നിങ്ങളെ വൈകി തിരിച്ചറിഞ്ഞവർ നിങ്ങളെ ഇനി മികച്ച നടൻ എന്നു വിശേഷിപ്പിക്കാൻ മടിക്കില്ല ബാബുരാജ്

242

ശ്യാം അരവിന്ദ്

Macbeth എന്ന Shakespeareൻ്റെ നാടകത്തെ ആസ്പദമാക്കി അനേകം സിനിമകൾ മലയാളത്തിൽ തന്നെ ഇതിന് മുൻപും വന്നിട്ടുണ്ട്. വീരം എന്ന ജയരാജ് ചിത്രമാണ് എനിക്ക് ആദ്യം മനസ്റ്റിലേക്ക് വരുന്നതും ഞാൻ ഓർത്തു വെക്കുന്നതും. Shakespeare എഴുതിയ ദുരന്ത നാടകങ്ങളിലെ ഏറ്റുവും ദൈർഘ്യം കുറഞ്ഞ നാടകമാണ് Macbeth. മനുഷ്യൻ്റെ ആർത്തിയും അവൻ്റെ അധികാര മോഹവും അവനെ നാശത്തിലേക്ക് എത്തിക്കുന്നു എന്നാണ് നാടകത്തിലൂടെ Shakespeare പറയുന്നത്. ജോജിയുടെ കഥാസാരവും ഇത് തന്നെയാണ്. എന്നാൽ മലയാളത്തിൽ ഇതിന് മുൻപ് ഇതേ plotlineൽ വന്ന പല സിനിമകളും ശ്രദ്ധ പിടിച്ചു പറ്റാതെ പോയി. സ്ക്രിപ്റ്റിലും കാസ്റ്റിങ്ങിലും വന്ന പിഴവു മൂലമാണിത് സംഭവിക്കാറുള്ളതും. വളരെ ഗംഭീര making ഉണ്ടായിരുന്ന വീരം പോലും ഇതേ കാരണങ്ങൾ കൊണ്ടാണ് ജനശ്രദ്ധ നേടാതെ പോയത്.

ദിലീഷ് പോത്തൻ എന്ന സംവിധായകനും, ശ്യാം പുഷ്കരൻ എന്ന തിരകഥാകൃത്തും ഇതിന് മുൻപ് ഒന്നിച്ചപ്പോഴാണ് മഹേഷിൻ്റെ പ്രതികാരം എന്ന മോഡേൺ ക്ലാസ്സിക് പിറവിയെടുത്തത്. ജോജിയും അത് പോലെ തന്നെ മലയാള സിനിമക്ക് പുതുതായി കിട്ടിയ ഒരു നാഴികകല്ലാണ്. ജോജിക്ക് ശേഷവും പൊറോട്ടയും ബീഫും പോലെ എവർഗ്രീൻ combo ആയി ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും നിലനിൽക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. Dark Humour സിനിമകൾക്ക് മാത്രം തരാൻ കഴിയുന്ന ഒരുതരം ശൂന്യതയുണ്ട്. ആഗ്രഹിച്ചതെല്ലാം നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിൽ എത്തുമ്പോൾ വരുന്നൊരു ശൂന്യത. ഈ മാ യൗ കണ്ടിറങ്ങിയപ്പോൾ ഈ ശൂന്യത അനുഭവപ്പെട്ടിരുന്നു. അത്രത്തോളം depth ഉള്ള സ്ക്രിപ്റ്റിനു മാത്രമേ അത് സമ്മാനിക്കാൻ കഴിയുകയുള്ളൂ. ജോജി കണ്ട് തീർണപ്പോഴും ഇതേ സൂന്യത എന്നെ പിന്തുടർന്നു.

