Syam Kumar HG

ചൂഷണതിന്റെയും ചെറുത്തുനിൽപ്പിന്റെയും ശക്തമായ രാഷ്ട്രീയം പറയുന്ന ഗംഭീര ചിത്രം. പാവങ്ങൾക്കും ചെറുത്ത് നിൽക്കാൻ കെൽപ്പില്ലാത്തവർക്കും എതിരെയുള്ള കൈയ്യൂക്കും പിടിപാടുമുള്ളവരുടെ ചൂഷണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നാൽ പ്രതിരോധം എന്നത് എല്ലാ മനുഷ്യരുടെയുള്ളിലും ഉള്ളതാണ്. പ്രതിരോധിക്കേണ്ട സമയത്ത് നമ്മൾ ആരായാലും അത് ചെയ്യുക തന്നെ ചെയ്യും.ചെറുത്തു നില്പിന്റെയും മണ്ണിന്റെയുമൊക്കെ രാഷ്ട്രീയം സംസാരിച്ച അസുരൻ പോലെയുള്ള തമിഴ് സിനിമകൾ നമ്മൾ കണ്ടതാണ്. മലയാളത്തിൽ ഇത്തരം പ്രമേയവുമായി വന്ന സിനിമകൾ താരതമ്യേന കുറവാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവരെ കുഴിയിലേക്ക് തള്ളിവിട്ട് സ്വാർഥലാഭം കൊയ്യാൻ ശ്രമിക്കുന്ന ചൂഷകർക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥ.
പടവെട്ട് .

സിനിമയുടെ കഥയിലേക്ക് വന്നാൽ തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രതിസന്ധിയിൽ തളർന്ന് തോൽവി സമ്മതിച്ച മടിയനും നാട്ടുകാരുടെ പരിഹാസ പാത്രവുമായ നായകൻ രവി. കുടുംബക്കാർക്ക് പോലും അയാളോട് ഒരു മതിപ്പുമില്ല. ആരും രവിയുടെ വാക്കുകൾ ചെവി കൊള്ളാൻ പോലും തയ്യാറാവാറില്ല..
അങ്ങനെയിരിക്കെ അവരുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ചില അതിഥികൾ കടന്നു വരികയാണ്. തുടർന്ന് നടക്കുന്ന സംഭവബഹുലമായ കഥയാണ് പടവെട്ടിന്റെ കഥാസാരം. ഈ സിനിമ ഒരു നാവഗത സംവിധായകന്റെതാണ് എന്ന് കേട്ടപ്പോൾ ശെരിക്കും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

ഒരുപാട് സിനിമകൾ ചെയ്ത ഒരാളുടെത് പോലുള്ള കൈവഴക്കം പടവെട്ടിന്റെ സംവിധായകനായ ലിജു കൃഷണയിൽ കാണാം. തിരക്കഥയും സംവിധാനവും മികച്ചു നിൽക്കുന്ന സിനിമയിൽ പ്രകടനങ്ങളിലും ആരും പുറകോട്ട് പോയിട്ടില്ല. അത് നായകനായ രവി ആയിട്ടെത്തിയ നിവിൻ പോളി ആയാലും ഇളയമ്മയായിട്ടെത്തിയ രമ്യ സുരേഷ് ആയാലും അഥിതി , ഷമ്മി തിലകൻ , അങ്ങനെ വന്നവരും പോയവരും ഒക്കെ പെർഫോമൻസ് കൊണ്ട് തകർത്ത് വാരിയിട്ടുണ്ട് ചിത്രത്തിൽ. സിനിമയിലെ ബിജിഎം ന് ഒരു പ്രത്യേക കയ്യടി കൊടുത്തെ മതിയാകൂ… അജ്ജാതി രോമാഞ്ചം ആണ് പടത്തിലെ മ്യൂസിക് കേൾക്കുമ്പോൾ കിട്ടുന്നത്. ഛായാഗ്രഹണം , എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെല്ലാം സിനിമ മികവ് പുലർത്തിയിട്ടുണ്ട്. ഈ സിനിമ എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് എന്നാണ് എന്റെ അഭിപ്രായം. തീർച്ചയായും കണ്ടു നോക്കുക… ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.

Leave a Reply
You May Also Like

മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി ചിത്രങ്ങളെ ജയറാം ഒറ്റയ്ക്ക് നിന്ന് തോൽപിച്ച 1996 ഓണം

Bineesh K Achuthan   മലയാള സിനിമയിലെ പ്രധാന റിലീസ് സീസണുകളിൽ ഒന്നാണ് ഓണം. ഓണം വിപണി…

കൃഷ്‌ണ ശങ്കറും, സുധി കോപ്പയും, കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’; ആദ്യ ഗാനം റിലീസായി

കൃഷ്‌ണ ശങ്കറും, സുധി കോപ്പയും, കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’;…

അന്യൻ എന്ന സിനിമ നമ്മെ പഠിപ്പിച്ചത്

അന്യൻ സിനിമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം…. അജയ് പള്ളിക്കര 2005 ജൂൺ 17 ന് റിലീസ് ചെയ്ത…

ബ്രൗൺ സാരിയണിഞ്ഞു തന്റെ ശരീരവടിവുകൾ കാണിക്കുന്ന ദിഷ പടാനി പക്ഷേ ക്രൂരമായി ട്രോളപ്പെടുന്നു

മനീഷ് മൽഹോത്രയുടെ ദീപാവലി പാർട്ടിയിലെ സെക്‌സി ലുക്കിലൂടെ ദിഷ പടാനി ആരാധകരുടെ താപനില ഉയർത്തി. ചോക്ലേറ്റ്…