ഇന്ത്യൻ ഭരണകൂടത്തിന്റെ നട്ടെല്ല് ചവിട്ടി പൊട്ടിച്ചവർ

233
T Gautham
കടൽക്കൊല കേസ്.
2012 February 15.
എന്റികാ ലെക്‌സി എന്ന ഇറ്റാലിയൻ കപ്പൽ ഇന്ത്യൻ സാമ്പത്തിക അതിർത്തിയിൽ ഉള്ള അറബി കടൽ മുറിച്ച് കേരളാ തീരത്തിനു അടുത്ത് കൂടി ഈജിപ്തിലേക്ക് നീങ്ങുന്നു.
അതേ സമയം തന്നെ കൊല്ലത്തെ നീണ്ടകരയിൽ നിന്നും പുറപ്പെട്ട ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ട് വല വിരിച്ച് കിടക്കുന്നു.
രണ്ട് ബോട്ടുകളും മീറ്ററുകൾക്ക് മാത്രം അടുത്ത് വരുന്നു.
വൈകിട്ട് 4.30 ആണ് സമയം. ഇറ്റാലിയൻ കപ്പലിൽ deck ല് ഡ്യൂട്ടി ഉണ്ടായിരുന്ന സൽവാതോറോ ലിയോൺ എന്ന നാവികൻ മത്സ്യ ബന്ധന ബോട്ട് കാണുന്നു. വെയില് കൊണ്ട് ബോറടിച്ച് കൊണ്ടാകണം, തന്റെ കയ്യിലെ കൈത്തോക്ക് എടുത്ത് കറക്കി കളിച്ചു കൊണ്ടിരിക്കുക ആയിരുന്ന ലിയോൺ പെട്ടെന്ന് കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാവികൻ ലസ്‌തോറ മാസിമിലിയാനോ യെ വിളിക്കുന്നു. കുശലം പറയുന്നതിന്റെ ഇടയിൽ ആരാണ് നന്നായി വെടിവെക്കുക എന്ന് പറഞ്ഞ് തർക്കമായി. തർക്കം തീർപ്പ് കൽപ്പിക്കാൻ ഇന്ത്യൻ മത്സ്യബന്ധന ബോട്ട് ടാർഗറ്റ് ആയി തീരുമാനിച്ചു. കപ്പൽ ഇന്ത്യൻ കടലത്തിർത്തിക്ക്‌ വെളിയിൽ അന്താരാഷ്ട്ര സമുദ്രത്തിൽ ആയത് കൊണ്ടും, ഇറ്റാലിയൻ കപ്പൽ ആയത് കൊണ്ടും, ഇറ്റാലിയൻ പൗരൻ അല്ലാത്ത ഒരാളെ കൊന്നാൽ ഒന്നും സംഭവിക്കില്ല എന്ന് അവർക്ക് അറിയാമായിരുന്നു. അങ്ങനെ രണ്ട് മിനിറ്റോളം വെടി പൊട്ടി.
ഒരു മത്സ്യ തൊഴിലാളിക്ക് നെറ്റിയിലും, കൂട്ടുകാരന് നെഞ്ചിലും വെടികൊണ്ട് അവർ തൽക്ഷണം മരിച്ചു വീണു. എന്താണ് സംഭവിച്ചത് എന്നറിയാതെ കൂടെയുള്ള മത്സ്യത്തൊഴിലാളികൾ വിറച്ചു.
“ഹഹഹ കണ്ട്രി ഫെല്ലോസ്‌, മണ്ടന്മാർ” എന്ന് സ്പാനിഷ് ഭാഷയിൽ സ്വയം പറഞ്ഞ് രണ്ട് സായിപ്പന്മാർ കൂടി ചിരിച്ച് കുഴഞ്ഞു. കൂടുതൽ വെടി ലക്ഷ്യ സ്ഥാനത്ത് കൊള്ളിച്ച നാവികൻ പന്തയം ജയിച്ചതിൻറെ അഹന്തയോടെ നിന്നു.
മത്സ്യബന്ധന ബോട്ടിലെ ജീവനുള്ളവർ ഉടനെ കേരളാ പോലീസിനെ വിവരം അറിയിച്ചു. കേരള പോലീസിൽ നിന്ന് സർക്കാറിലേക്കും പിന്നെ കേന്ദ്രത്തിലേക്കും ഒക്കെ വിളി പോയി. സംഭവ സ്ഥലത്തു നിന്നും പോയികൊണ്ടിരിക്കുക ആയിരുന്ന ഇറ്റാലിയൻ കപ്പൽ പണി പാളി എന്ന് മനസ്സിലായപ്പോൾ കപ്പൽ നിർത്തി. ഇറ്റാലിയൻ സർകാർ ഒരു കാരണവശാലും ഒരു ഇന്ത്യൻ കോടതിയിൽ ഇറ്റാലിയൻ നാവികരെ കയറ്റില്ല എന്ന് നിലപാട് എടുത്തു. എന്നാല് കേരള പോലീസ് മുബയിൽ നിന്നും ഇന്ത്യയിലെ ഇറ്റാലിയൻ കോൺസൽ നേ വിളിച്ച് വരുത്തി കപ്പൽ കരയ്ക്ക് അടുപ്പിക്കാൻ ആവശ്യപെട്ടു. പിറ്റെ ദിവസം തന്നെ കപ്പൽ പോലീസ് കരയ്ക്ക് അടുപ്പിച്ചു.
