ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു കടന്നവരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. ‘വാസന്തി’ എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു.’വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.

ഒടുവിലിറങ്ങിയ ഇറോട്ടിക് മൂവി ‘ചതുരം’ താരത്തിന് പ്രശസ്തിയും വിമർശനവും നേടിക്കൊടുത്തു. ഇപ്പോൾ ഭാവി വരനെ കുറിച്ചുള്ള തന്റെ വിവാഹ സങ്കൽപങ്ങൾ തുറന്ന് പറയുകയാണ് സ്വാസിക. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ

“വിവാഹം വളരെ പവിത്രമായി കാണുന്ന വ്യക്തിയാണ് ഞാൻ. എന്റെ ഭർത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും പ്രശ്‌നമില്ല, ഫ്രീഡം കുറച്ച് റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്‌നമല്ല. അതെന്റെ ഇഷ്ടമാണ്. എല്ലാ സ്ത്രീകളും അങ്ങനെയാകണമെന്ന് പറഞ്ഞിട്ടില്ല. ഞാൻ തന്നെ ഭക്ഷണം പാകം ചെയ്ത് നൽകുന്നത് എനിക്കിഷ്ടമാണ്. ഭർത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നത് എനിക്കിഷ്ടമാണ്. രാവിലെ എഴുന്നേറ്റ് കാലൊക്കെ തൊട്ട് തൊഴാൻ എനിക്ക് ഇഷ്ടമാണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്നൊന്നും ഞാൻ പറയുന്നില്ല. ഇതാണ് എന്റെ വിവാഹ സങ്കൽപം” – സ്വാസിക പറയുന്നു.

Leave a Reply
You May Also Like

“ആ കണ്ണുകൾ കൊണ്ടാണ് രതിനവേൽ എന്ന കഥാപാത്രത്തെ ഞാൻ സൃഷ്ടിച്ചത്, ജന്മദിനാശംസകൾ ഫഹദ് സാർ! “, ഫഹദിന് ജന്മദിനാശംസകളുമായി മാരി സെൽവരാജ്

ഇന്ന് മലയാളത്തിന്റെ അഭിമാനതാരമായി വളർന്നു ഇന്ത്യൻ സിനിമ കീഴടക്കുന്ന ഫഹദ് ഫാസിലിന്റെ ജന്മദിനമാണ്. ഈ അവസരത്തിൽ…

ശ്രദ്ധ കപൂറിന്റെ ഫോട്ടോയ്ക്ക് ഹൃത്വിക് റോഷൻ ചെയ്ത കമന്റുകളിൽ നിന്നും ആരാധകർ ചിലതൊക്കെ ഊഹിക്കുന്നു

ബോളിവുഡ് അരങ്ങേറ്റം മുതൽ ബോളിവുഡ് നടി ശ്രദ്ധ കപൂർ തിരിഞ്ഞുനോക്കിയിട്ടില്ല കൂടാതെ നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.…

സാരിയിൽ തിളങ്ങി അനുപമ. കമൻ്റുമായി സെലിബ്രിറ്റികൾ.

ദുൽഖർ സൽമാൻറെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്.സിനിമാരംഗത്തെപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

“സ്വീറ്റ് ബീൻ” എന്ന ജാപ്പനീസ് സിനിമ കണ്ടാൽ ഒരു പാചകക്കാരൻ ആകാൻ ഉള്ളിൽ നമ്മളറിയാതെ ഒരാഗ്രഹം മുളയ്ക്കും

സ്വീറ്റ് ബീൻ Balachandran Chirammal ഭക്ഷണവുമായി ബന്ധപ്പെട്ട സിനിമകൾ എനിക്ക് പ്രിയപ്പെട്ടവയാണ്. ഒരു പക്ഷെ നിങ്ങൾക്കും…