നടി സ്വാസിക വിജയ് വിവാഹിതയായി . ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ, സീരിയൽ-സിനിമാരം​ഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇൻസ്റ്റ​ഗ്രാമിലൂടെ സ്വാസിക വിവാഹചിത്രങ്ങൾ പുറത്തുവിട്ടിട്ടുമുണ്ട്. ഞങ്ങൾ ഒരുമിച്ച് ജീവിതം നയിക്കാൻ തീരുമാനിച്ചു എന്ന ക്യാപ്ഷനോടെയാണ് സ്വാസിക ചിത്രങ്ങൾ പങ്കിട്ടത്. നടന്മാരായ സുരേഷ് ​ഗോപി, ദിലീപ്, നടിമാരായ ശ്വേത മേനോൻ, രചന നാരായണൻകുട്ടി, സരയു, മഞ്ജു പിള്ള, ദേവി ചന്ദന തുടങ്ങിയവരുൾപ്പെടെ നിരവധി സിനിമാ-സീരിയൽ‌ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

 

View this post on Instagram

 

A post shared by Swaswika (@swasikavj)

വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയിൽ എത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ ഫിഡിൽ ആണ് ആദ്യത്തെ മലയാള ചിത്രം. ടെലിവിഷനിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.

You May Also Like

ബാഗ്ലൂർ നടക്കുന്ന കഥ ചീറ്റ് ചെയ്ത് കേരളത്തിൽ ചിത്രീകരിച്ചതാണ് ബിഗ് ബ്രദറിൽ തനിക്ക് പറ്റിയ തെറ്റെന്ന് സിദ്ദിഖ്

Manu Udaya സഫാരി ചാനലിലെ ഇൻറർവ്യൂല് സിദ്ദിഖ് തൻ്റെ വിജയിക്കാതെ പോയ രണ്ട് സിനിമകളുടെ അങ്ങനെ…

വെറുമൊരു സിനിമ മാത്രമായിരുന്നില്ല മാരി സെൽവരാജിന് ‘തേവർ മകൻ’

ഒരു മാരി സെൽവരാജ് സിനിമ Das Anjalil   “പരിയേരും പെരുമാൾ ” ഇന്റർവെൽ സീനിന്റെ ഷൂട്ടിങ്…

ലൂക്ക് ആൻ്റണിയുടെ പ്രതികാരദാഹത്തിലൂടെ ഒരു യാത്ര

ലൂക്ക് ആൻ്റണിയുടെ പ്രതികാരദാഹത്തിലൂടെ ഒരു യാത്ര തൃശ്ശൂർ ഗെഡി ഞാൻ കണ്ടതും, പിന്നീട് സുഹൃത്തുക്കളുമായി ഉണ്ടായ…

ആനിവേഴ്സറിക്കു അവൻ ഭാര്യയ്ക്ക് വിളമ്പിയ വെറൈറ്റി ഡിഷ് !

തയ്യാറാക്കിയത് രാജേഷ് ശിവ Akash Narayan രചനയും സംവിധാനവും നിർവ്വഹിച്ച ഹാപ്പി ആനിവേഴ്സറി ഒരു നല്ല…