പിന്നീടുള്ള ദിവസത്തിനുള്ളിൽ നാവികർക്ക് പിഴച്ചു എന്നും, അന്താരാഷ്ട്ര സമുദ്രത്തിൽ ആണെന്ന് അവർ കരുത്തിയപ്പോൾ യഥാർത്ഥത്തിൽ കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തി ക്ക് ഉള്ളിൽ ആയിരുന്നു എന്നും തെളിഞ്ഞു. അതിനാൽ ഇന്ത്യൻ നിയമം ബാധകം ആണ് എന്ന് വിലയിരുത്ത പെട്ടു. മൂന്ന് ദിവസങ്ങൾക്ക് ശേഷം നാവികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം അറിഞ്ഞത് മുതൽ ഇറ്റാലിയൻ സർകാർ ഇന്ത്യയ്ക്ക് വേണ്ടി സമ്മർദം ചെലുത്താൻ തുടങ്ങി. തങ്ങളുടെ പൗരന്മാർക്ക് വേണ്ടി ഏത് അറ്റം വരെയും പോകുന്ന ഇറ്റാലിയൻ സർക്കാരിന്റെ സ്വഭാവം ഇന്ത്യക്കാർക്ക് പുത്തരി ആയിരുന്നു.
അന്ന് കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രധാനമന്ത്രി മൻമോഹൻ സിംഗ്.
കൊല കുറ്റം ചാർത്തി നാവികരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല് തീർത്തും മാന്യമായ പെരുമാറ്റം ആണ് കേരളാ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് നാവികർ പിന്നീട് പറയുകയുണ്ടായി. പക്ഷേ അറസ്റ്റിന് ദിവസങ്ങൾക്ക് ശേഷം 3 കോടി രൂപ കെട്ടി വെച്ച് കപ്പലിന് ഇന്ത്യൻ തീരം വിടാൻ കേരളാ ഹൈ കോടതി അനുമതി നൽകി. ഒരു ശരാശരി ഇറ്റാലിയൻ നാവികന്റെ ഒരു വർഷത്തെ ശമ്പളത്തിന്റെ പകുതി മാത്രമാണ് മൂന്ന് കോടി.
കപ്പൽ ഇന്ത്യൻ തീരം വിട്ടു.
ഇറ്റാലിയൻ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങി, നാവികരെ തിരിച്ച് അയയ്ക്കാം എന്ന ഉറപ്പിന്മേൽ നാവികരെ യും ജാമ്യത്തിൽ Italy yilekk തിരിച്ച് കയറ്റി വിട്ടു.
അതേ സമയം ഇന്ത്യയിൽ കേസ് ഒച്ചിനെ പോലും തോൽപ്പിക്കുന്ന 0.5 kmph സ്പീഡിൽ നടന്നു പോയികൊണ്ടിരുന്നു. നാവികർ ഇറ്റലിയിൽ എത്തിയ ഗ്യാപ്പിൽ ആലോചിക്കാൻ സമയം കിട്ടിയ ഇറ്റാലിയൻ സർകാർ, കടൽക്കൊള്ളക്കാർ എന്ന് തെറ്റിദ്ധരിചചാണ് വെടിവെച്ചത് എന്ന അടവ് ഇറക്കി. UN nte അന്താരാഷ്ട്ര കോടതിയിൽ പോയി ഇന്ത്യൻ സമുദ്രാതിർത്തി ക്ക് വെളിയിൽ ആണ് സംഭവം നടന്നത് എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമവും ആരംഭിച്ചു.
സൊമാലിയൻ – ഇന്തോനേഷ്യൻ തീരങ്ങളിൽ മാത്രം കണ്ടുവരുന്ന കടൽക്കൊള്ളക്കാർ ഇന്ത്യൻ തീരത്ത് എങ്ങനെയാണ് വന്നതെന്നോ, കടൽക്കൊള്ളക്കാർ ഉപയോഗിക്കുന്ന ചെറു നൗകകളും മത്സ്യബന്ധന ബോട്ടുകളും തിരിച്ചറിയാൻ കഴിയാത്ത ഇവനൊക്കെ ഏത് നാ*ൻെറ മോൻ ആണ് ജോലി കൊടുത്തത് എന്നോ ഒരു പാവകുട്ടിക്കും ഉമ്മചനും ചോദിക്കാൻ തോന്നിയില്ല.
