മലയാളത്തിലെ ഇറോട്ടിക് സ്വഭാവത്തിലുള്ള ചിത്രമാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം. സ്വാസിക, റോഷൻ മാത്യു , അലന്‍സിയര്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്റിമേറ്റ് രംഗങ്ങൾ ഉള്ളതുകൊണ്ടുതന്നെ അതിലഭിനയിച്ച സ്വാസികയ്ക്കു നേർക്ക് സൈബർ ബുള്ളിയിങ് നേരിടേണ്ടിവന്നു. ഉടലിലെ അഭിനയത്തിന് ദുർഗ്ഗാ കൃഷ്ണ അനുഭവിച്ചതും സമാനമായ കാര്യമാണ്. ഇപ്പോൾ ഇതിനെക്കുറിച്ചു അഭിപ്രായം പറയുകയാണ് സ്വാസിക . താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
” ദുർഗ്ഗയുടെ ഉടലിലെ പാട്ട് ഇറങ്ങിയപ്പോൾ തൊട്ട് ദുർഗ്ഗയ്ക്ക് സൈബെർ ബുള്ളിങ് അനുഭവിക്കേണ്ടിവന്നു..ഞാൻ അപ്പോഴും വിചാരിക്കുന്നത് എന്തിനാണ് ഇതിനെ ഇത്ര വലിയ കാര്യമാകുന്നത് എന്നാണ്. അതുകൊണ്ട് തന്നെ ഈ സിനിമയിലേക്ക് വന്നപ്പോഴും ഞാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ നേരിടേണ്ടി വരുമെന്ന് ആദ്യമേ അറിയാമായിരുന്നു .എന്നാൽ ഈ പറയുന്ന മലയാളി പ്രേഷകർ തന്നെയാണ് ദീപികയുടെ ഗഹരിയാൻ കണ്ടിട്ടും ആലിയയുടെ സിനിമകൾ കണ്ടിട്ടും ഭയങ്കര കൈയടിക്കുന്നത്.അവർ ഭയങ്കര ആക്ടേഴ്സ് ആണ് അവരെ പോലെ വേണം എന്ന് പറയുന്നതിൽ 50 ശതമാനവും നമ്മൾ മലയാളികൾ ആണ്.എന്നാൽ അങ്ങനെ ഇരിക്കുമ്പോൾ നമ്മൾ മലയാളത്തിൽ നിന്നും അങ്ങനെ ഒരാൾ ചെയ്താൽ അത് അംഗീകരിക്കുകയല്ലേ വേണ്ടത് ? ആളുകളുടെ ചിന്താഗതിയിൽ ആണ് മാറ്റം വരേണ്ടത്.അല്ലാതെ സിനിമയുടെ പൊളിറ്റികൾ കറക്റ്റ്നസ് മാത്രം കാണിച്ചത് കൊണ്ട് കാര്യമില്ല” – സ്വാസിക പറഞ്ഞു.