ഒരു മനുഷ്യൻ മറ്റൊരാളെ ആദ്യ കാഴ്ച്ചയിൽ തന്നെ sex object ആയി കാണുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല

354

Swathy Prabhakaran

കോൺസെന്റ് കോൺസെന്റ് എന്ന് പറഞ്ഞ് മെഴുകണ ടീമ്സിനോടാണ്.നിങ്ങള് രാത്രി ഒരു പതിനൊന്നു മണി സമയം ബൈക്കിൽ കറങ്ങി നടക്കുമ്പോ ഒരു പെൺകുട്ടി ലിഫ്റ്റ് ചോദിക്കുന്നു.. ഒരു ‘ദുഷ്ച്ചിന്തയും’ ഇല്ലാത്ത നിങ്ങൾ ലിഫ്റ്റ് കൊടുക്കുന്നു… കുറച്ചുനേരത്തെ കുശലാന്വേഷണത്തിനു ശേഷം കുട്ടി ചോദിക്കുന്നു ‘Can I touch your balls’?

അല്ല. ഞാൻ ഇതൊക്കെ ആരോടാ പറയുന്നേ? 14 കാരൻ പാൽക്കാരൻ പയ്യനെ പെൺകുട്ടികൾ പീഡിപ്പിച്ചു കൊന്ന കഥ കേട്ട് ചിരിക്കണ ഈ സൊസൈറ്റിയിൽ ജീവിക്കുന്ന നിങ്ങളുടെ മുഖത്തു ഇപ്പൊ വിരിഞ്ഞ ഒരു വഷളൻ ചിരി ഇല്ലേ.. ആ ചിരിയല്ല ഒരു 14 കാരൻ പയ്യൻ ‘Can I squeeze your boobs’? എന്ന് ചോദിക്കുമ്പോ ഞങ്ങൾ പെൺകുട്ടികൾക്ക് തോന്നുന്നത്. അതിന് പൂർണ ഉത്തരവാദി ഈ patriarchial സൊസൈറ്റി ആണ്. അവിടെ ഞങ്ങൾ അനുഭവിക്കുന്ന ഇൻസെക്യൂരിറ്റി ആണ്..

അത് കുറച്ചെങ്കിലും നിങ്ങൾക് മനസ്സിലാകണമെങ്കിൽ നമുക്ക് ഒന്നൂടി ബൈക്കിൽ കറങ്ങാം. ഇത്തവണ നിങ്ങളോട് ലിഫ്റ്റ് ചോദിക്കുന്നത് ഒരു അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മാവൻ ആണ്.. അച്ഛന്റെ പ്രായം ഇല്ലേ എന്ന് കരുതി നന്മമരമായ നിങ്ങൾ അമ്മാവന് ലിഫ്റ്റ് കൊടുക്കുന്നു.. കുശലാന്വേഷണം ഒക്കെ കഴിഞ്ഞ് അമ്മാവൻ നിങ്ങളോട് ചോദിക്കുന്നു, ‘മോനെ ഒന്ന് പിടിച്ചോട്ടെ’? പാവം ബൈക്കിലൊന്നും കേറി ശീലമില്ലാഞ്ഞിട്ടാകും, തോളിൽ പിടിക്കുന്ന കാര്യമല്ലേ എന്ന് കരുതി എവിടാണെന്ന് പോലും ചോദിക്കാതെ പിടിച്ചോ അമ്മാവാ എന്ന് നിങ്ങൾ ധൈര്യമായി പറയുന്നു. അതാ ഒരു കൈ തോളിൽ നിന്ന് ഇറങ്ങി അടിവയറ്റിലൂടെ ഇഴഞ്ഞു നിങ്ങളുടെ ബോൾസിനെ ലക്ഷ്യമാക്കി നീങ്ങുന്നു. ഇപ്പൊ നിങ്ങൾക്കുണ്ടായ അസ്വസ്ഥത.. തൊണ്ടയിൽ നുരഞ്ഞു പൊങ്ങുന്ന കാതു പൊട്ടുന്ന തെറി… പിടിച്ചിറക്കി രണ്ട് പൊട്ടിക്കാൻ തോന്നുന്ന ദേഷ്യം. ഇതിന്റെ ഒക്കെ ഒരു നൂറിരട്ടി ആണ് പെൺകുട്ടികളുടെ മാനസികാവസ്ഥ.. അവിടെ ഇതിനൊക്കെ ഉപരി ഒരു നിസ്സഹായാവസ്ഥ ആണ്.. ഇവിടെ ഇങ്ങനെ ഒക്കെ ആണ്.. ഇതൊക്കെ നമ്മൾ സഹിച്ചേ പറ്റു എന്ന തോന്നൽ ആണ്!

അപ്പോ പറഞ്ഞ് വന്നത് ഒരു മനുഷ്യൻ മറ്റൊരാളെ ആദ്യ കാഴ്ച്ചയിൽ തന്നെ sex object ആയി മാത്രം, അല്ലെങ്കിൽ അവരുടെ sexual ഫാന്റസികളെ തൃപ്തിപ്പെടുത്താൻ പാകമായ ഒരു ഉപകരണം ആയി മാത്രം കാണുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല.. അത് ഒരാളിൽ ഉണ്ടാക്കുന്നത് ഈ വഷളൻ ചിരിയോ, ഇക്കിളിപ്പെടുത്തുന്ന സുഖമോ അല്ല. മറിച് self loathing ആണ്.. താൻ അല്ലെങ്കിൽ തന്റെ ശരീരം മറ്റൊരാളിൽ ആദ്യം ഉണ്ടാക്കുന്ന impression വെറും sexual desire മാത്രം ആണ് എന്ന തിരിച്ചറിവ്. അത് ഒരാളെ എത്ര മാത്രം താൻ worthless ആണ് എന്ന് ചിന്തിപ്പിക്കും എന്നൊക്കെ മനസ്സിലാകുമായിരുന്നെങ്കിൽ നിങ്ങൾ കോൺസെന്റ് എന്ന് പറഞ്ഞ് കിടന്ന് മോങ്ങില്ലായിരുന്നു. പിന്നെ.. consent എന്ന് പറയുന്നത് നിങ്ങളീ പറയുന്ന പോലെ അവന്റെ ഔദാര്യമോ മഹാമനസ്കതയോ മനോവിശാലതയോ ഒന്നും അല്ല. അത് വളരെ അടിസ്ഥാനപരമായ ഒരു ആവശ്യകത ആണ്. പക്ഷെ അതിനൊക്കെ മുന്നേ സാഹചര്യവും ചുറ്റുപാടും അവർ തമ്മിലുള്ള റിലേഷനും ഒക്കെ മനസ്സിലാക്കാനുള്ള സാമാന്യ ബോധം ആ 14 കാരന് ഇല്ലാതെ പോയി. എന്നിട്ട് അതിനെ ന്യായീകരിക്കാൻ കുറെ…