എടിഎമ്മിന്റെ ചരിത്രം

0
61

Syam Mathew

എടിഎം നിലവിൽ വന്നിട്ട് അരനൂറ്റാണ്ടിലേറെയായി. ജോൺ ഷെപ്പേർഡ് ബാരനാണ് ആദ്യമായി എടിഎം കണ്ടുപിടിച്ചത്. 1967 ജൂൺ 27 -ന് ഇംഗ്ലണ്ടിലെ എൻഫീൽഡ് പട്ടണത്തിലാണ് ലോകത്തിലെ ആദ്യ എടിഎം നിലവിൽ വന്നത്. ബ്രിട്ടീഷ് ബാങ്കായ ബാർക്ലെയ്സ് ബാങ്കാണ് ഈ എടിഎം സ്ഥാപിച്ചത്. ഇംഗ്ലീഷ് ടെലിവിഷൻ താരം റെഗ് വാർനെ ആയിരുന്നു എടിഎം ഉദ്ഘാടകൻ. 1969-ആയപ്പോൾ അമേരിക്ക, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, റഷ്യ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലും എടിഎം എത്തി. 1970-കളിൽ പല രാജ്യങ്ങളും എടിഎം ഇൽ പുതിയ രീതികൾ അവതരിപ്പിച്ചു. സ്പെയിൻ എടിഎം വഴി ഫുട്ബോൾ ടിക്കറ്റുകൾ വിറ്റപ്പോൾ ബ്രിട്ടൻ തപാൽ സ്റ്റാമ്പുകൾ വിറ്റു. അമേരിക്കൻ ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക എടിഎമ്മിൽ നിന്നും ഇടപാടുകാർക്ക് ബാങ്ക് ജീവനക്കാരുമായി നേരിൽ കണ്ട് സംസാരിക്കാനുള്ള വീഡിയോ ചാറ്റിംഗ് സംവിധാനം ഏർപ്പെടുത്തി. ഇന്നത്തെ രീതിയിലുള്ള ചിപ്പ് കാർഡ് ആദ്യമായി അവതരിപ്പിച്ചത് ജപ്പാൻ ബാങ്ക് ആയ സുമിടോമോ ബാങ്കാണ്. 1987 ബോംബെയിലാണ് ഇന്ത്യയിലെ ആദ്യ എടിഎം നിലവിൽ വരുന്നത് എച്ച്എസ്ബിസി ബാങ്ക് ആണ് ഇത് സ്ഥാപിച്ചത്. 1993-ൽ കേരളത്തിൽ ആദ്യമായി എടിഎം എത്തി തിരുവനന്തപുരം വെള്ളയമ്പത്ത് ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്‌ (ഇപ്പോൾ HSBC )ആണ് എടിഎം സ്ഥാപിച്ചത്. 3000 രൂപയായിരുന്നു ഒരു ദിവസം പിൻവലിക്കാവുന്ന കുറഞ്ഞ തുക. 50, 100 രൂപ നോട്ടുകളായിരുന്നു കിട്ടിയിരുന്നത്. കേരളത്തിൽ ആദ്യമായി എടിഎം സ്ഥാപിക്കുന്ന പൊതുമേഖലാ ബാങ്ക് SBT ആണ് 1994-ൽ തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിൽ. 2004-ൽ SBI കേരളത്തിലെ ആദ്യ ഒഴുകുന്ന എടിഎം സ്ഥാപിച്ചു. കൊച്ചിയിൽ നിന്നും വൈപ്പിനിലേക്കു സർവീസ് നടത്തുന്ന ജങ്കാറിലാണ് ഇത് സ്ഥാപിച്ചത്. ലോകത്തിലെ ആദ്യ എടിഎം ഉദ്ഘാടന ചിത്രം.