Syam Varkala

“ഇത് രാജീവ്,… രാജീവും എന്നെ പോലെ ഹരീന്ദ്രൻ സാറിന്റെ ഫാനാണ്, ഒരു വർഷം മുൻപ് തിയേറ്ററിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്, അതിൽ പിന്നെ സാറിന്റെ എല്ലാ സിനിമയും fdfs നമ്മൾ ഒരുമിച്ചാ കാണാറുള്ളത്. നമ്മൾ തമ്മിലുള്ള ഡ്രൈവിങ്ങ് ലൈസൻസ് ഇഷ്യൂവിൽ ഒരു സിനിമാക്കഥയുണ്ടെന്നിവൻ പറഞ്ഞപ്പോൾ ഞാൻ എക്സൈറ്റഡായി… ഇന്നലെ രാത്രി രാജീവ് വിളിച്ച് ആ കഥയുടെ കുറച്ച് ഭാഗങ്ങൾ പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി…..”
“അത്രയ്ക്ക് ഗംഭീരം..?”
May be an image of 8 people, beard and text that says "കുഞ്ഞാലിയുടെ DRIVING LIGENSE CII σ"ഹരീദ്രൻ ചിരിച്ചു കൊണ്ട് കുരുവിളയെയും രാജീവിനെയും നോക്കി. പെട്ടെന്ന് അകത്ത് നിന്നും കുഞ്ഞാലിയുടെ ശബ്ദം കേട്ടു. “അതേ..ഇന്നാ ജോണി‌ പെരിങ്ങോടന്റെ ഫ്രണ്ടിന്റെ ഷോപ്പ് ഉദ്ഘാടനം….മറക്കണ്ട”. കുഞ്ഞാലി കുരുവിളയെ നോക്കി ചിരിച്ചു കൊണ്ട് അവർക്കരുകിൽ വന്നു നിന്നു.
“ഡോ.. കുരുവിള സാറ് നമ്മുടെ ലൈസൻസ് മാറ്റർ ഒരു സിനിമാപ്പരുവമാക്കി വന്നേക്കുവാ താനും ഇരിക്ക്..”
കുഞ്ഞാലി താൽപ്പര്യമില്ലാത്ത മട്ടിൽ കുരുവിളയെ നോക്കിക്കൊണ്ട് സെറ്റിയിലിരുന്നു.
“കഴിഞ്ഞതൊക്കെ വീണ്ടും കുത്തിപ്പൊക്കണോ കുരുവിള സാറേ..?”
കുരുവിള ചിരിച്ചു കൊണ്ട് കുഞ്ഞാലിയെ നോക്കി.
“കുഞ്ഞാലിയാണ് ഞങ്ങളുടെ കഥയിലെ നായകൻ…എന്നു വച്ചാ ഹരീദ്രൻ സാറ് ഈ കഥയിൽ കുഞ്ഞാലിയുടെ ക്യാരക്ടറാണ് ചെയ്യുന്നത്‌….സാറിനിഷ്ട്ടമായാൽ മാത്രം…”
ഹരീദ്രന് അത് കേട്ടപ്പോൾ കുറച്ച് കൗതുകം തോന്നി.കുഞ്ഞാലിയും ഞെട്ടി.
“ഓഹ്…എന്നാൽപ്പിന്നെ തുടങ്ങിക്കോ..അല്ലേ കുഞ്ഞാലി ”
കുരുവിള രാജീവിനെ നോക്കി “പറഞ്ഞോന്ന്” ആഗ്യം കാട്ടി.
രാജീവ് സെറ്റിയിൽ ഒന്നിളകിയിരുന്നു.
” സർ…കഥ പറയും മുൻപ് മിസ്റ്റർ കുഞ്ഞാലിയോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. സമയമെടുക്കില്ല ,ഒരൊറ്റ ചോദ്യം.”
“ഒഫ് കോഴ്സ്…”
ഹരീദ്രൻ കുഞ്ഞാലിയെ നോക്കി ചിരിച്ചു. കുഞ്ഞാലി രാജീവിനെ കനപ്പിച്ചൊന്ന് നോക്കി.