നാവികരെ കിട്ടിയപ്പോൾ ഇറ്റലിക്ക് കുറച്ച് കൂടി വിലപേശാം എന്നായി. വധ ശിക്ഷ നൽകില്ലെന്നും, ജീവപര്യന്തം നൽകില്ലെന്നും ഉറപ്പ് മെടിച്ചിട്ടാണ് അവർ പിന്നീട് നാവികരെ ഇന്ത്യയിലേക്ക് തിരിച്ച് അയച്ചത്. അതും പ്രത്യേക സേനാ വിമാനത്തിൽ. എത്തിയ നാവികൻ താമസിച്ചത് ഇറ്റാലിയൻ എംബസിയിൽ ആണ്. മറ്റൊരു രാജ്യത്തിന്റെ ഇന്ത്യയിൽ ഉള്ള എംബസിയിൽ കയറി ഇന്ത്യയിലെ പോലീസിന് ഒരാളെ അറസ്റ്റ് ചെയ്യാൻ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം പറ്റില്ല. അത് കൊണ്ടാണ് ഇറ്റാലിയൻ എംബസിയിൽ അവരെ താമസിപ്പിച്ചത്.
വത്തിക്കാനും ആയി കടുത്ത ബന്ധം സൂക്ഷിക്കുന്ന കേരളത്തിലെ ഒരു സഭയുടെ കർദിനാൾ മീൻപിടുത്തക്കാരെ കൊന്നത് തെറ്റല്ല എന്ന് ബ്ലോഗ് എഴുതി വാദിച്ചു. വെടിവെച്ചു കൊന്നവരെ തിരിച്ച് സമാധാനപരമായി കയറ്റി അയയ്ക്കണം എന്നാണ് പുള്ളി പറഞ്ഞത്. അങ്ങനെ മത മേലാളൻ അവന്റെ തനി സ്വഭാവം കാണിച്ചു.
തിരിച്ച് വന്നവരിൽ ഒരുത്തൻ ഏതോ മെഡിക്കൽ കാരണം പറഞ്ഞ് ചികിത്സ വേണമെ എന്ന് അപേക്ഷ ഒക്കെ എഴുതി നൽകി നിസ്സാര ജാമ്യം അടച്ച് തിരിച്ച് പോയി.
അവനെ പിന്നെ ഇങ്ങോട്ട് കണ്ടിട്ടില്ല.
ഇതിനിടെ 2013 ല്‌ ഇന്ത്യൻ സുപ്രീം കോടതി സംഭവം നടന്നത് തീരത്തിന് 12 നോട്ടിക്കൽ മൈൽ നേക്കാൾ അകലെ ആയിരുന്നത് കൊണ്ട് കേരളാ ഹൈ കോടതിക്ക് പ്രതികളെ കുറ്റം ചാർത്താൻ അവകാശം ഇല്ല എന്ന് വിധി എഴുതി. അങ്ങനെ ചാർത്തിയ കൊല കുറ്റം ഇല്ലാതായി. ഇനി ഇന്ത്യൻ maritime law അനുസരിച്ച് പുതിയ കേസ് എടുക്കണം അത്രേ. ഇതിൽ കിട്ടിയ ഗ്യാപ്പിൽ മറ്റെ നാവികനും ചെറിയ ജാമ്യ തുക കെട്ടിവെച്ച് ഇറ്റലിയിലേക്ക് plane കയറി. കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സർകാർ അവരെ ഇറ്റലിയിലേക്ക് തിരിച്ച് അയയ്ക്കുന്നതിന് എതിരെ ഒന്നും പറഞ്ഞില്ല. ഇത് ഇറ്റാലിയൻ സമ്മർദം മൂലമാണെന്ന് പിന്നീട് ഉന്നത വൃത്തങ്ങൾ പറഞ്ഞു.
അവരെ ഇനി തിരിച്ച് കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിന് അധികാരം ഇല്ല. ഇറ്റലി യോട്‌ അപേക്ഷിക്കുക മാത്രമാണ് അവരെ തിരിച്ച് കൊണ്ടുവരാൻ ചെയ്യാൻ കഴിയുക.
ഇന്നത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് കേന്ദ്ര സർക്കാരിന് എതിരെ ഇറ്റലിയുടെ സമ്മർദത്തിന് വഴങ്ങി യതിന് . ശക്തമായ വിമർശനം നടത്തിയിരുന്നു.
അതേ സമയം ഇന്ത്യയിൽ കേസ് എടുക്കുന്ന പ്രൊസസ്സ് റെക്കോർഡ് വേഗത്തിൽ തീർന്നു കൊണ്ടിരിക്കുന്നു. സംഭവം നടന്നിട്ട് 8 വർഷങ്ങൾ ആയി. കഴിഞ്ഞ നാല് വർഷമായി സംഭവത്തെ പറ്റി ഒരു വാർത്തയും ഇന്ത്യൻ – മലയാള മാധ്യമങ്ങളിൽ ഇല്ല.
കേവലം ദിവസങ്ങൾ മാത്രം കേരളാ ജയിലിൽ ഫൈവ് സ്റ്റാർ സൗകര്യത്തിൽ കഴിഞ്ഞ ഇറ്റാലിയൻ നാവീകർ ഇപ്പൊൾ ഇറ്റലിയിൽ അടിച്ച് പൊളിച്ച് ജീവിക്കുന്നു.
താഴെ ഫോട്ടോയിൽ ആ രണ്ട് മഹാന്മാർ