ആർത്തവ അശുദ്ധി പറയുന്ന പെങ്ങളൂട്ടീ നെഹ്റു കടുത്ത അന്ധവിശ്വാസവിരുദ്ധനായിരുന്നു

2939

Syam Rajesh എഴുതുന്നു 

ദളിത് രാഷ്ട്രീയത്തെ ചതിച്ച.. ആലത്തുർ രാഷ്ട്രിയം..! അതൊരു കോൺഗ്രസ് രാഷ്ട്രിയം പോലുമല്ല… പക്ഷെ കാലങ്ങളോളം ചതിക്കപ്പെടാൻ / വിഡ്ഢിയാക്കാൻ വിധിക്കപ്പെട്ട ,ദളിത് രാഷ്ട്രിയത്തിന്റെ തലവിധി കൂടിയാണത്…!

രമ്യ ഹരിദാസ്…!

വ്യക്തിപരമായി ഒരു വിരോധവുമില്ല… നാടൻ പാട്ടെന്ന പേരിൽ… ഫോക് ലോർ മിത്തിക്കൽ ഭാവങ്ങളില്ലാത്ത പാട്ടുകൾ പാടാൻ കഴിവുള്ള നല്ല പാട്ടു കാരി..! ഒരോ കോൺഗ്രസ് പൊതു യോഗങ്ങളും.. ഉത്സവ പറമ്പിലെ ഉഗ്രൻ ഗാനമേള സദസ്സുകളാക്കി.. രാഷ്ട്രിയത്തിൽ നിന്നും മുഖം മാറ്റി…” സ്ത്രി അശുദ്ധയാണെന്ന ” തികച്ചും സ്ത്രി / ദളിത് പാരമ്പര്യത്തെ അട്ടിമറിച്ച… വാമന പ്രതീകം..!

Syam Rajesh
Syam Rajesh

മനോഹരമായി… പാവങ്ങളെ… ദളിതരെ..ചതിച്ച ബ്രാഹ്മണിക്കൽ വിശ്വാസി…! മൃദു ഹിന്ദുത്വ / സ്ത്രി വിരുദ്ധ വാദി..!

പാർലമെന്റ്.. നാടൻ പാട്ടു മത്സര വേദിയല്ല.. P. K ബിജു വിനെ പോലെ.. ദളിത് ജാതിയ പ്രതിസന്ധി മറികടന്ന്… ഡോക്ടറേറ്റ് എടുത്ത… രാഷ്ട്രിയവും… നിലപാടും.. പാർലമെന്റിലെ ദളിത് ശബ്ദവുമായിരുന്ന ഒരാളെ നിശബ്ദമാക്കാൻ… കോൺഗ്രസ് ഇറക്കിയത്… അതേ പാരമ്പര്യത്തിലെ മറ്റൊരാൾ…. ലിംഗ സമത്വമോ… നെഹ്റുവിയൻ പാരമ്പര്യമോ അറിയാത്തൊ രാൾ… ഒരു കോൺഗ്രസ് കാരിക്ക്… മിനിമം… നെഹ്റുവിനെ… പോട്ടെ രാഹുൽ ഗാന്ധിയെ എങ്കിലും അറിയണ്ടെ?

നെഹ്റു കടുത്ത അന്ധവിശ്വാസത്തിനെതിരായിരുന്നു… ലിംഗ സമത്വത്തിന് വാദിച്ചയാൾ.. ” ആർത്തവ അശുദ്ധി ” ഒക്കെ പറയുന്ന ഒരാൾക്ക്.. നെഹ്റു ഉണ്ടായിരുന്നെങ്കിൽ.. ഒരിക്കലും സ്ഥാനം പോയിട്ട്.. പാട്ടു പാടാൻ പോലും അവസരം കിട്ടില്ലായിരുന്നു…!

ആന്റണിക്കു പോലും മനസിലാവാത്ത… രമ്യാ ഹരിദാസിന്റ രാഷ്ട്രിയം..!

