കഴിഞ്ഞ ദിവസമാണ് ബംഗാളി അഭിനേത്രി സ്വാസ്തിക മുഖര്‍ജി ബാത്ത് ടവ്വലിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചത്. ഓരോരുത്തരും സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നതിന്റേയും അംഗീകരിക്കുന്നതിന്റേയും പ്രാധാന്യത്തെ കുറിച്ചുള്ള കുറിപ്പോടുകൂടിയാണ് സ്വാസ്തിക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒടിടി സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധ നേടിയ നടിയാണ് സ്വാസ്തിക. ഖാല, പാതാള്‍ ലോക് തുടങ്ങിയ വെബ് സീരീസുകളിലും ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, സാഹേബ് ബീബി ഗൊലാം എന്നീ സിനിമകളിലൂടേയും സ്വാസ്തിക കൈയടി നേടിയിരുന്നു.താരം തന്റെ ബോള്‍ഡ് ആറ്റിട്യൂഡിന്റെ പേരിലും കയ്യടി നേടാറുണ്ട്. ഓണ്‍ സ്‌ക്രീനിലെ മികച്ച അഭിനേത്രിയായ സ്വാസ്തിക ഓഫ് സ്‌ക്രീനില്‍ ആരേയും കൂസാത്ത പ്രകൃതക്കാരിയാണ്.

40 പിന്നിട്ട തന്റെ ശരീരത്തെപ്പറ്റി സ്വാസ്തിക സോഷ്യൽമീഡിയയിൽ എഴുതിയപ്പോൾ സ്ത്രീകൾ അടക്കി വച്ച ശബ്ദങ്ങള്‍ ഒരുമിച്ചു പുറത്തുവന്നതുപോലെയാണ് പലര്‍ക്കും തോന്നിയത്. ശരീരത്തിലെ മാറ്റങ്ങളും അത് ഉണ്ടാക്കിയേക്കാവുന്ന മാനസിക സംഘർഷങ്ങളും പലരും സംസാരിക്കാറുപോലുമില്ല. എന്നാൽ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ സ്വാഭാവികമാണെന്നും അതിനെ സ്നേഹിക്കുകയാണ് വേണ്ടതെന്നും പറയുകയായിരുന്നു സ്വാസ്തിക.40കളിലുള്ള തന്റെ ശരീരത്തിലെ മാറിടത്തെ താൻ സ്നേഹിക്കുന്നെന്നും, 12 മണിക്കൂറിൽ കൂടുതൽ ബ്രാ ധരിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന പാടുകൾ ഹൃദയവേദനയെക്കാൾ അധികനേരം നിൽക്കുമെന്നുമാണ് സ്വാസ്തിക എഴുതിയത്. 15 വർഷങ്ങൾക്കു ശേഷം മുടി നീട്ടി വളർത്തുന്നതിന്റെ സന്തോഷത്തെപ്പറ്റിയും നടി പങ്കുവച്ചു. ബാത് ടവൽ ധരിച്ചുള്ള മിററർ സെൽഫിയാണ് സ്വാസ്തിക പങ്കുവെച്ചത്. മേക്കപ്പ് ഒന്നുമില്ലാത്ത ചർമത്തിൽ സാധാരണയായുള്ള പാടുകളും കാണാം. അത് നോർമലാണെന്നും അസുഖമല്ലെന്നും നടി എഴുതി.

