മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ തുറന്നുപറയുകയാണ് മലയാളത്തിന്റെ യുവനടി സ്വാസിക. ഇപ്പോൾ പ്രദർശനം തുടരുന്ന ചതുരം ആണ് താരത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ
“ലാലേട്ടന്റെ കൂടെ ആദ്യമായി ഞാന്‍ അഭിനയിക്കുന്നത് ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിലാണ്. പലപ്പോഴും ഒരു മണി കഴിഞ്ഞാല്‍ ഇന്നിനി ഷൂട്ട് വേണോന്ന് ഞങ്ങളെല്ലാവരും ചോദിക്കാറുണ്ട്. എന്നാല്‍ ലാലേട്ടന്റെ ചിന്ത ഈ സീന്‍ എങ്ങനെയെങ്കിലും കംപ്ലീറ്റ് ചെയ്യുക എന്നത് മാത്രമായിരിക്കും. അതിന് ശേഷം ഭക്ഷണവും വിശ്രമവും മതിയെന്നാണ് അദ്ദേഹത്തിന്റെ രീതി.”
ആ സിനിമയില്‍ കുറേ ദിവസം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ഈ സമയത്ത് ലാലേട്ടന്റെ കൂടെ സംസാരിക്കാനും ഭക്ഷണം പാചകം ചെയ്യാനുമൊക്കെ അവസരം കിട്ടി.ഒരു ദിവസം ലൊക്കേഷനില്‍ ഞങ്ങളെല്ലാവരും നിരന്ന് നില്ക്കുമ്പോള് ലാലേട്ടനൊരു മാംഗോ ജ്യൂസ് കുടിച്ചു. അത് കുടിക്കുന്നതിന് ഇടയില്‍ പെട്ടെന്ന് ഞങ്ങള്‍ക്ക് നേരെ നീട്ടിയിട്ട് കുടിച്ചോളാന്‍ പറഞ്ഞു. വേറെ ഗ്ലാസില്‍ ജ്യൂസ് തരുമെന്ന് ഞാന്‍ കരുതിയെങ്കിലും അദ്ദേഹം അതേ ഗ്ലാസില്‍ തന്നെ ഞങ്ങളെല്ലാവര്‍ക്കും ഓരോ സിപ്പ് എടുക്കാന്‍ തന്നു. അതൊക്കെ ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്. ലാലേട്ടന് കുടിച്ച ഗ്ലാസില്‍ തന്നെ മാംഗോ ജ്യൂസ് കുടിക്കുക എന്ന് പറയുന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. പിന്നീട് അദ്ദേഹം വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു, ഒത്തിരി സെല്‍ഫികള്‍ എടുത്തു” സ്വാസിക പറഞ്ഞു