Syam Mohan

ആരാണ് ഈ വാലിബൻ എന്നതിനേക്കാൾ എന്താണ് ഈ വാലിബൻ എന്ന ചോദ്യത്തിനാവും സിനിമ തീരുമ്പോൾ പ്രസക്തി. ജേർണി ഓഫ് ദി വെസ്റ്റ് (‘ Journey to the west ‘ ) ഒരു വിഖ്യാതമായ ചൈനീസ് നോവൽ ആണ്. അതിന്റെ സിനിമ, സീരിയൽ, കോമിക്സ് അല്ലെങ്കിൽ അതിൽ നിന്ന് രൂപം കൊണ്ട ജാപ്പനീസ് മാംഗ (japaneese manga), ആനിമേഷൻ പതിപ്പുകൾ ഒക്കെ വന്നിട്ടുണ്ട്. ചൈനീസ് നാടോടിക്കഥകൾ, മിത്തോളജി ഒക്കെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്ന ഒരു കഥാരീതിയാണ് ഇതിന്റേത്. ഇതിൽ ഒരു കഥാപാത്രമുണ്ട് സൺ വുക്കോംഗ്(sun wukong) ദേവന്മാരെ വരെ വെല്ലുവിളിച്ച് യുദ്ധം ചെയ്ത് തോൽപ്പിച്ച് അവസാനം ബുദ്ധന്റെ കയ്യാൽ ശാപം ഏറ്റ് വാങ്ങി ഭൂമിയിൽ ബുദ്ധന്റെ വിശുദ്ധസൂക്തങ്ങൾ അന്വേഷിച്ച്‌ ഏഷ്യൻ ഭൂഖണ്ഡം മുഴുവൻ നടന്ന ഒരു സന്യാസിയെ സഹായിക്കാൻ വിധിക്കപ്പെട്ടവനായി മാറിയ മങ്കി കിംഗ് എന്ന പേരിൽ അറിയപ്പെടുന്ന കുരങ്ങു സന്യാസി.

ആ യാത്രയിൽ ഉള്ള യുദ്ധങ്ങൾ ആണ് എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം, പലതരം വില്ലന്മാർ, മല്ലന്മാർ, സത്വങ്ങൾ എല്ലാത്തിനെയും തോൽപ്പിച്ച് മുന്നോട്ട് പോകുക എന്നുള്ളതാണ് സൺ വുക്കോംഗിന്റെ കടമ. ഒരിക്കലും മരണമില്ലാത്ത ചിരിച്ചു കൊണ്ട് എതിരാളിയെ നേരിടുന്ന ആ സൺ വുക്കോംഗിന്റെ ജീവിതത്തിന്റെ ഒരു അയഞ്ഞ പതിപ്പ് ആയിട്ടാണ് എനിക്ക് ഈ സിനിമയുടെ യാത്രയെ കാണാൻ സാധിച്ചത് .ഒരു ശാപം പേറിയ പോലെ ഒരിക്കലും തീരാത്തതായി കുറിച്ചിട്ട ആ യാത്രയുടെ ലക്‌ഷ്യം വാലിബൻ അറിയുന്നിടത്താണ് ഈ സിനിമ അവസാനിക്കുന്നത്.

സിനിമയിൽ ഉടനീളം ഉള്ള ചൈനീസ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഷോട്ടുകൾ, ഫോണ്ടുകൾ, പശ്ചാത്തലസംഗീതം, യുദ്ധ രീതികൾ, വാലിബന്റെ വസ്ത്രവിധാനവും മേക്കോവറും , എന്ന് വേണ്ട ക്ലൈമാക്സ് ഭാഗങ്ങളിൽ ഉള്ള വിഷ്വൽസ് പിന്നെ ആ സ്പോയിലർ അവതരിപ്പിച്ചിരിക്കുന്ന രീതി എല്ലാംകൊണ്ടും അമർ ചിത്ര കഥയിലേക്ക് പകർത്തിയ ഒരു ചൈനീസ് നാടോടി കഥയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലക്കോട്ടൈ വാലിബൻ. ഇതിലെ അതിഭാവുകത്വങ്ങൾ സിനിമ മുന്നിട്ട് വെക്കുന്ന ചിത്രങ്ങൾ നിറഞ്ഞ കഥയ്ക്ക് അനുയോജ്യമാണ്.

