പെയ്ഡ് ക്വാറൻറ്റെയിൻ കേരളം പിൻവലിക്കാൻ കാരണം കേന്ദ്ര സർക്കാർ സർക്കുലർ

75

പെയ്ഡ് ക്വാറൻറ്റെയിൻ കേരളം പിൻവലിക്കാൻ കാരണം കേന്ദ്ര സർക്കാർ സർക്കുലർ . പ്രവാസികൾക്ക് വിലങ്ങ് തടിയായത് അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കടും പിടുത്തം Syamlal VS എഴുതുന്നു 

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ മാർഗ്ഗരേഖയാണ് പ്രവാസികൾക്ക് കേരളത്തിൽ ലഭിച്ച സൗജന്യ അനുകൂല്യം നഷ്ടപ്പെടുത്തിയത് .വന്ദേ ഭാരത് മിഷൻ ദൗത്യത്തിനായി 17 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു.

ADVISORY: TRAVEL AND VISA RESTRICTIONS RELATED TO COVID-19
Vide MHA Order NoNO.40-3/2020-DM-I (A) Dated 5th May, 2020

A. Standard Operating Protocol (SOP) for movement of Indian Nationals stranded outside the country

i. Such persons will register themselves with the Indian Missions in the country where they are stranded, along with necessary details as prescribed by MEA.

ii. They will travel to India by non scheduled commercial flights to be arranged by Ministry of Civil Aviation (MOCA); and, naval ships to be arranged by Department of Military Affairs (DMA). Only those crew and staff, who are tested COVID-19 negative, will be allowed to operate these flights/ ships.

iii. Priority will be given to compelling cases in distress, including migrant workers/ labourers who have been laid off, short term visa holders faced with expiry of visas, persons with medical emergency/ pregnant women/ elderly, those required to return to India due to death of family member, and students.

iv. The cost of travel, as specified by MoCA/ DMA will be borne by such travellers.

v. Based on the registrations received, MEA will prepare flight/ ship wise database of all such travellers, including details such as name, age, gender, mobile phone number, place of residence, place of final destination; and information on RT-PCR test taken and its result. This data base will be shared by MEA with the respective State/ UT in advance.

vi. MEA will display with at least two days notice, the schedule (day, place and time of arrival) of the incoming flight/ ship, on their online digital platform.

vii. Before boarding, all travellers shall give an undertaking that they would undergo mandatory institutional quarantine for a minimum period of 14 days on arrival in India, at their own cost.

viii. At the time of boarding the flight/ ship, thermal screening as per health protocol. Only asymptomatic travellers would be allowed to board the flight/ ship.

ix. Passengers arriving through the land borders will also have to undergo the same protocol as above, and only those who are asymptomatic will be enabled to cross the border into India.

x. Self-declaration form (with health and personal details) in duplicate will be filled in advance by all passengers coming from any point of entry, i.e., land, sea or airports, and a copy of the same will be given to Health and Immigration officials present at the airport/ seaport/ landport.

xi. While on board the flight/ ship, the health protocol of MoCA/ DMA will be strictly followed. This would include wearing of masks, environmental hygiene, respiratory hygiene, hand hygiene etc. to be observed by airline/ ship staff, crew and all passengers.

xii. On arrival, thermal screening, as per health protocol, would be carried out in respect of all the passengers by the Health officials present at the airport/ seaport/ landport.

xiii. All passengers shall be asked to download ArogyaSetu app on their mobile devices.

xiv. The passengers found to be symptomatic during screening shall be immediately taken to medical facility as per health protocol.

xv. The remaining passengers shall be taken to suitable institutional quarantine facilities, to be arranged by the respective State/ UT Governments. These facilities may be as far as possible, in the district headquarters, of the district to which the arriving passengers belongs.

xvi. These passengers shall be kept under institutional quarantine for a minimum period of 14 days.

xvii. If they test negative after 14 days, they will be allowed to go home and will undertake self-monitoring of their health for 14 more days as per protocol. The remaining persons will be shifted to the medical facility by the State/ UT Government.

ഇതിലെ 7 മത്തെ ക്ലോസ് ഇങ്ങനെയായിരുന്നു .Before boarding, all travellers shall give an undertaking that they would undergo mandatory institutional quarantine for a minimum period of 14 days on arrival in India, at their own cost.

