”സ്വാസികയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ടോ ? ഇതിങ്ങനെയേ വരികയുള്ളൂവെന്ന് എനിക്ക് ആദ്യമേ അറിയാം”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
749 SHARES
8989 VIEWS

കരിയറിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് ഇങ്ങോട്ട് സിനിമയിലും സീരിയലുകളിലുമായി അഭിനയിച്ച് തന്റേതായ ഒരു ഇടം നേടിയെടുത്ത താരമാണ് നടി സ്വാസിക വിജയ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു കടന്നവരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.വൈഗൈ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു സ്വാസികയുടെ തുടക്കം. അത് കഴിഞ്ഞ് മലയാളത്തിലും തമിഴിലുമായി ഒരുപാട് സിനിമകളിൽ സ്വാസിക അഭിനയിച്ചു കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരമിപ്പോൾ .2016-ൽ ഇറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷനും സ്വർണ കടുവയുമാണ് സ്വാസികയ്ക്ക് സിനിമയിൽ സ്ഥാനം നേടി കൊടുത്തത്. കട്ടപ്പനയിലെ ഹൃതിക് റോഷനിൽ സ്വാസിക ഒരു തേപ്പുകാരിയായ കാമുകിയുടെ റോളിൽ അഭിനയിച്ചിരുന്നു. ആ സിനിമ ഇറങ്ങിയ സമയത്ത് തന്നെയായിരുന്നു സ്വാസിക സീത എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി അത് മാറുകയും ചെയ്തിരുന്നു.കഴിഞ്ഞ 3-4 വർഷത്തിനുള്ളിൽ സ്വാസിക ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഏകദേശം ഇരുപതോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. കുടുക്ക് 2025 ,ആറാട്ട്, സി.ബി.ഐ 5, പത്താം വളവ് എന്നീ സിനിമകളിലും സ്വാസിക അഭിനയിച്ചിരുന്നു. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടിക്കുള്ള അവാർഡും താരം നേടിയിരുന്നു.

ഏറ്റവുമൊടുവില്‍ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് നടി. കുറച്ചധികം ഗ്ലാമറസായിട്ടുള്ള റോളാണ് ചിത്രത്തില്‍ സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലറും പാട്ടുകളുമൊക്കെ പുറത്ത് വന്ന സമയത്ത് സിനിമയെ കുറിച്ച് വിമര്‍ശനം വന്നിരുന്നു. ഇതൊക്കെ ആദ്യം തന്നെയും പേടിപ്പിച്ചു. പിന്നെ സിനിമയാണ് പ്രധാനമെന്ന് മനസിലാക്കിയെന്ന് പറയുകയാ് സ്വാസികയിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സ്വാസിക മനസ് തുറന്നത്.

സ്വാസികയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ടോ എന്നൊക്കെയാണ് ആദ്യം വാര്‍ത്ത വന്നത്. ഇങ്ങനെയുള്ള വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് പേടിയില്ലായിരുന്നു. ഇതിങ്ങനെയേ വരികയുള്ളൂവെന്ന് ആദ്യമേ അറിയാം. നെഗറ്റീവ് കാര്യങ്ങളാണ് കൂടുതല്‍ ആളുകളിലേക്ക് എത്തുക. ഇത്രയും നാള്‍ സ്വാസിക ഹോട്ട് എന്നടിക്കുമ്പോള്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതൊക്കെയാണ് വന്നിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. ഇത്രേം നാളും പറ്റിച്ചത് പോലെയല്ല ഇതില്‍ ഞാന്‍ പറ്റിക്കില്ല. അങ്ങനെ സെര്‍ച്ച് ചെയ്യുമ്പോള്‍ എന്തെങ്കിലുമൊക്കെ കാണാനുണ്ാവുമെന്ന് സ്വാസിക പറയുന്നു.