“മോസസ്…അതായത്, ഡ്രൈവിങ്ങ് ലൈസൻസ് റിന്യൂ ചെയ്യാൻ കൊടുത്ത ഓട്ടോ കൺസൾട്ടന്റ്, അയാളുടെ വീട്ടിൽ പോയ കാര്യം മാത്രം ഒന്ന് ഡീറ്റയിൽഡായി പറയാമോ..?”
“അത് വിശദീകരിക്കാനൊന്നുമില്ല, അവൻ ദുബായ്ക്ക് പോയി. ഞാനാ വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും സാധനം കിട്ടീല
അതിനു ശേഷമാണല്ലോ വിഖ്യാതമായ ലൈസൻസ് കോലാഹലം..”
രാജീവ് കുഞ്ഞാലിയെ നോക്കി തലയാട്ടി ചിരിച്ചു. ശേഷം ഹരീദ്രനെ നോക്കി കൈയ്യിലെ ഫയലിൽ നിന്നും പിൻ ചെയ്ത രണ്ട് മൂന്ന് കടലാസ് പുറത്തെടുത്തു.
“സർ ഇതൊരു സീനാണ്‌ , ഞാൻ വായിക്കാം. ഈ ഒരു സീൻ കേട്ടിട്ട് സർ എക്സൈറ്റഡായാൽ മാത്രം നമുക്ക് മുന്നോട്ട് പോകാം..”
രാജീവ് സീൻ വായിച്ച് തുടങ്ങുന്നു.
day/മോസസ്സിന്റെ വീട്/int.ext
കോളിങ്ങ് ബെല്ലിൽ അമരുന്ന കുഞ്ഞാലിയുടെ ചൂണ്ടുവിരൽ. വാച്ചിൽ നോക്കുന്ന കുഞ്ഞാലി വാതിൽ തുറക്കാൻ വൈകുന്നത് കണ്ട് കോളിങ്ങ് ബെല്ലിൽ വീണ്ടും വിരൽ മുട്ടിക്കാൻ തുനിയവേ വാതിൽ തുറക്കുന്നു.കുഞ്ഞാലി വാതിൽ തുറന്ന അമ്മച്ചിയെ നോക്കി ചിരിച്ചെന്ന് വരുത്തുന്നു.
കുഞ്ഞാലി:
“മോസസ്സിന്റെ വീടല്ലേ..മോസസ്സുണ്ടോ അമ്മച്ചീ..”
അമ്മച്ചി:
“മോസസ്സ് കഴിഞ്ഞ ആഴ്ച്ച ഗൾഫിൽ പോയല്ലോ,ആരാ..?”
കുഞ്ഞാലി: (ദേഷ്യമൊതുക്കി)
“ഞാൻ കുഞ്ഞാലി,സൂപ്പർസ്റ്റാർ ഹരീദ്രൻ സാറിന്റെ ഡ്രൈവറാ,മോസസ്സിന്റെ കൈയ്യിൽ ഹരീദ്രൻ സാറിന്റെ ഡ്രൈവിങ്ങ് ലൈസൻസ് റിന്യൂ ചെയ്യാൻ കൊടുത്തിരുന്നു.പോകും മുൻപ് അങ്ങനെ എന്തെങ്കിലും അമ്മച്ചിയെ ഏൽപ്പിച്ചാരുന്നോ.?”
അമ്മച്ചി : (ചിന്തിച്ച്)
“ഇല്ല..എന്റേൽ ഒന്നും തന്നിട്ടില്ല”
കുഞ്ഞാലി ആകെ അസ്വസ്ഥനാകുന്നു.
കുഞ്ഞാലി: (ശാന്തമായ്)
“മോസസ്സിന്റെ മുറിയിൽ ഉണ്ടാകും,ഞാൻ തപ്പിയെടുത്തോളാം.അത്ര അത്യാവശ്യമായോണ്ടാ…”
അമ്മച്ചി കുഞ്ഞാലിയെ
ചുഴിഞ്ഞൊന്ന് നോക്കി ചിന്തിക്കുന്നു.വാതിൽക്കൽ നിന്നും മാറി അമ്മച്ചി കുഞ്ഞാലിയെ അകത്തേയ്ക്ക് ക്ഷണിക്കുന്നു.
അമ്മച്ചി:
“സൂപ്പർ സാറ് വാ.. ഞാൻ മുറി കാട്ടിത്തരാം”
കുഞ്ഞാലി:
“അയ്യോ…സാറല്ല,സ്റ്റാർ..സൂപ്പർസ്റ്റാർ ഹരീദ്രൻ.. ഞാൻ അദ്ദേഹത്തിന്റെ ഡ്രൈവറാണ് കുഞ്ഞാലി.”
കുഞ്ഞാലി അമ്മച്ചിയുടെ പിന്നാലെ മുറിയിലേയ്ക്ക് നടക്കുന്നു.