ഇവർ.. ചെന്നിത്തല / അനിൽ അക്കര കാങ്കറസ് മാത്രമാണ്…! അത് പാർലമെന്റിൽ… കൈക്കൊട്ടി ക്കളി അനുവദിക്കാത്തതു കൊണ്ടും.. അന്താരാഷ്ട്ര / ദേശീയ / ദളിത് രാഷ്ട്രിയം പറയാനറിയാത്തതു കൊണ്ടും… നിശ്ബദ സാന്നിധ്യമായ്… MP ഫണ്ടിൽ.. കുറെ ബസ് സ്റ്റോപ്പും… കലുങ്കിലെ വർണ്ണ ഫലകത്തിലും ഉണ്ടാകും…!

ദളിത് രാഷ്ട്രിയമെന്നാൽ… ആധുനിക കാലത്ത്… പഠിച്ച്… ഉത്സവ പറമ്പിലെ പാട്ടുകളാകാതെ…ഇന്ത്യൻ ഭരണഘsന ശില്പി … അംബേദ്ക്കറാണ്…! അയാളെ ഒന്ന് വായിച്ചാൽ… ഇന്ത്യൻ ദളിത് രാഷ്ട്രിയം, വെറും കൈ കൊട്ടി കളിയല്ല എന്നു മനസിലാകും..!

ചാതുർവർണ്യ ഹിന്ദുത്വം എന്റെ അടിമത്വമാണെന്ന് പറഞ്ഞ്, ബുദ്ധമതത്തിലേക്ക് ,അംബേദ്ക്കറും ലക്ഷക്കണക്കിന് അനുയായികളും മാറിയത്… ദളിത് ആത്മാഭിമാനമുള്ളതുകൊണ്ടാണ്..! അല്ലാതെ… താങ്കളെ പോലെ.. ഇന്നലെ ഹിന്ദുവായി… ഇന്ന് ബ്രാഹ്മണിക്കൽ ,” അയിത്ത സ്ത്രി ” സ്വത്വ വാദികളാകാൻ അവർക്ക് കഴിയില്ലായിരുന്നു…!

മറ്റൊരു ഉദാഹരണം… പെങ്ങളുട്ടി വായിക്കണം… സവർണ്ണ / വർണ്ണാശ്രമ ചാതുർവർണ്യത്തെ ഇല്ലാതാക്കിയ അശോക ചക്രവർത്തി… സ്വയം വിളിച്ചത്..” ദേവാനാം പ്രിയ” എന്നായിരുന്നു..! അതിന് പതജ്ജലി അർത്ഥം ” ബഹുമാന സൂചകം” (മഹാ ഭാഷ്യം II .4.56) എന്നാണ്.. പക്ഷെ പിന്നീട് മഹാഭാഷ്യത്തിന് വ്യാഖ്യാനമെഴുതിയ കൈയാതൻ കൊടുത്ത അർത്ഥം “വിഡ്ഢി ” എന്നാണ്…!

പെങ്ങളുട്ടി…. ഉൾപ്പെടുന്ന ,ബ്രാഹ്മ ഹിന്ദു മതം ” മ്ലേച്ചൻമാർ ” എന്നു വിളിക്കുന്ന വർഗത്തിനൊക്കെ…തുല്യ നീതി നടപ്പാക്കുകയും…ബ്രാഹ്മണ ” അധികാര സംവരണം നിർത്തലാക്കുകയും ” ചെയ്തതിനുള്ള പ്രതികാരം..! അവസാന മൗര്യനെ പുറത്താക്കിയത്.. ഒരു ബ്രാഹ്മണ , പുഷ്യ മിത്ര സുംഗ നെന്ന കഴുതയെ വച്ച് ആയിരുന്നു..! പിന്നിട് ഗുപ്ത സാമ്രാജ്യം ബ്രാഹ്മണ മതം അംഗീകരിച്ചു… അവസാന കാലത്ത്… ബ്രാഹ്മണ ദാനങ്ങളിൽ രാജ്യം ക്ഷയിച്ചപ്പോൾ.. അവസാന ഗുപ്തൻ.. വീണ്ടും ബുദ്ധ മതത്തിൽ ശരണം പ്രാപിച്ചു.. അതോടെ ബ്രാഹ്മണർ അതിനേയും തകർത്തു..!