അച്ഛന്‍, അമ്മ, അനിയന്‍, നാട്ടുകാര് എന്നിങ്ങനെ കഥ കേള്‍ക്കുമ്പോള്‍ പല കാര്യങ്ങളും മനസിലൂടെ പോയിരുന്നു. ഈ രംഗങ്ങളൊക്കെ എങ്ങനെ ചെയ്യുമെന്ന പേടി ഉണ്ടായിരുന്നു. എന്നാല്‍ 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ശക്തമായൊരു കഥാപാത്രം കിട്ടുന്നതല്ലേ എന്ന് പെട്ടെന്ന് എന്റെ മനസിലൂടെ കടന്ന് പോയി.നൂറ് സീനുകളുള്ള സിനിമയില്‍ 99 ശതമാനം സീനിലും ഞാനുണ്ട്. പോസ്റ്ററുകളില്‍ പ്രധാനമായും എന്റെ ഫോട്ടോയുണ്ട്. ഇതൊക്കെയാണ് ഞാന്‍ സ്വപ്‌നം കണ്ടിരുന്നതും. ഇനിയെന്തിനാണ് വേറെ കാര്യങ്ങള്‍ ആലോചിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു.ഇങ്ങനൊരു സിനിമ എന്നെ വിശ്വസിച്ച് ഒരു സംവിധായകന്‍ തരുന്നു. എന്റെ അച്ഛനെയും അമ്മയെക്കാളും എന്നെ വിശ്വസിച്ചത് ഇപ്പോള്‍ സിദ്ധാര്‍ത്ഥ് ഭരതനാണെന്ന് പറയാം. വീട്ടുകാര്‍ക്ക് പോലും എന്നെ അത്രയും വിശ്വാസമില്ല. ഒരു പരിചയവുമില്ലാത്ത എന്നെ വിശ്വസിച്ചാണ് ഈ ക്യാരക്ടര്‍ തന്നത്. അതിനൊരു മൂല്യം കൊടുക്കണം.

ലിപ്‌ലോക് അടക്കം ഇന്റിമേറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ രണ്ട് ആര്‍ട്ടിസ്റ്റുകളുടെയും കംഫര്‍ട്ട് നോക്കിയാണ് ചെയ്തത്. അധികം ആളുകള്‍ ഇവിടെ നില്‍ക്കേണ്ടെന്നുണ്ടെങ്കില്‍ പറയാമെന്ന് സംവിധായകനും ക്യാമറമാനും പറഞ്ഞു. ആദ്യം ഒരു മൂന്നാല് തവണ പറഞ്ഞും കാണിച്ചും തന്നിട്ടാണ് ടേക്കിലേക്ക് പോവുന്നത്. എന്നാലും ചിലതൊക്കെ രണ്ടോ മൂന്നോ റീടേക്കുകള്‍ വേണ്ടി വരും. ചില സീനുകളില്‍ ഡയലോഗുണ്ട്. അത് തെറ്റിപ്പോവും. അങ്ങനെ വരുമ്പോളൊക്കെ റീടേക്ക് വന്നിട്ടുണ്ട്.സംഘട്ടനമോ, പാട്ടോ, മറ്റേതൊരു സീന്‍ ചെയ്യുന്നത് പോലെയാണ് ഈ സീനും സംവിധായകന്‍ പ്ലാന്‍ ചെയ്തത്. ആളുകള്‍ വിചാരിക്കുന്ന പോലത്തെ മൈന്‍ഡ് സെറ്റിലല്ല അങ്ങനെയുള്ള രംഗം ചെയ്യുന്നത്. നടി,നടന്മാര് മാത്രമല്ല അവിടെ നില്‍ക്കുന്ന ടെക്‌നീഷ്യന്മാരും അങ്ങനെയാണ്. എല്ലാവരും അവരവരുടെ ജോലിയിലാവും.

ഇന്റിമേറ്റ് സീനാണെന്ന് പറഞ്ഞ് ആരുമത് നോക്കിയിരിക്കില്ല. ഇന്റിമേറ്റ് സീനും ഷോര്‍ട്ട് ഡ്രസും സ്ലീവ്‌ലെസ് ഇടുന്നതുമൊക്കെ എനിക്ക് അണ്‍കംഫര്‍ട്ടാണ്. പക്ഷേ അതെല്ലാം മറന്ന് ഞാന്‍ ചെയ്തത് ഈ സിനിമയിലാണ്. കിട്ടിയ കഥാപാത്രം അങ്ങനെയായത് കൊണ്ടാണെന്ന് സ്വാസിക വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്