Cut to
മോസസ്സിന്റെ ബഡ്റൂം
മേശയുടെ ഡ്രോ വലിച്ച് തുറക്കുന്ന അമ്മച്ചി.അതിൽ അടുക്കി വച്ചിരിക്കുന്ന ഏതാനും കടലാസുകളും മറ്റും.
അമ്മച്ചി :
“എല്ലാം വാരി വലിച്ചിട്ടിരുന്നതാ..‌
ഞാനാ അടുക്കിപ്പെറുക്കി വച്ചത്.”
കുഞ്ഞാലി എല്ലാം വിശദമായി അരിച്ചു പെറുക്കുന്നു.പ്രതീക്ഷിച്ചത് കിട്ടാത്തതിനാൽ കുഞ്ഞാലി നിരാശനാകുന്നു.
കുഞ്ഞാലി:
“ഇനി അലമാരയിലെങ്ങാനും കാണോ ?”
അമ്മച്ചി:
“ഇല്ല..അതിൽ മുഴുവൻ അവന്റെ ഡ്രസ്സാ..ഞാനാ അലക്കി ഉണക്കി വച്ചത്.മേശയിൽ ഇല്ലെങ്കിൽ ഈ വീട്ടിൽ കാണില്ല.”
കുഞ്ഞാലി തലയാട്ടിക്കൊണ്ട് ആ മുറിയാകെ നിരീക്ഷിക്കുന്നു.ചുവരിൽ ചിരിച്ചു കൊണ്ടിരിക്കുന്ന മോസസ്സിന്റെ ചിത്രം.
കുഞ്ഞാലി: (പല്ലിറുമ്മി പതിയെ)
“Irresponsible idiot”
അത് കേട്ട് അമ്മച്ചി കുഞ്ഞാലിയെ രൂക്ഷമായി നോക്കി മുറിക്ക് പുറത്തേയ്ക്ക് നടക്കുന്നു.പിന്നാലെ കുഞ്ഞാലിയും.
അമ്മച്ചി:
“സുരേഷ് ഗോപീടെ പടം ഞാനും കാണാറുണ്ട്,കുറച്ച് ഇംഗ്ലീഷും അറിയാം..ഞാനേ പഴയ എട്ടാംക്ലാസ്സാ..”
കുഞ്ഞാലി:
(ചമ്മലൊതുക്കി ദേഷ്യത്തിൽ)
“അല്ലമ്മച്ചീ..ഒരു ഉത്തരവാദിത്തോക്കെ വേണ്ടേ..ഒരു സൂപ്പർ സ്റ്റാറിന്റെ ഡ്രൈവിങ്ങ് ലൈസൻസല്ലേ..”
അമ്മച്ചി നടക്കുന്നതിനിടെ ടിവിക്ക് മുകളിൽ ഇരുന്ന മൊബൈൽ ഫോണെടുക്കുന്നു.കുഞ്ഞാലി ദേഷ്യത്തോടെ വാതിലിനു നേർക്ക് നടന്നു.
അമ്മച്ചി:
(വാട്ട്സ് ആപ്പിൽ)
“മോസീ..മോനേ നീ ഇങ്ങോട്ടൊന്ന് വിളിച്ചേഡാ..”
പുറത്തേയ്ക്ക് നടന്ന കുഞ്ഞാലി പെട്ടെന്ന് നിന്ന് വെട്ടിത്തിരിയുന്നു.അമ്മച്ചിയെ നോക്കിച്ചിരിക്കുന്നു.
കുഞ്ഞാലി:
(നെറ്റിയിൽ തടവിക്കൊണ്ട്)
“ശ്ശെ..ഈ ബുദ്ധി എനിക്ക് പോയില്ലല്ലോ…ഇത്ര നിസ്സാരകാര്യത്തിനാ..അയ്യേ..”
അമ്മച്ചി നിസ്സാരമായ് ചിരിച്ച് കൊണ്ട് കുഞ്ഞാലിയെ നോക്കി.
അമ്മച്ചി:
“Responsibility ഉണ്ടായിരു‌നെങ്കിൽ ഓർത്തേനെ.”
കുഞ്ഞാലി ചമ്മുന്നു.
അമ്മച്ചിയുടെ മൊബൈൽ ശബ്ദിക്കുന്നു.മോസ്സിയുടെ കോൾ.
അമ്മച്ചി:
“മോനേ..നീ ഒരു സിനിമാ നടന്റെ ഡ്രൈവിങ്ങ് ലൈസൻസ് പുതുക്കാൻ മേടിച്ചിരുന്നോ.?”
കുഞ്ഞാലി‌ ശ്രദ്ധയോടെ അവരുടെ സംഭാഷണം വീക്ഷിക്കുന്നു.
മോസസ്സ്:
(Overlapping)
