𝗦𝗪𝗜𝗧𝗖𝗛
2023 | 𝗞𝗢𝗥𝗘𝗔𝗡
𝗙𝗔𝗡𝗧𝗔𝗦𝗬 | 𝗖𝗢𝗠𝗘𝗗𝗬 | 𝗗𝗥𝗔𝗠𝗔
𝗗𝗜𝗥𝗘𝗖𝗧𝗢𝗥 : 𝗠𝗮 𝗗𝗮𝗲-𝗬𝘂𝗻
𝗩𝗘𝗥𝗗𝗜𝗖𝗧 : 𝗩𝗘𝗥𝗬 𝗚𝗢𝗢𝗗
𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠 𝗦𝗨𝗕𝗧𝗜𝗧𝗟𝗘𝗦: ✅
➖ ➖ ➖

Wilson Fisk

ജീവിതത്തിലെ ഒരിക്കലെങ്കിലും നമ്മളൊക്കെ ആഗ്രഹിക്കാൻ വഴിയുള്ള ഒന്നായിരിക്കും ‘ഒരിക്കൽ നഷ്ടപ്പെടുത്തിയ ജീവിതം ജീവിക്കാനുള്ള ഒരു അവസരം കിട്ടുന്നത്!’ ഇങ്ങനെ ഒരു Intersting ആയ കോൺസെപ്റ്റിന്റെ സിനിമ ആവിഷ്കാരമാണ് ഡയറക്ടർ Ma Dae-yun ന്റെ സംവിധാനത്തിൽ 2023 ൽ റിലീസായ SWITCH എന്ന കൊറിയൻ സിനിമ.

കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ നടനായ പാർക്ക് കാങ് നെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്,നല്ല ഫെയിം ഉള്ള നടൻ ആവുന്നതിനൊപ്പം തന്നെ പുള്ളിയുടെ പിറകെ ഒരുപാട് ഗോസിപ്പുകളും സ്ഥിരമായുണ്ട്.ഇതൊന്നും വക വെക്കാതെ സന്തോഷത്തോടെ ജീവിതം നയിക്കുന്നുണ്ടേലും ഏറെ നാൾ മുൻപുള്ള കാമുകി Soo-Hyun ഉം ആയുള്ള വേർപിരിയൽ ഉള്ളിൽ ഒരു വിഷമമായി നിൽക്കുന്നു. അങ്ങനെ ഒരു ദിവസം ഒരു ക്രിസ്മസ് ഈവിന് തന്റെ കൂട്ടുകാരനോടൊപ്പം ബാറിൽ നിന്ന് മദ്യവും കഴിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന സമയം ഒരു ടാക്സിയിൽ കയറുന്നതോടെ അവന്റെ ജീവിതം തന്നെ മാറി മറിയുന്നു.

താൻ മുൻപ് ജീവിച്ചിരുന്ന ആ ജീവിതത്തിൽ നിന്ന് ഏറെ വേറിട്ട്‌ നിൽക്കുന്ന മറ്റൊരു ജീവിതത്തിലേക്കുള്ള പെട്ടെന്നുള്ള മാറ്റം അയാളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ അതുപോലെ അവിടെ സംഭവിക്കാവുന്ന രസകരമായ സംഭവങ്ങളെല്ലാം ഒത്തിണക്കി മനോഹരമായി സിനിമയിൽ ഒപ്പിയെടുത്തിട്ടുണ്ട്.എന്നെ ഏറെ ഇഷ്ടപ്പെടുത്തിയ പാർട്ട്‌ എന്നതും അത് തന്നെയാണ്.