”മിറര്‍ സെല്‍ഫിയെടുക്കുന്നു. 40-ാം വയസിലെ എന്റെ ബോഡി ടൈപ്പിന് ചേരുന്ന എന്റെ സ്തനങ്ങളെ ഞാന്‍ ആശ്ലേഷിക്കുന്നു. അവയ്ക്ക് കാമറൂണ്‍ ഡിയാസിന്റേത് പോലെയാകാനാകില്ല. ബ്രാ സ്ട്രാപ്പിന്റെ പാടുകളുണ്ടാകുന്നത് സാധാരണയാണ്. തുടര്‍ച്ചയായി പന്ത്രണ്ട് മണിക്കൂറിലധികം ബ്രാ ധരിക്കുന്ന സ്ത്രീകള്‍ക്ക് അത് സാധാരണയാണ്” എന്നാണ് സ്വാസ്തിക പറയുന്നത്. തന്റെ ശരീരത്തിലെ പാടുകളിലും താന്‍ ഓക്കെയാണെന്ന് സ്വാസ്തിക പറയുന്നു.”എന്റെ പാടുകളേയും അംഗീകരിക്കുന്നു. അത് അടിയന്തര ചികിത്സ ആവശ്യമുള്ള സ്‌കിന്‍ രോഗമൊന്നുമല്ല. പ്രായമാകുമ്പോള്‍ വരുന്നതുമല്ല. പതിനഞ്ച് വര്‍ഷത്തിന് ശേഷം മുടി വളര്‍ത്തുമ്പോഴുള്ള ഫീലും രസകരമാണ്” ഇതായിരുന്നു താരത്തിന്റെ വാക്കുകള്‍

എല്ലാ ശരീരങ്ങളും മനോഹരമാണെന്ന് സ്വാസ്തിക മുഖര്‍ജി പറയുന്നു . . തങ്ങളുടെ ഉള്ളിലെ കുറവുകളെ സ്നേഹിക്കുകയും, അവയെ അംഗീകരിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും താരം അഭിപ്രായപ്പെട്ടു.ഇവിടുത്തെ ജനങ്ങള്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ശരീരത്തെയാണ് സ്നേഹിക്കുന്നത്. അത് തെറ്റായ രീതിയാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ഇത്തരം സൗന്ദര്യ സങ്കല്പത്തോട് തനിക്ക് പുച്ഛമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാ ശരീരങ്ങള്‍ക്കും ഭംഗിയുണ്ട്. സ്വയം അത് തിരിച്ചറിയുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. തന്‍റെ ശരീരം എങ്ങനെയാണോ അതിനെ അതുപോലെ സ്നേഹിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും സ്വാസ്തിക മുഖര്‍ജി വ്യക്തമാക്കി.സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന ചര്‍ച്ചകളില്‍ ഒന്നാണ് ബോഡി ഷെയ്മിങും, ബോഡി പോസിറ്റിവിറ്റിയും. നിരവധി താരങ്ങള്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ബോഡി ഷെയ്മിങിനെപ്പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം സ്വാസ്തിക മുഖര്‍ജിയുടെ പുതിയ ഫോട്ടോഷൂട്ടും, ക്യാപ്ഷനും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതോടൊപ്പം ബോഡി ഷെയ്‌മിങ് കമന്റുകളും കുറവല്ല.

”ബാത്ത്‌റൂമില്‍ ടവ്വില്‍ നില്‍ക്കുന്നു. ഇത് സ്വകാര്യമായ ഇടമാണ്. നിങ്ങള്‍ എന്താണ് ആളുകളെ കാണിക്കുന്നത്? ഇത് സ്വാസ്തികയുടെ രീതിയല്ല എന്ന് ഞാന്‍ കരുതുന്നു” എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ അതിന് മറുപടിയുമായി സ്വാസ്തിക തന്നെ രംഗത്തെത്തുകയായിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

‘അലോസരപ്പെടുക എന്നത് അവളുടെ ജന്മാവകാശമാണ്. സ്ത്രീകള്‍ ടവ്വല്‍ ധരിച്ചുള്ള ചിത്രങ്ങള്‍ എടുക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്ന് നിയമമുണ്ട്. അതിപ്പോള്‍ അവള്‍ കാശ് കൊടുത്ത് വാങ്ങിയ ടവ്വലും മുറിയും അവളുടെ ഫോണും അവളുടെ തന്നെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലും ആണെങ്കിലും” എന്നായിരുന്നു പരിഹാസ രൂപേണയുള്ള സ്വാസ്തികയുടെ മറുപടി.