“അതപ്പന്റേൽ കൊടുത്തിട്ടുണ്ട്… ഈ അപ്പനിതു വരെ അത് കൊടുത്തില്ലേ,
എന്താമ്മച്ചീ ആരെങ്കിലും തിരക്കി വന്നോ..”
അമ്മച്ചി:
“ഒ‌ന്നൂല്ല..മോൻ ജോലിയിലല്ലേ, വച്ചോ..രാത്രി സംസാരിക്കാം.”
അമ്മച്ചി കോൾ കട്ട് ചെയ്യു‌ന്നു. കുഞ്ഞാലി ആകാംക്ഷയോടെ അമ്മച്ചിയെ നോക്കുന്നു.
അമ്മച്ചി:
“അവന്റെ അപ്പനെ ഏൽപ്പിച്ചിട്ടുണ്ട്..അപ്പനെ കണ്ടാൽ മതി.
കുഞ്ഞാലി: (ആശ്വാസത്തോടെ)
“ഹൊ..ഇപ്പോഴാ സമാധാനായത്..അല്ലാ അദ്ദേഹം ഇവിടില്ലേ..”
അമ്മച്ചി:
“ഇല്ല…പുറത്ത് പോയതാ..”
കുഞ്ഞാലി വീണ്ടും ടെൻഷനിലാകുന്നു.
കുഞ്ഞാലി:
(ടെൻഷനിൽ,പതിയെ)
“ഇനിയിപ്പോ അയാളെ എവിടെ
പോയി തപ്പും, പുള്ളീടെ കൈയ്യിൽ ഫോണുണ്ടോ? അല്ല…അങ്ങനാണെങ്കിൽ പുള്ളീടെ മുറീൽ ഉണ്ടാവില്ലേ..”
അമ്മച്ചി:
(രൂക്ഷമായ് നോക്കി)
“അങ്ങേര് ജംഗ്ഷനിലുണ്ടകും…ഓട്ടോ സ്റ്റാൻഡിൽ ചോദിച്ചാ മതി ”
കുഞ്ഞാലി ചിരിച്ച് കൊണ്ട് പുറത്തേയ്ക്ക് നടക്കുന്നു.
കുഞ്ഞാലി: (ശബ്ദമൊതുക്കി)
“ശ്ചെ…ഞാനെന്തിനാ ഇങ്ങനെ ടെൻഷനാകുന്നത്. എനിക്കെന്തോ കാര്യമായ കുഴപ്പമുണ്ട്..”
അമ്മച്ചി:
(വാതിൽക്കൽ നിന്ന്)
“അതേ..ഇയാൾടെ സാറിനോട് കുറച്ചൂടി responsibility യും ബുദ്ധിയും ഉള്ള ഒരു ഡ്രൈവറെ വയ്ക്കാൻ പറ..”
കുഞ്ഞാലി ശരിയെന്ന് തലയാട്ടവേയാണ് തനിക്കിട്ട് അമ്മച്ചി കൊട്ടിയതാണല്ലോ എന്നോർത്തത്.കുഞ്ഞാലി വീണ്ടും ചമ്മിച്ചിരിക്കുന്നു.
‌ ‌‌ ‌‌‌‌‌‌‌‌ end
കുരുവിളയും,ഹരീദ്രനും പരസ്പരം നോക്കി.
ഹരീദ്രന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.കുഞ്ഞാലി എന്തു ചെയ്യണമെന്നറിയാതെ വിളറി വിയർത്ത് സെറ്റിയിൽ നിന്നും എഴുന്നേറ്റു.
” ഒരു ഫോൺ കോളിലോ, മെസേജിലോ തീരാവുന്ന ഒരു ഇഷ്യൂ,
കുഞ്ഞാലി പറഞ്ഞത് വച്ച് മോസസിന്റെ വീട്ടിൽ കുഞ്ഞാലി പോയിരുന്നു, അയാൾക്ക് മോസസ്സിന്റെ അമ്മയോ മറ്റാരോ വീട് അരിച്ച് പെറുക്കാനായ് വാതിൽ തുറന്നു കൊടുത്തിരുന്നു.