വളരെ ഇന്റെറസ്റ്റിംഗ്‌ ആയൊരു സ്റ്റോറി ലൈൻ ആണ് സിനിമയുടേത് അത്തരം ഒരു പ്ലോട്ടിനെ മികച്ച രീതിയിൽ തന്നെ സംവിധായകൻ അവതരിപ്പിച്ചു എന്ന് പറയാം.മികച്ച മേക്കിങ് ക്വാളിറ്റി, അഭിനേതാക്കളുടെ പ്രകടങ്ങൾ പിന്നെ ടെക്നിക്കൽ വശങ്ങളുടെ ക്വാളിറ്റി എന്നിവയാണ് സിനിമയെ മികവ് പുലർത്താൻ സഹായിച്ച വശങ്ങൾ.സിനിമയിലെ ഇമോഷണൽ സൈഡ് എടുത്ത് വെച്ചേക്കുന്ന രീതി വളരെ സ്ട്രോങ്ങ്‌ ആയാണ്.അതായത് നായകൻ കടന്നു പോവുന്ന സിറ്റുവേഷൻസ് പ്രേഷകർക്കും ഫീൽ ചെയ്യും തനിക്ക് ഉൾകൊള്ളാൻ പറ്റാത്ത ഇടത്ത് നിന്നും ഇനി മടങ്ങി പോവണ്ട എന്ന രീതിയിലൊക്കെ കഥ സഞ്ചരിക്കുമ്പോഴും പ്രേഷകരുടെ ഉള്ളിലും ആ തോന്നൽ ഉളവാക്കുന്നു എന്നത് തന്നെ സിനിമയുടെ ഒരു വിജയമാണ്.

എടുത്ത് പറയേണ്ട മറ്റൊന്ന് കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം ഒക്കെ നന്നായി എടുത്ത് വെച്ചിട്ടുണ്ട്.അവയൊക്കെ കണ്ടിരിക്കാൻ തന്നെ രസായിരുന്നു.അഭിനേതാക്കളായി വന്നവരുടെ പ്രകടനങ്ങളും പ്രശംസനീയമാണ്.സിനിമ എനിക്ക് ഇഷ്ടപ്പെടാൻ പ്രേരിതമായ പ്രധാന കാരണം സിനിമ അവതരിപ്പിച്ച തീമും അതിനെ നല്ല രീതിയിൽ ഒപ്പി എടുത്തു എന്നതുമാണ്.കണ്ട് കഴിയുമ്പോൾ വളരെ നല്ലൊരു സിനിമ കണ്ടുകഴിഞ്ഞ ഫീലായിരുന്നു.

മൊത്തത്തിൽ,2023 ൽ ഇറങ്ങിയ മികച്ച കൊറിയൻ സിനിമകളിലൊന്ന്.ഇന്റെറസ്റ്റിംഗ്‌ ആയ ഫാന്റസി സ്റ്റോറി ലൈനിൽ മികച്ച അവതരണം ഒത്തു ചേർന്ന മികവുറ്റ ഒരു ഫാന്റസി ഫീൽഗുഡ് സിനിമ അനുഭവം. ഇത്തരം Genre സിനിമകളുടെ ആരാധകർക്ക് പ്രതേകം റെക്കമെന്റ് ചെയ്യുന്നു.

You May Also Like

തന്നെ കളിയാക്കിയ നടിയെ കുറിച്ച് നയൻതാര സൂചന നൽകി, ആരാധകരും തേടി കണ്ടുപിടിച്ചു, ട്രോളുകളുടെ പൊടിപൂരം

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. താരം അഭിനയിച്ച കണക്ട് എന്ന ചിത്രം ഇന്ന്…

കല്യാണി മുഖ്യ വേഷത്തിലെത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’യിലെ ഗാനമെത്തി, ഗായകനായി അനിരുദ്ധ് രവിചന്ദർ ആദ്യമായി മലയാളത്തില്‍

തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദർ ആദ്യമായി മലയാളത്തില്‍ ഗായകനായി എത്തുന്ന ചിത്രമാണ് കല്യാണി പ്രിയദർശൻ…

നഗ്നത കാണുക എന്നത് മനുഷ്യനെ നൈസർഗികമായി പുളകം കൊള്ളിക്കുന്ന ഒന്നാണ്..!

Moidu Pilakkandy നഗ്നമായി ആരെയും കാണാൻ പറ്റുന്ന കണ്ണടകൾ വിൽപ്പനക്ക് എന്നപേരിൽ വൻ തട്ടിപ്പ് നടത്തിയ…

കുട്ടിക്കാലത്തു താൻ ലാലേട്ടനെ കൂടുതൽ ശ്രദ്ധിക്കാനുള്ള കാരണം ഷൈൻ വെളിപ്പെടുത്തുന്നു

ഒരു താരമെന്ന നിലയിലേക്കുള്ള പ്രശസ്തിയിലേക്ക് കുതിച്ചുചാട്ടമായിരുന്നു ഷൈൻ ടോം ചാക്കോ നടത്തിയത്. വെയിൽ, ഭീഷ്മപർവ്വം തുടങ്ങിയ…