ഇതാണ് കൊട്ടിഘോഷിച്ച ഗുജറാത്ത് !

631
 T. Goutham(അനുഭവം)
ഗുജറാത്തിലെ 50 ശതമാനം പേരും ജീവിക്കുന്ന ഗ്രാമങ്ങളിൽ ഇതുപോലെയുള്ള കുട്ടികളെ ആണ്, ഒരാഴ്ച ഒരു ഫീൽഡ് ട്രിപ്പിന് അവിടെ താമസിച്ച ഞാൻ കണ്ടത്. വീടുകളിൽ ദാരിദ്ര്യം. വർഷംകുറഞ്ഞത് 6 കർഷക ആത്മഹത്യ. 2500 പേര് മാത്രം താമസിക്കുന്ന ഗ്രാമങ്ങളിൽ ആണ് ഇതെന്ന് ഓർക്കണം. 8 ആം ക്ലാസ്സിന് മുകളിൽ വിദ്യാഭ്യാസം നേടിയ ഒരു ഡസൻ പേര് മാത്രമേ ഗ്രാമത്തിൽ ഉണ്ടാകൂ. ഡിഗ്രി നേടിയ രണ്ട് പേര്. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ഉച്ചയൂണ് സൗജന്യം ആയി കിട്ടുന്നത് കൊണ്ട് മാത്രമാണ് രക്ഷിതാക്കൾ വിടുന്നത് തന്നെ. അല്ലെങ്കിൽ കൃഷിയിടത്തിൽ കൊണ്ടുപോയി പണി എടുപ്പിക്കുക ആണ് ചെയ്യാറ്.
മിക്കവാറും ഗ്രാമത്തിൽ ഉണ്ടാകുന്ന ഒരേയൊരു സർകാർ സ്ഥാപനം സ്കൂൾ ആയിരിക്കും. സ്കൂൾ എന്ന് പറഞ്ഞാല് 8 ആം ക്ലാസ്സ് വരെ. അതിന് ശേഷം പഠിക്കണം എങ്കിൽ പണം മുടക്കേണ്ടി വരും. അവരുടെ ഒരു മാസത്തെ വരുമാനത്തെ കാൾ കൂടുതൽ ആയിരിക്കും ഒരു മാസത്തെ ഫീസ്. പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ മുതലായ ഒന്നും തന്നെ ഒരു ഗ്രാമത്തിൽ കാണില്ല. അതെല്ലാം പത്ത് കിലോമീറ്റർ ദൂരത്ത് ഉള്ള പട്ടണങ്ങളിൽ ആണ് ഉണ്ടാവുക. ഒരാൾക്ക് ഹൃദയാഘാതം വന്ന് പോയാൽ രക്ഷപെടാൻ സാധ്യത തീരെയില്ല.
വൈദ്യുതി – ബസ് സർവ്വീസ് തുടങ്ങിയവയെല്ലാം സ്വകാര്യവത്കരിക്കപെട്ടിരിക്കുന്നു. രണ്ട് LED bulb um ഒരു ടേബിൾ ഫാൻ ഉം മാത്രം ഉള്ള ഒരു വീട്ടിൽ, ഒരു കൗതുകത്തിന് വൈദ്യുതിക്ക് എന്താണ് വിലയെന്നു ചോദിച്ചപ്പോൾ മാസം 1500 രൂപ ആണ് വൈദ്യുതി ബിൽ. അതും, എല്ലാ ചൊവ്വാഴ്ചയും 24 മണിക്കൂർ പവർ കട് ആണ്. Ksrtc പോലെ ഒരു സർകാർ ബസ് സംവിധാനം ഇല്ലാത്തതിനാൽ, ഗ്രാമത്തിലെ കുട്ടികൾ ഇതുവരെ ബസുകൾ കണ്ടിട്ടില്ല.
ഗ്രാമീണർക്ക് കിട്ടുന്ന ഏക exposure ബിജെപി വക പ്രചരണം ആണ്. 8 വയസ്സുള്ള കുട്ടികളോട് റോൾ മോഡൽ ആരാണെന്ന് ചോദിച്ചാൽ, സൽമാൻ ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ കഴിഞ്ഞാൽ പിന്നെ അടുത്തത് മോഡി ആണ് ലിസ്റ്റില്. ഞാൻ അവിടുത്തെ പഞ്ചായത്ത് മെമ്പർനോട് വിജയ് രൂപാനി (ഗുജറാത്ത് മുഖ്യമന്ത്രി) നല്ല മനുഷ്യൻ ആണോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം വളരെ നല്ല മനുഷ്യൻ ആണെന്നാണ് ഉത്തരം. കാരണം ചോദിച്ചപ്പോൾ വിജയ് രൂപാനി റേഡിയോ യില് വരാറുണ്ട്, ഞങൾ കുടുംബ സമേതം കേൾക്കാറുണ്ട്, എന്നാണ് ഉത്തരം. ഞാൻ ഫോണിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ എടുത്ത് കാണിച്, കേരളത്തിലെ സ്ഥിതിഗതികൾ ഞാൻ വിവരിച്ച് നൽകിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ അത്ഭുതം.
ബിജെപിയുടെ പ്രവർത്തന വിജയമായി അവിടെ ഉള്ള ഓരോ അഞ്ച് വീടിനും ഓരോ അമ്പലം വെച്ചുണ്ട്. ഗ്രാമത്തിലെ ഏറ്റവും മികച്ച ബിൽഡിംഗുകൾ അമ്പലങ്ങൾ ആണ്. അമ്പലങ്ങൾ മാത്രം കോൺക്രീറ്റ് കൊണ്ട് മാത്രമേ ഉണ്ടാക്കൂ. വീടുകൾ എല്ലാം ചെളിയും ചാണകവും കുഴച്ച് മതിലുകൾ ഉണ്ടാക്കി, വൈറ്റ് വാഷ് ചെയ്തവ ആയിരിക്കും. ജനലുകൾ ഉണ്ടാകില്ല.
അങ്ങോളം ഇങ്ങോളം കാവി കൊടികൾ കാണാം. കൊടികളുടെ കീഴിൽ ദാരിദ്ര്യവും.
കാവി കൊടി കുത്തിയ ഓരോ സ്ഥലത്തിനും പൊതുവായുള്ള സാധനങ്ങൾ ദാരിദ്ര്യം, തന്റെ മുന്നിൽ ഉള്ള നാല് സഹോദരങ്ങൾ ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ ഇടുന്ന, ഒരൊറ്റ വസ്ത്രം മാത്രം ഉള്ളത് കൊണ്ട് അലക്കാതെ തന്നെ അത് ഒരാഴ്ച ഇടുന്ന കുട്ടികൾ, ഗ്രാമത്തിൽ ആര് വന്നിറങ്ങിയാലും പേര് ചോദിക്കുന്നതിനു മുൻപ് ജാതി ചോദിക്കുന്ന സമൂഹം എന്നിവയാണ്.
കാവിക്കുള്ളിലെ കാട്ട്‌ജീവികളെ കേരളത്തിൽ പടരാൻ അനുവദിക്കരുത്. വർഷങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് നമ്മൾ നിർമിച്ചെടുത്ത കേരളത്തെ ഇല്ലായ്മ ചെയ്യും.