എന്നിട്ടും ഏതൊരു സാധാരണക്കാരനും ചോദിച്ചേക്കാവുന്ന “മോസസ്സിന്റെ നമ്പരൊന്ന് തരാമോ” എന്ന ചോദ്യം എന്തു കൊണ്ട് കുഞ്ഞാലി ചോദിച്ചില്ല. മോസസ്സ് വീടും നാടും വിട്ട് ഒളിച്ചോടിയതല്ല, ദുബായ്ക്ക് പോയതാണ്, ഹരീദ്രൻ എന്ന സൂപ്പർ സ്റ്റാറിന് മോസസ്സിന്റെ അഡ്രസ്സ് കിട്ടിയാൽ ഇവിടെയിരുന്ന് ത‌ന്നെ ദുബായിലെ മോസസ്സിനെ അന്വേഷിച്ചു കണ്ടു പിടിച്ച് വിവരങ്ങൾ അന്വേഷിച്ച് അറിയാനുള്ള ഹോൾഡ് ഉണ്ടെന്നിരിക്കെ എന്തു കൊണ്ടാണ് പുതിയൊരു ഡ്രൈവിങ്ങ് ലൈസൻസിലേയ്ക്ക് കുഞ്ഞാലി ഹരീദ്രനെ വലിച്ചിഴച്ചത് എന്ന് മനസ്സിലാകുന്നുല്ല. എന്തിനാണ് കുഞ്ഞാലിയിത് ചെയ്തത്, ബോധപൂർവ്വമാണോ? അതോ ഹരീദ്രനോട് കുഞ്ഞാലിക്ക് മറ്റെന്തെങ്കിലും വ്യക്തി വൈരാഗ്യമുണ്ടോ….അതോ കുഞ്ഞാലി പോലുമറിയാതെ കുഞ്ഞാലിക്കുള്ളിൽ ഒരു സൈക്കോ ഉറങ്ങിക്കിടപ്പുണ്ടോ…? ഒരാളെ കുഴപ്പത്തിൽ ചാടിച്ചിട്ട് ആ കുഴപ്പം പരിഹരിക്കാൻ കട്ടയ്ക്ക് കൂടെ നിൽക്കുന്ന സൈക്കോ..?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നമ്മൾ സംസാരിക്കുന്ന സിനിമ.!”
രാജീവിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു കൊണ്ട് ഉറഞ്ഞു കയറിയ ദേഷ്യത്തോടെ ഹരീദ്രൻ ചിന്തിച്ചു, ഞാനെന്തു കൊണ്ടിത് ചിന്തിച്ചില്ല….? കുഞ്ഞാലിയെ ഞാൻ അത്ര മേൽ വിശ്വസിച്ചു.!!! ദ്രോഹീ…..!!!ഹരീദ്രൻ ചാടിയെഴുന്നേറ്റലറി.
“കുഞ്ഞാലീ…….!!!!!!!!!!!!!”.
കുഞ്ഞാലി ചിതറിയോടി.
NB: എന്നെ ചിതറിയോടിക്കരുത്.????????

You May Also Like

ബിജു മേനോന്റെ ജന്മദിനാഘോഷത്തിന്” ലളിതം സുന്ദരം “ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ

ഒരു ന്യൂ ജെനറെഷന്‍ പ്രണയ കഥ

’11 മണിക്ക് തന്നെ ഓഡിടോറിയത്തില്‍ എത്തണം..ഞാന്‍ കാത്തിരിക്കും..വരാതെ ഇരിക്കരുത്..അവള്‍ പോയാല്‍ നിനക്ക് ഒന്നും വരില്ലാന്ന് കാണിച്ചു കൊടുക്കണം’…

ദൃശ്യാനുഭവം എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ്

ദൃശ്യാനുഭവം എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ്,.. “Mute ” ചെയ്തു കണ്ടാൽ പോലും ബോർ അടിക്കില്ല, അത്രക്ക് ഉണ്ട് ഈ പടത്തിലെ കാഴ്ചകൾ

ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥ അനുഭവിച്ചു തന്നെ അറിയേണ്ട ഒന്ന്

ജാനേമൻ ആണല്ലോ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് സിനിമ. തികച്ചും അതിനർഹതയുള്ള മൂവി. ആരാധകരുടെ തള്ളുകൾ…