പെങ്ങളുട്ടി മനസിലാക്കാൻ.. ഈ മൗര്യനും ഗുപ്തനും ഹൂണനും ഒന്നും ക്ഷത്രിയരല്ല.. വൈശ്യരായിരുന്നു… ബ്രാഹ്മണന്റെ ചൊൽപടിക്കു നിൽക്കുന്നവരെ, ക്ഷത്രിയരാക്കി.. ജാതി ഉയർത്തി കൊടുക്കും…! കേരളത്തിലെ വെറും “നായർ ” അവാന്തര വിഭാഗങ്ങളായ… തിരുവിതാകൂറും കൊച്ചിയും.. അതിലും താന്ന നായരായ സാമൂതിരിയും…കണ്ണിക്കണ്ട “വർമ്മ ” ആയത് അങ്ങിനെയാണ്…!

പക്ഷെ… ദളിതരെന്ന്/മ്ളേച്ചർ.. ഇന്ന് അറിയപ്പെടുന്നവർ… ചാതുർവർണ്യത്തിൽ പോലും ഉൾപ്പെടാഞത് എന്തുകൊണ്ടാന്ന്… പെങ്ങളുട്ടിക്കറിയോ?… അവർക്ക് നട്ടെല്ലുണ്ടായതു കൊണ്ട്.. പഴയ ഗോത്ര രാജ വംശമാണ്… ഇന്നത്തെ പല ടc/s t വിഭാഗങ്ങളും..! അവർ ബ്രാഹ്മണിക്കൽ ഹിന്ദുവിന്റെ കാൽ നക്കാൻ പോയില്ല…!

കാണിപ്പയുരിന്റെ “എന്റെ സ്മരണകൾ ” പെങ്ങളുട്ടി വായിക്കണം… “കമ്മാളൻ, മണ്ണാൻ, പറയൻ, പാണൻ, കണക്കൻ, മുക്കുവൻ, വേട്ടുവൻ, നായാടി ” എന്നിവർ… ആചാര ഹിന്തുത്വത്തിൽ.. ചാതുർവർണ്യത്തിലെ ശൂദ്രൻ പോലുമല്ല.. മറിച്ച്…ചണ്ടാളൻമാർ..!

പക്ഷെ.. ” ആദി പാണനാർ”.. തിരുവങ്കരൻ എന്ന സിദ്ധനെ അറിയുമോ? സാദ്ധ്യതയില്ല.. ആ പാട്ടുകളാണ്.. യഥാർത്ഥ.. “ദളിത് അഹംകാരം “…!

പറച്ചി പെറ്റ പന്തിരുകുലം.. എന്നത്… തുല്യ നീതിയുടെ..ബുദ്ധ കാലഘട്ടത്തിന്റെ ബാക്കിയാണ്.. അതിലൂടെ.. ദളിതുകളെ സ്വപ്നലോകത്താക്കി… വീണ്ടും.. ബ്രാഹ്മണ ഹിന്ദു അട്ടിമറിച്ചു… ഇപ്പോൾ ” അഗ്നി ഹോ ത്രിയും ” തൃത്താലയുമേ “തിടമ്പേറ്റുന്നുള്ളു”..! പാണനും പറയനു മൊക്കെ തീർന്നു…!