ജാപ്പനീസ് സിനിമയിലെ അതികായൻ അകിര കുറസോവയുടെ സിനിമകളിലെ പോലെ ആ നേർത്ത പശ്ചാത്തല സംഗീതവും ( ഡ്രീംസ് എന്ന ആന്തോളജി സിനിമയിലെ വെയിലും മഴയും കുറുക്കന്റെ കല്യാണം എന്ന ചെറു segment മനസ്സിൽ കയറി വന്നു )ബ്രഹ്മണ്ട ഫ്രെയ്മുകളുടെ ഇഴയലും ഒക്കെ വാലിബൻ കാണുമ്പോ എന്തോ ഒരു സന്തോഷം ഉണ്ടാക്കിയ വസ്തുതൾ തന്നെയാണ്.

വ്യക്തിപരമായി പോർച്ച്‌ഗീസ് അധ്യായം മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി, അവിടെ ഇമോഷണൽ കണക്റ്റ് വേണ്ട പലസ്ഥലങ്ങളും pale ആയിട്ടും അതിനേ തുടർന്ന് വന്ന ഒരു പാട്ട് വേണ്ടയിരുന്നു എന്നും തോന്നി..സിനിമയുടെ രണ്ടാം ഭാഗം വരാനുള്ള സാധ്യതകൾ ഒന്നും കാണുന്നില്ല, കാരണം അതിന് വേണ്ടി വരുന്ന പ്രയത്നം ഈ സിനിമയുടെ ക്ലൈമാക്സ് കാണുന്നവർക്ക് മനസിലാകും.പുന്നാരക്കാട്ടിലെ + മദഭര മിഴിയോരം കണ്ണിനും കാതിനും മുതലാണ്. ഒടുവിൽ അയ്യനാരുടെ ആ സ്വപ്നം, ഒരു മിനിറ്റ് ഇത് ലോക സിനിമയിൽ എവിടെയെങ്കിലും ഇത് വരെ കണ്ടിട്ടുണ്ടോ എന്നൊന്ന് ചിന്തിച്ചു പോയി.ഇനി ഇത് വരെ നടന്ന പ്രൊമോഷനെ പറ്റി പറഞ്ഞാൽ ” ഇത് വരെ കണ്ടതെല്ലാം പൊയ്, ഇനി കാണാൻ പോകുന്നത്… “

You May Also Like

മൂന്നു സീനൊഴികെ ബാക്കിയെല്ലാം കടലിൽ

സണ്ണി വെയ്നെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയുന്ന ‘അടിത്തട്ട് ‘എന്ന സിനിമ റിലീസിങ്ങിന് ഒരുങ്ങുകയാണ്.…

പ്രേക്ഷകർക്ക് ചിരി വിരുന്നൊരുക്കി എന്നാലും ന്റെളിയാ”

“പ്രേക്ഷകർക്ക് ചിരി വിരുന്നൊരുക്കി എന്നാലും ന്റെളിയാ” നമ്മുടെ മലയാള സിനിമ ഇൻഡസ്ട്രിയൽ ഏറ്റവും വലിയ പോരായ്മ…

ഇസ്രായേൽ നിർമ്മിച്ച സമയത്ത് ഫലസ്തീനികൾ അനുഭവിച്ച അക്രമത്തിന്റെ കൃത്യമായ ചിത്രീകരണം

Sumil M “നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ “ഫർഹ” എന്ന സിനിമ കണ്ടു,1948-ൽ ഇസ്രായേൽ നിർമ്മിച്ച സമയത്ത്…

സഞ്ജയ് ദത്ത് ഇനി വിജയ്‌യുടെ വില്ലൻ

കെജിഎഫ് ചാപ്റ്റർ രണ്ടിൽ അധീരയായി വന്നു കൊടുംവില്ലൻ വേഷം അവതരിപ്പിച്ച ബോളീവുഡ് താരം സഞ്ജയ് ദത്ത്…