May be an image of 7 people, beard, people standing, people sitting, wrist watch and text that says "amazon prime video"ഞാൻ ജീവിതത്തിൽ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ കയ്യെത്തും ദൂരത്താണ്. കുറേ കാലം അതോർത്ത് ദുഃഖിച്ച എനിക്ക് ഇപ്പൊൾ ഒരു ദുഃഖവും തോന്നാറില്ല. ഒറ്റ കാരണമെ ഉള്ളു. ഫഹദ് ഫാസിൽ. What an actor! അയാളുടെ കണ്ണുകൾക്ക് കൊടുക്കണം ഓസ്കാർ അവാർഡ്. ബാബുരാജ് എന്ന നടൻ്റെ career best role ആണ് ജോജിയിൽ. ഉണ്ണിമായയും, ഷമ്മി തിലകനും, ബേസിലും പിന്നെ പേരറിയാത്ത കുറേ നടീ നടന്മാരും അവരവരുടെ കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തി. ഷൈജു ഖാലിദിൻ്റെ ഫ്രെയിമുകൾ സിനിമക്ക് നൽകുന്ന intensityയും ചെറുതല്ല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഒരു പോത്തേട്ടൻ ബ്രില്ലയൻസ് ആണ്

സാധാരണ ഫഹദ് ഫാസിലിന്റെ സിനിമകൾ കണ്ടു തീർന്നാൽ haunt ചെയ്യുന്നത് ഫഹദിന്റെ കഥാപാത്രങ്ങൾ ആണെങ്കിൽ ജോജിയിൽ ബാബുരാജ് ചെയ്ത ജോമോൻ എന്ന കഥാപാത്രമാണ് മനസിൽ തങ്ങി നിൽക്കുന്നത്. അപ്പനൊത്തവൻ ജോമോനാണ്. കായബലവും, ശരീരസൗന്ദര്യവും, യഥാർത്ഥ കുടുംബസ്നേഹിയും, ആളുകളെ മനസിലാക്കുന്നവനും.”ഒട്ടുപാലിനുണ്ടായവൻ” തന്നെയാണ് താൻ എന്ന് സിനിമയിലുടനീളം ജോജി തെളിയിക്കുന്നു.സാൾട്ട് & പെപ്പറിലൂടെ ബാബുരാജിനെ ഒന്ന് തിരിച്ചിട്ടിരുന്നു.. ഇപ്പോളിതാ പത്തു കൊല്ലങ്ങൾക്ക് ശേഷം ദാ ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും കൂടി ഒന്നു മറിച്ചു ഇട്ടിട്ടുണ്ട് .ബാബുരാജിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് എന്ന് പറയാവുന്ന കഥാപാത്രം.പലപ്പോഴും..ജോജിയെക്കാൾ മികച്ച പ്രകടനം ജോമോൻ കാഴ്ച വെച്ചു എന്ന് തന്നെ പറയാം.ബാബുരാജ് ഈ സിനിമയിലെ ഒരു തൂണ് ആയിരുന്നു, മറ്റ് കഥാപാത്രങ്ങൾക്കു കൂടി തണൽ ഏകുന്ന പ്രകടനം

എത്രയും പ്രിയപ്പെട്ട ബാബുരാജ്, “ബാബുരാജിന് കൊറെ മസില് മാത്രേ ഉള്ളൂ, Salt n Pepper ല് മാത്രേ പുള്ളി എന്തെങ്കിലും ചെയ്തിട്ടുള്ളൂ, പിന്നെ ഫുള്ള് ചളിയാണ്” നിങ്ങളെ ഇങ്ങനെ പറഞ്ഞവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു, ഇന്ന് ‘ജോജി’ കണ്ടു: നിങ്ങൾ ഒരു അനായാസ നടനാണ്, ആ മസിൽ മേൻ ശരീരത്തിലും വികാരങ്ങളെ എത്ര കൃത്യമായാണ് നിങ്ങൾ ആളുകളിലേക്ക് സന്നിവേശിപ്പിച്ചത്. നിങ്ങളെ വൈകി തിരിച്ചറിഞ്ഞവർ തീർച്ചയായും നിങ്ങളെ ഇനി മികച്ച നടൻ എന്നു വിശേഷിപ്പിക്കുന്നതിൽ മടിക്കില്ല, തീർച്ച. ഒറ്റബുദ്ധിക്കാരനായ, നിഷ്കളങ്കനായ, society ഒരു മൈരനാണെന്ന് പറയുന്ന, എൻ്റെ മാനുവൽ ബൈബിളല്ല, മനസ്സാക്ഷിയാണെന്ന് പറഞ്ഞ ജോമോനാണ് ജോജിയിലെ നായകൻ.