6 വ്യത്യസ്ത കഥകളിൽ 6 വ്യത്യസ്ത സംവിധായകർ ഒരുക്കുന്ന ‘സ്വീറ്റ് മെമ്മറീസ് ‘
മലയാള ചലച്ചിത്ര പ്രേക്ഷകസമിതിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന സിനിമയാണ് ‘സ്വീറ്റ് മെമ്മറീസ്’. ആറ് വ്യത്യസ്ത കഥകളിൽ കെ.ജെ.ഫിലിപ്പ്, പ്രശാന്ത് മോളിക്കൽ, മധു ആർ.പിള്ള, ജയറാം പൂച്ചാക്കൽ, പ്രശാന്ത് ശശി, വിജേഷ് ശ്രീനിവാസൻ എന്നീ ആറു സംവിധായകരാണ് ഈ സിനിമ ഒരുക്കുന്നത്. അഞ്ജന ശ്രീജിത്ത്, അനൂപ് കുമ്പനാട്, പ്രവീൺ മനോജ്, അരുൺ റാം, ലിക്സൺ സേവ്യർ, പൗലോസ് കുയിലാടൻ എന്നിവരുടെ കഥകളാണ് സിനിമയാകുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു.
അങ്കമാലി കാർണിവൽ തിയേറ്ററിൽ നടന്ന പൂജാ ചടങ്ങിന് ചലച്ചിത്ര സംവിധായകൻ ബെന്നി ആശംസ ദീപം തെളിയിച്ചു. കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്ത് സാബുകൃഷ്ണയും മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിലെ ഗാനരംഗം ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രേക്ഷക സമിതി ഭാരവാഹികളായ സുമേഷ് സി .ബി, അനീഷ് ആർ.ചന്ദ്രൻ, സാബു കൃഷ്ണ, കലാ സംവിധായകൻ സണ്ണി അങ്കമാലി എന്നിവർക്കൊപ്പം സിനിമയിലെ സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.സിനിമയുടെ പ്രോജക്ട് ഡിസൈനർമാർ സുമേഷ് സി .ബി, സാബു കൃഷ്ണ, അനീഷ് ആർ .ചന്ദ്രൻ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ : സൈജു വാതുക്കോട്. ഫിനാൻസ് കൺട്രോളർ : രമേഷ് ആനപ്പാറ.