ലഡ്ഡു കഴിച്ചതിന് ശേഷം ചായ കുടിച്ചാൽ ചായക്ക് മധുരം അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ് ?
അറിവ് തേടുന്ന പാവം പ്രവാസി
നമ്മുടെ തലച്ചോറിന്റെ (brain) ഒരു പ്രത്യേകത മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നിരുപദ്രവപരമായ (non-threatening) എന്തെങ്കിലും ഒരു ഉദ്ദീപനം/ഉത്തേജനം ( stimulus) തുടർച്ചയായി കിട്ടിക്കൊണ്ടിരുന്നാൽ നമ്മുടെ തലച്ചോറ് ആ ഉദ്ദീപനത്തെ/ഉത്തേജനത്തെ അവഗണിക്കാൻ (ignore) തുടങ്ങും.ഇവിടെ ലഡ്ഡു കഴിക്കുമ്പോൾ നമ്മുടെ നാവിൽ നിന്നും തലച്ചോറിലേക്ക് മധുരത്തിന്റെ അടയാളങ്ങൾ (signals) അയക്കപ്പെടുന്നു.
തുടർച്ചയായി ഇതേ ഉദ്ദീപനങ്ങൾ കിട്ടിക്കൊണ്ടിരിക്കുമ്പോൾ തലച്ചോറ് അതിനെ അവഗണിക്കുകയും തൽഫലമായി അതിനു ശേഷം കുടിക്കുന്ന ചായയുടെ മധുരത്തിന് തലച്ചോറിനെ ഉദ്ദീപിക്കാൻ കഴിയാതെ വരുകയും ചായയുടെ മധുരം നമുക്ക് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു.നമ്മൾ ഒരു നല്ല അല്ലെങ്കിൽ ചീത്ത ഗന്ധം കുറെ നേരം അനുഭവിച്ച് കൊണ്ടിരുന്നാലും കുറച്ചു കഴിഞ്ഞു നമുക്ക് ആ ഗന്ധം അനുഭവപ്പെടാതിരിക്കാൻ ഇതു തന്നെ ആണ് കാരണം (ഉദാ : സുഗന്ധദ്രവ്യങ്ങളുടെ (perfumes) ഗന്ധം)