വിമാനത്തില്‍ കയറുന്നതിനു മുമ്പ് ഈ സത്യവാങ്ങ്മൂലം എഴുതി നൽകണം. പ്രവാസികളുടെ കൈയില്‍ നിന്ന് പണം വാങ്ങി ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം രാജ്യത്ത് ബി.ജെ.പിയും കോണ്‍ഗ്രസ്സും ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയെങ്കിലും കേരളത്തിൽ നടപ്പിലാക്കിയിരുന്നില്ല . സുഖസൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള സംവിധാനമായിരുന്നു പണം നല്‍കിയുള്ള ക്വാറന്റൈന്‍. ആ സൗജന്യ ക്വാറന്റൈന്‍ സംവിധാനം നിര്‍ത്താനാണ് കേരളം തീരുമാനിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 3.80 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തു . ഇതില്‍ 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ച 1,01,779 പേര്‍ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരില്‍ 11,189 പേര്‍ മെയ് 25 വരെ സംസ്ഥാനത്തെത്തിയിട്ടുണ്ട്. പ്രവാസികളുടെ കൂട്ടത്തോടെയുള്ള വരവ് സര്‍ക്കാരിനുള്ള ചെലവും വര്‍ദ്ധിച്ചു.

സര്‍ക്കാര്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലെത്തിക്കഴിഞ്ഞാല്‍ പിന്നെല്ലാം സര്‍ക്കാരിന്റെ ചെലവാണ്. വീട്ടില്‍ നിരീക്ഷണത്തിലുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നതെങ്കില്‍ അയാളെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സ് മുതല്‍ എല്ലാ ചിലവും സർക്കാർ വഹിക്കുന്ന ഏക സംസ്ഥാനം കേരളം ആണ്. കോവിഡ് രോഗനിര്‍ണ്ണയത്തിന് ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ഒരു കിറ്റിന്റെ വില 4,500 രൂപയാണ്. ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമെല്ലാം സുരക്ഷ ഉറപ്പാക്കുന്ന പി.പി.ഇ. കിറ്റിന് വില 1,200 രൂപ. വാര്‍ഡ്, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവയുടെ ചെലവ് വേറെ. ഇത്തരത്തില്‍ ആശുപത്രിയിലുള്ള ഓരോ വ്യക്തിക്കും ഒരു ദിവസം ശരാശരി 25,000 മുതല്‍ 30,000 വരെ രൂപ ചെലവു വരുന്നുണ്ട് എന്നാണ് കണക്ക്. 24 മണിക്കൂറും പ്രവര്‍ത്തിക്കന്ന ദിശ സെന്ററിലെ സേവനവും മാനസികാരോഗ്യം ഉറപ്പാക്കുന്ന കൗണ്‍സലിങ് സേവനവും പോലുള്ളവയും സൗജന്യമായി നല്‍കുന്നു. ഒരു രോഗിയെ ചികിത്സിച്ച് ഭേദമാക്കി ഇറക്കിവിടുമ്പോള്‍ ലക്ഷകണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്.

രോഗം സുഖപ്പെടുത്തിയ 548 പേരുടെ ചികിത്സക്ക് മാത്രമായി 16 കോടി സർക്കാർ ചിലവിട്ടു . വികസിത രാജ്യങ്ങളില്‍ ഓരോ രോഗിയും കോവിഡ് ചികിത്സയ്ക്ക് സ്വന്തം കീശയില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിടേണ്ടി വരുമ്പോഴാണ് കേരളത്തില്‍ ചികിത്സ സൗജന്യമായി നല്‍കുന്നത്.കോവിഡ് നിര്‍ണ്ണയിക്കാന്‍ ഇതുവരെ 56,704 സാമ്പിളുകള്‍ പരിശോധിക്കാനായി 25.52 കോടി രൂപ സർക്കാർ ചിലവിട്ടു .രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും കൂടി മാത്രം സര്‍ക്കാര്‍ ചെലവഴിച്ചത് 41 കോടി രൂപയാണ് . വിദേശത്തു നിന്ന് എത്തുന്ന പ്രവാസിക്ക് കേരളത്തില്‍ 7 ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍. ഇതിന് ചെലവ് ഏറ്റവും കുറഞ്ഞത് 1,000 രൂപ കണക്കാക്കിയാലും 7,000 രൂപ. 11,189 പേരാണ് മെയ് 25 വരെ വിദേശത്തു നിന്ന് കേരളത്തിലെത്തിയത്. ഇവര്‍ക്ക് ക്വാറന്റൈന്‍ ചെലവ് മാത്രം 7.83 കോടി രൂപയായി.ഇതെല്ലാം പ്രത്യക്ഷ കണക്കുകളാണ്. ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കിയതും പ്രവര്‍ത്തിപ്പിച്ചതും കമ്മ്യൂണിറ്റി കിച്ചനുകള്‍ നടത്തിയതും സൗജന്യമായി അരിയും പലവ്യജ്ഞനവും നല്‍കിയതും അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിതും ഉള്‍പ്പെടെ മറ്റനേകം കാര്യങ്ങള്‍ ചെയ്തതിനു ചെലവഴിച്ച കോടികള്‍ വേറെ. ഇപ്പോള്‍ ആശുപത്രിയിലുള്ളവരെ ചികിത്സിച്ച് സുഖപ്പെടുത്തി പുറത്തെത്തിക്കണമെങ്കില്‍ തന്നെ 12.45 കോടി രൂപ വേണം.

രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. ചികിത്സയ്ക്ക് വലിയ തുക വേണ്ടിവരുമെന്നുറപ്പ്. വിദേശത്തു നിന്നു വരാന്‍ രജിസ്റ്റര്‍ ചെയതവരില്‍ ഇനി 1,22,811 പേര്‍ ബാക്കിയുണ്ട്. ഇവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം മാത്രം 86 കോടി രൂപ വേണം. വിമാനത്താവളത്തില്‍ നിന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കുള്ള യാത്ര, രോഗപരിശോധന എന്നിവയ്ക്കുള്ള ചെലവുകള്‍ വേറെ.പ്രവാസികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സംസ്ഥാനത്ത് ചില ക്രമീകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. ഏതെങ്കിലുമൊക്കെ ചെലവു ചുരുക്കിയേ പറ്റുകയുള്ളൂ എന്നത് നിര്‍ബന്ധമായി. കോവിഡ് പ്രധാന പരിഗണനാവിഷയമാണെങ്കിലും കോവിഡ് മാത്രമല്ല സര്‍ക്കാരിനു മുന്നിലുള്ള വിഷയം. രോഗം ബാധിച്ചവരെ സൗജന്യമായി ചികിത്സിക്കുന്നത് തുടരാതെ പറ്റില്ല. പ്രതിരോധത്തിന്റെ ഭാഗമായുള്ള മറ്റു സൗജന്യങ്ങള്‍ തുടരണോ വേണ്ടയോ എന്നത് ഗൗരവമായ ചര്‍ച്ചയാവുന്നത് ഈ ഘട്ടത്തിലാണ്.

വിദേശത്തു നിന്നു വരുന്നവരുടെ ക്വാറന്റൈന്‍ സൗകര്യം അവര്‍ തന്നെ വഹിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം അനുസരിക്കാതിരിക്കുന്നത് തുടരാനാവില്ല എന്ന നില വന്നു. അതിനാല്‍ വിദേശത്തു നിന്നു വരുന്നവര്‍ക്കുള്ള സൗജന്യ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ചു. വിദേശത്തു നിന്നെത്തുന്നവര്‍ ഇനി പണം നല്‍കി 7 ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ അനുഷ്ഠിക്കണം. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ വരുന്നവര്‍ക്ക് അതിനനുസൃതമായ ബദല്‍ സംവിധാനമൊരുക്കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. പണം നല്‍കാന്‍ ശേഷിയുള്ളവര്‍ അതു നല്‍കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.

ഒരാള്‍ക്ക് 7,000 രൂപ ഒരു വലിയ തുകയാവില്ല എന്ന കണക്കില്‍ തന്നെയാണ് ആ സൗകര്യം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ചെലവുകള്‍ സൗജന്യമാക്കുന്നത് നിര്‍ത്തി രോഗചികിത്സ സൗജന്യമാക്കി നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുന്ന കോവിഡ് രോഗി 3 ലക്ഷം രൂപ ആശുപത്രി ബില്‍ കൊടുക്കേണ്ടി വരുന്നതിലും ഭേദമല്ലേ രോഗമില്ലാത്ത പ്രവാസി 7,000 രൂപ ചെലവാക്കുന്നത്?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കരുത് എന്നു പ്രചാരണം നടത്തുകയും ശമ്പളം പിടിക്കാനുള്ള നീക്കത്തിനെതിരെ കോടതിയില്‍ പോകുകയും ചെയ്ത അതേ ആളുകള്‍ ഇപ്പോള്‍ സൗജന്യ ക്വാറന്റൈന്‍ നിര്‍ത്തുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. സര്‍ക്കാരിന് പണം കിട്ടുന്ന വഴികള്‍ അടയ്ക്കുകയും ചെലവിടുന്നത് കുറയ്ക്കരുതെന്ന് മുറവിളി കൂട്ടുകയും ചെയ്യുന്നവരുടെ ലക്ഷ്യം ജനഹിതമല്ല എന്നതുറപ്പാണ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പൂര്‍ണ്ണ തോതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കാന്‍ ബി.ജെ.പിക്കാരും രംഗത്തുവരുന്നുണ്ട് എന്നതാണ് രസകരം.

Advertisements