സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ഒരു ശുദ്ധ എ പടം’ ‘ചതുരം’ തിയേറ്ററുകളിൽ നിന്നും ഒടിടിയിൽ എത്തിയിരിക്കുകയാണ് . സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇറോട്ടിസത്തിനു പ്രാധാന്യമുള്ള ഒരു ചിത്രമാണ് ചതുരമെന്നു ഇതിന്റെ പോസ്റ്ററുകൾ, ടീസറുകൾ എന്നിവ നമ്മളോട് പറയുന്നുണ്ട്. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. രമ്യ മൂവീസ് ആണ് വിതരണം. പ്രദീപ് വർമ്മയാണ് ക്യാമറ നിർവഹിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത്പിള്ള . കുടുംബജീവിതത്തെക്കുറിച്ച് പുതിയ കാലത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കു വെക്കുന്ന, നാല് പ്രധാന കഥാപാത്രങ്ങൾക്കിടയിൽ നടക്കുന്ന വൈകാരികമായ ഒരു കഥയാണ് ചതുരം പറയുന്നത്.
എന്നാൽ ഒരു അഡൾട്ട് മൂവി എന്ന നിലക്ക് നോക്കുമ്പോൾ മലയാളത്തിൽ എക്കാലത്തും ഇറങ്ങിയ അനവധി ചിത്രങ്ങൾ അഡൾട്ട് -ബി ഗ്രേഡ് ചിത്രങ്ങൾ പഴയ തലമുറയ്ക്ക് ഓർക്കാനുണ്ടാകും. സ്വാസിക ശരിക്കും ഷക്കീല- മറിയ – രേഷ്മ പോലുള്ള നടികൾക്കൊപ്പം എത്തിയോ ? പഴയകാല അഡൾട്ട് -ബി ഗ്രേഡ് ചിത്രങ്ങളിൽ നിന്നും എന്ത് പ്രത്യകതയാണ് ചതുരത്തിന് ഉള്ളത് ? Aneesh Omana Raveendran ന്റെ കുറിപ്പ് വായിക്കാം
Aneesh Omana Raveendran
ഷക്കീല- മറിയ – രേഷ്മ ഇ മൂന്ന് നടിമാർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഓർമയുണ്ടോ?വയസനായ ഒരു ധനികൻ, അതി ദരിദ്രത്തിലുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. വിവാഹം കഴിഞ്ഞാൽ ഏതേലും മലയുടെ മുകളിലുള്ള വലിയൊരു വീട്ടിൽ എത്തുന്നതയിരിക്കും സിനിമയുടെ തുടക്കം. നടിയെ ആദ്യം കാണിക്കുമ്പോൾ പാവാടയും ബ്ലൗസും ആയിരിക്കും വേഷം.
പതിയെ നായികയുടെ വേഷം മോഡേൺ വേഷങ്ങളിലേക്ക് മാറും. ധനികനായ നായകന് ഏതോ ഒരു മാറരോഗം പിടിപെട്ട് കിടപ്പിലായി പോകുന്നു. നായകനെ പരിചരിക്കുവനയി എത്തുന്ന കൊച്ചുപയ്യനിൽ മേൽ പറഞ്ഞ നായികമാർക്ക് ഒരു ഇളക്കം. അതിൽ തുടങ്ങി നായികയെ പോലീസ് അറസ്റ് ചെയുന്നതിലോ അല്ലേൽ നായിക ആത്മഹത്യ ചെയുന്നതിലോ അതുമല്ലേൽ നയികയൂടെയും നായകൻ്റെയും പുതിയ ജീവിതത്തിൽ എത്തുന്നത് ആയിരിക്കും സിനിമയുടെ അവസാനം.
ഇതേ രീതിയിൽ അല്ലേ ചതുരം എന്ന സിനിമയും പ്ലോട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഷക്കീലയും മറിയയും രേഷ്മയും കാണിച്ച അതെ ആത്മാർഥത തന്നെയാണ് സ്വസികയും കാണിച്ചിരിക്കുന്നത്. അതിന് മനസ്സിൽ തട്ടിയുള്ള ഒരു കൈയടി.സിദ്ധാർത്ഥ് എന്ന സംവിധായകനും വളരെയധികം വേറിട്ട് നിൽക്കുന്നു.
കൊറിയൻ പടങ്ങളിൽ നിന്നൊന്നും മോഷ്‌ടികതെ നമ്മുടെ പണ്ടത്തെ സിനിമകളിൽ നിന്നും അതെ രീതിയിൽ കഥകൾ എടുത്ത്, പുതിയ നായിക നായകന്മാരെ കൊണ്ട് അവതരിപ്പിച്ച മിടുക്കിന് എൻ്റെ നല്ല നമസ്കാരം.പ്രൊഡ്യൂസർ സാറേ, താങ്കൾക്ക് ഒത്തിരി കാശ് വീട്ടിൽ ഉണ്ടേൽ അടിച്ചു പൊളിച്ചു കളയാൻ ഒത്തിരി മാർഗങ്ങൾ ഉണ്ടല്ലോ, എന്തിനാ ഇങ്ങനെയുള്ള കോമരങ്ങൾ സിനിമ അക്കാൻ നടക്കുന്നേ.
നോട്ട് – സ്വസികയുടെ തട്ട് ഇപ്പോഴും രേഷ്മക്ക് ഒപ്പം എത്തിയിട്ടില്ല. കുറച്ചു കൂടി ഒന്ന് മൂക്കണം.