‘എന്നെ വാക്കുകളാല്‍ മുറിവേല്‍പ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിലെ പരിഷ്കൃതരായ ആളുകളെ പ്രേരിപ്പിക്കുന്ന ചിത്രങ്ങള്‍. സ്ത്രീകള്‍ സംസ്‌കാരത്തിന്റെ മിശിഹാകളും കുലസ്ത്രീകളുടെ വഴികാട്ടികളുമായി മാറി. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ചിത്രത്തോടൊപ്പം കൊടുത്ത കുറിപ്പ് ആരും വായിച്ചിട്ടില്ല എന്നതാണ്. ഈ പോസ്റ്റിന് പിന്നിലെ ചിന്തകളെ കുറിച്ച് ഒന്നും അറിയില്ല. സ്ത്രീയെ കീറിമുറിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.’ സ്വാസ്തിക വ്യക്തമാക്കുന്നു.

തന്റെ ശരീരം എങ്ങനെയാണോ അങ്ങനെതന്നെ ഞാൻ ഇഷ്ടപ്പെടുന്നുവെന്നാണ് സ്വാസ്തിക ജനങ്ങളോടു പറയുന്നത്. ബ്രാ ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ശരീരത്തിലെ മാറ്റങ്ങളെപ്പറ്റിയും ഒരുപാട് സ്ത്രീകൾ കമന്റ് ചെയ്തു. തുറന്നു പറ​ഞ്ഞതിനെയും അഭിനയത്തിനെയും പ്രകീർത്തിച്ചുകൊണ്ടാണ് കമന്റുകൾ. താങ്കളെയോർത്ത് അഭിമാനമുണ്ടെന്നും സന്തോഷം തോന്നിയെന്നും പലരും അഭിപ്രായം പറഞ്ഞു. എന്നാൽ അപ്പോഴും മോശം കമന്റുകളും ധാരാളമായി വന്നു. വാക്കുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുന്ന രീതിയിലെ കമന്റുകളാണ് വന്നതെന്നും ജീവിതകാലം മുഴുവൻ താൻ ഇത്തരക്കാർക്ക് മറുപടി കൊടുക്കുകയായിരുന്നെന്നും ഇതിനോട് സ്വാസ്തിക പ്രതികരിച്ചു.നേരത്തേയും സമാനമായ രീതിയല്‍ സ്വാസ്തിക നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പച്ച ലിപ്സ്റ്റിക് ഇട്ടത്തിന്റെ പേരിലായിരുന്നു അന്ന് സോഷ്യല്‍ മീഡിയ സ്വാസ്തികയെ കളിയാക്കിയത്.

Leave a Reply
You May Also Like

ഷാജിന്റെ കൊച്ചിച്ചായൻ എന്ന കഥാപാത്രം പിൽക്കാലത്ത് പരിഹാസ രൂപേണയുള്ള കൾട്ട് സ്റ്റാറ്റസ് നേടിയെടുത്തു

Dinshad Ca അനിയത്തിപ്രാവിലെ കൊച്ചിച്ചായൻ എന്ന കഥാപാത്രത്തെ ഒരിക്കലെങ്കിലും ഓർക്കാത്തവരോ ആ കഥാപാത്രത്തെക്കുറിച്ച് ഒരിക്കലെങ്കിലും സംസാരിക്കാത്തവരോ…

ശ്വാസമടക്കിപ്പിടിച്ചു കാണാം കടസീല ബിരിയാണി

Jaseem Jazi ഒരു യൂഷ്വൽ റിവേഞ്ച് സ്റ്റോറി എന്ന തോന്നലുണ്ടാക്കുന്നിടത്ത് നിന്ന് കഥയിൽ സംഭവിക്കുന്ന അപ്രതീക്ഷിത…

“ചതി”ക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്

“ചതി”ക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കേരള ഫിലിം ക്രിട്ടിക്സ്…

തമിഴിലെ “പാസ ദുരന്തം” ജോണറിലേക്ക് പുതിയതായി ചേർക്കപ്പെടാവുന്ന സിനിമയാണ് കോബ്ര

Mohammed Ajnas തമിഴിലെ “പാസ ദുരന്തം” ജോണറിലേക്ക് പുതിയതായി ചേർക്കപ്പെടാവുന്ന സിനിമയാണ് കോബ്ര. 3 മണിക്കൂർ…