എനി താങ്കൾ ഹിന്ദു ആണെങ്കിൽ… ആർത്തവം അശുദ്ധി ആണെന്നത്.. ശാക്തേയ / കാ മാഖ്യ/ അമ്മ ദൈവ ഊർവരതാ അനുഷ്ടാനങ്ങളെ പഠിക്കു.. അതെന്താ… ഹിന്ദുത്വ മല്ലെ?… തന്ത്രിയുടെ ബ്രാഹ്മണ കഥ മാത്രമാണോ ഹിന്ദുത്വം?

രമ്യാ ഹരിദാസ്..സ്വന്തം സ്വത്വങളെ ചതിച്ച്.. ബ്രാഹ്മണ പാരമ്പര്യങ്ങളെ പുൽകുമ്പോൾ… ഓർക്കണം… ദളിത് / സ്ത്രി രാഷ്ട്രിയം… പാവം അമ്മമാരേയും ,ദളിതരേയും പറ്റിക്കാൻ / അധികാരം മാത്രം ലക്ഷ്വ മാക്കി ചെയ്യുമ്പോൾ… ഒന്നോർക്കണം..

എന്തു കൊണ്ടാണ്.. ദളിതർ.. ഇന്നും ചെറ്റ പുര കളിലെന്ന്?

എന്തുകൊണ്ടെന്നാൽ… ഒറ്റുകാർ കാരണം… !

ദളിത് / ദ്രാവിട സ്വത്വങ്ങളെ… ആർത്തവ / കുലസ്ത്രി കഥയാക്കി വഞ്ചിക്കുന്ന… ഒറ്റുന്ന രാഷ്ട്രിയത്തെ ഒറ്റപ്പെടുത്തുക… !

ആലത്തുര്കാര് … അപ്പൊ തുടങ്ങാ….

” എന്നെക്കാളും നിന്നെ ക്കാണാൻ
ചന്തം തോന്നും.. എന്നിട്ടെന്തെ കുഞ്ഞിപ്പെണ്ണെ
നിന്നെ കെട്ടാൻ വന്നില്ലാരും “…!

കഷ്ടം…!

ഒരു പ്രേത പാട്ടുണ്ട്…

“ഇമ്മഹിമണ്ടലിത്തിലുമിപ്പൊഴും
പിതൃ ശാപം തീർപ്പാൻ
ഇത്രമഹത്വമുള്ളോരു ഗാന –
മല്ലല തീങ്കലെന്നാ ർ ”

പുള്ളവൻ “കർമ്മ ശാ സ്ത്ര പാട്ട്” (38: 94)

പെങ്ങളുട്ടി… അപ്പോൾ..

“മിന്നാമിനുങ്ങേ… മിന്നും മിനുങ്ങേ..
എങ്ങോട്ടാ… എങ്ങോട്ടാണീ … ”

കലാഭവൻ മണി അറിഞ്ഞിട്ടുണ്ടാവില്ല… സ്വന്തം ഗാനം കൊണ്ട്… വിശ്വസിച്ച..കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ… ഉപയോഗിപ്പെടുത്തി.. ദളിതരെ ഉന്മാതത്തിലാക്കാൻ… ഉപയോഗിക്കുമെന്ന്…!

P. K ബിജു.. താങ്കളോട് മാപ്പു പറയുന്നു.. താങ്കൾ ദാരിദ്ര്യം/ ദളിത് അവസ്ഥ വിറ്റ് കാശാക്കിയില്ല… മറിച്ച്.. വിദ്യയിലുടെ പ്രബുദ്ധനായി…!

കാലം… ചിലപ്പോൾ അങ്ങിനെയാണ്.. ആലത്തുർ കാർക്ക്.. താങ്കളെ അർഹിക്കുന്നില്ല… അവര്.. പാട്ടു പാടട്ടെ… വിവരക്കേടുകൾ.. ഈരടികളാകട്ടെ…!

ഒന്നാശ്വസിക്കാലൊ ബിജുവിന്.. ദളിതരെ ഒറ്റി കൊടുത്തില്ല എന്ന്..!

Advertisements