മലയാളത്തിൽ ഇറങ്ങിയ ഇറോട്ടിക് സ്വഭാവത്തിലുള്ള ഒരു ചിത്രമാണ് ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ സ്വാസിക, അലന്‍സിയർ , റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. തിയേറ്ററുകളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ ചിത്രം വഴി ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത് സ്വാസിക എന്ന താരമാണ്. എന്നാൽ ചതുരത്തെ ഒരു ഇറോട്ടിക് എലമെന്റ് വച്ചുമാത്രം വിലയിരുത്തരുത് എന്നും സിനിമയെ കലാരൂപമായി ആണ് കണ്ടു വിലയിരുത്തേണ്ടതെന്നും താരം പറയുന്നു. സ്വാസികയുടെ വാക്കുകളിലേക്ക്
“സെക്സിനെ കുറിച്ച് സംസാരിക്കുമ്പോൾ മലയാളിക്ക് ഒരു ഡബിൾ സ്റ്റാൻഡ് ഉണ്ട്. അതിന്റെ പ്രധാന കാരണം മനസ്സിൽ ചിന്തിക്കുന്നത് ഒന്നും പുറത്തു പറയുന്നത് മറ്റൊന്നുമായതുകൊണ്ടാണ്. ഒരു കഥയുമില്ലാതെ ഈറോട്ടിക്ക് രംഗങ്ങൾ മാത്രം ഉള്ള ഒരു സിനിമയല്ല ചതുരം . എന്നെ ഹോട്ട് എന്നും സെക്സി എന്നും വിളിക്കുന്നത് സൗന്ദര്യം കാണുന്നവർക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. അത് ഒരു പ്രശംസയാണ്.”
തനിക്കു ജാതകത്തിലെ ജ്യോതിഷത്തിലും വിശ്വാസമുണ്ടെന്നും ഭാഗ്യനിര്‍ഭാഗ്യങ്ങളിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും സ്വാസിക പറയുന്നു.
“ഭാഗ്യത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ . ഭാഗ്യത്തിന് ഒപ്പം കഠിനാധ്വാനവും വേണം. ചില അന്ധവിശ്വാസങ്ങൾ ഉണ്ട് പക്ഷേ അത് ആരെയും ഉപദ്രവിക്കാത്തതാണ്. ഒരു കലാകാരി ആകുമെന്ന് ജാതകത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ 25 വയസ്സിനുശേഷം മാത്രമേ കലാരംഗത്ത് പ്രശസ്തിയാകൂ എന്നും ജാതകത്തിൽ ഉണ്ട്. ചെറുപ്പത്തിൽ ജാതകം നോക്കി പറഞ്ഞതെല്ലാം ഇപ്പോൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് ജാതകം നോക്കി മാത്രമേ വിവാഹം കഴിക്കൂ ” സ്വാസിക പറയുന്നു