മലയാളത്തിലെ തിരക്കേറിയ നടിയാണ് സ്വാസിക. മഴവിൽ മനോരമയിൽ ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് താരം അഭിനയലോകത്തേയ്ക്കു വരുന്നത്. താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്‌ സ്വാസിക. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ വലിയൊരു ആരാധികയാണ് സ്വാസിക. ആറാട്ട് എന്ന സിനിമയിൽ സ്വാസിക ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. താരത്തിനു കരിയർ ബ്രെക് നൽകിയത് ‘സീത’ എന്ന പരമ്പരയായിരുന്നു .എന്നാൽ സ്വാസികയുടെ നാടൻ വേഷങ്ങൾ പ്രേക്ഷകർ അനവധി കണ്ടിട്ടുണ്ട് എന്നതിനാൽ തന്നെ താരം ഇനി വരാൻ പോകുന്ന ‘ചതുരം’ എന്ന ചിത്രത്തിൽ ഗ്ലാമർ വേഷത്തിൽ ആണ് അഭിനയിക്കുന്നത്. ആ സിനിമയിൽ വേഷത്തിലും പെരുമാറ്റത്തിലും മോഡേൺ ആണെന്നും ലീഡ് റോൾ ആയതിനാൽ ആണ് ഗ്ലാമർ വേഷത്തിൽ അഭിനയിക്കുന്നതെന്നും താൻ ചെയ്തില്ലെങ്കിൽ മറ്റൊരാൾ ആ വേഷം ചെയ്യുമെന്നും താരം പറയുന്നു.

Leave a Reply
You May Also Like

ദിവാകരന്റെ അമ്മ – കോഴിക്കോട് ശാരദ

ദിവാകരന്റെ അമ്മ !! bhadran praveen sekhar ദൂരദർശനിലാണോ ഏഷ്യാനെറ്റിലാണോ എന്ന് ഓർമ്മയില്ല 95-97 കാലത്തെ…

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

ഇൻസ്റാഗ്രാമിലൂടെ പെൺകുട്ടിയെ വശീകരിച്ചു പീഡിപ്പിച്ച വിനീത് എന്ന യുവാവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു.…

ഷാരുഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ചിത്രം ജവാന്റെ തമിഴ്‌നാട് -കേരള വിതരണം റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കി ഗോകുലം മൂവിസ്

ഷാരുഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ചിത്രം ജവാന്റെ തമിഴ്‌നാട് -കേരള വിതരണം റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കി ഗോകുലം…

തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ‘പാതിരാക്കാറ്റ്’ ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു

“പാതിരക്കാറ്റ് “ഇന്നു മുതൽ. സന നിയ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നജീബ് മടവൂർ കഥ തിരക്കഥ…