മദ്യത്തേക്കാൾ മനുഷ്യരെ കൊന്നൊടുക്കിയ മതം നിരോധിക്കാൻ ആരും ആവശ്യപ്പെടില്ല

59

T Arun Kumar

മദ്യ വിതരണം ആരംഭിച്ചതോടെ കുറ്റകൃത്യങ്ങൾ കൂടി എന്ന വാദവുമായി പലരും രംഗത്തെത്തിയതായി കാണുന്നു. ഇവരിൽ പലരും മദ്യപിക്കാത്തവർ ആയിരിക്കും.മതങ്ങൾ പരസ്പരവും ഒരേ മതവിശ്വാസികൾ തന്നെ ആഭ്യന്തരമായും കൊന്നൊടുക്കിയ മനുഷ്യരുടെ കണക്ക് ഏറെയാണ്. അത് കൊണ്ട് മതം നിരോധിക്കണമെന്ന വാദം ഇവരാരും ഉയർത്താറില്ല. മതത്തിന്റെ സന്ദേശം മറ്റൊന്നാണ് എന്നാണിവർ പറയുക. മറ്റൊന്ന് ഈ യുക്തി കൊണ്ട് പ്രയോജനമുണ്ടോ എന്ന ചോദ്യമാണ്. നിലവിൽ മദ്യനിരോധനമുള്ള ഗുജറാത്തിലും ബീഹാറിലുമൊക്കെ പൊലീസും കോടതികളുമൊക്കെ ഈച്ചയാട്ടി ഇരിപ്പാവുമെന്ന് നമുക്ക് കരുതാം. പെട്ടിക്കടകളിൽ പോലും മദ്യം കിട്ടുന്ന ഭൂട്ടാൻ എന്നൊരു രാജ്യമുണ്ട്. ഏറ്റവുമധികം സന്തോഷവും സമാധാനവുമുള്ള ലോകരാജ്യങ്ങളിൽ ഒന്നാണത്. ഇന്റർനെറ്റിലെ വിവരമല്ല, രണ്ട് പ്രാവശ്യം ആ രാജ്യം സന്ദർശിച്ച് കിട്ടിയ അനുഭവമാണ്. നമ്മുടെ ജീവിതത്തിലെ കുറ്റകൃത്യങ്ങളടെയും അക്രമാസക്തിയടെയും ഉറവിടം മിക്കപ്പോഴും സാമൂഹികമാണ്. രാഷ്ട്രീയമാണ്. അതിന്റെ അന്വേഷണ പരിധി ഒരു മദ്യക്കുപ്പിയുടെ വാവട്ടത്തോളം ചെറുതല്ല തന്നെ. അതല്ല മദ്യമാണ് എന്ന് പറയുന്നവർ കണ്ണടച്ച് ഇരുട്ടാക്കുന്നവർ മാത്രമാണ്. കുരുക്കിന് പാകത്തിനുള്ള കഴുത്ത് തപ്പുന്നവർ.

Previous articleമാപ്പ്…സഹോദരീ…മാപ്പ്
Next articleമൂന്ന് രാജ്യങ്ങളിലെ മൂന്ന് പോലീസ് സംസ്കാരങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.