മലയാളത്തിലെ തിരക്കേറിയ നടിയാണ് സ്വാസിക. മഴവിൽ മനോരമയിൽ ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് താരം അഭിനയലോകത്തേയ്ക്കു വരുന്നത്. താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സ്വാസിക. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ വലിയൊരു ആരാധികയാണ് സ്വാസിക. ആറാട്ട് എന്ന സിനിമയിൽ സ്വാസിക ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. താരത്തിനു കരിയർ ബ്രെക് നൽകിയത് ‘സീത’ എന്ന പരമ്പരയായിരുന്നു .
എന്നാൽ സ്വാസികയുടെ നാടൻ വേഷങ്ങൾ പ്രേക്ഷകർ അനവധി കണ്ടിട്ടുണ്ട് എന്നതിനാൽ തന്നെ താരം ഇനി വരാൻ പോകുന്ന ‘ചതുരം’ എന്ന ചിത്രത്തിൽ ഗ്ലാമർ വേഷത്തിൽ ആണ് അഭിനയിക്കുന്നത്. ആ സിനിമയിൽ വേഷത്തിലും പെരുമാറ്റത്തിലും മോഡേൺ ആണെന്നും ലീഡ് റോൾ ആയതിനാൽ ആണ് ഗ്ലാമർ വേഷത്തിൽ അഭിനയിക്കുന്നതെന്നും താൻ ചെയ്തില്ലെങ്കിൽ മറ്റൊരാൾ ആ വേഷം ചെയ്യുമെന്നും താരം പറയുന്നു.
എ സർട്ടിഫിക്കറ്റിൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ ഫാമിലി ഏറ്റെടുത്തു കഴിഞ്ഞു. സ്വാസികയിൽ ഇത്തരം ഒരു അഭിനേത്രി ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. അത്രയ്ക്കും മനോഹരമായ പെർഫോമൻസ് ആണ് താരം ഈ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അതിസുന്ദരിയായി കിടിലൻ ലുക്കിൽ സ്വാസിക പങ്കുവെച്ച ചിത്രങ്ങൾ കണ്ടു നോക്കൂ
**