“ആര്‍ത്തവ നാമജപ ലഹള” ഒരു പരിഹാര ചിന്ത

1020

മനുഷ്യന്‍റെ ഏറ്റവും അടിസ്ഥാനപരമായ ആത്മബോധം അടിയറ വെക്കപ്പെട്ട വെറും (ജൈവീകമായ ഹാര്‍ഡ്‌വെയര്‍) ശരീരമാണ് ഓരോ ഭക്തരും.

പൌരോഹിത്യങ്ങള്‍ ദൈവ സംങ്കല്‍പ്പങ്ങളെ മുന്‍നിര്‍ത്തി നടത്തുന്ന ആചാര അനുഷ്ടാനങ്ങളുടെ ഭാഗമായി സ്വന്തം ആത്മാഭിമാനത്തെയും സ്വാര്‍ത്ഥതയെയും വെടിഞ്ഞു ദൈവീക അനുഗ്രഹവും സംരക്ഷണവും നേടാമെന്ന അന്ധ വിശ്വാസത്തിനു അടിപ്പെട്ട പൌരോഹിത്യ അടിമകളെയാണ് സാങ്കേതികമായി ഭക്തര്‍ എന്ന് വിശേഷിപ്പിക്കുന്നത്.

സത്യത്തില്‍ ഓരോ ഭക്തരും കുടില ബുദ്ധികളായ പൌരോഹിത്യത്തിന്റെ അടിമകളാണ്. നമ്മുടെ സമൂഹത്തില്‍ പുരാണേതിഹാസങ്ങളിലൂടെയും മത ഗ്രന്ഥങ്ങളിലൂടെയും സാംസ്ക്കാരികമായി പൌരോഹിത്യ വംശീയത മേല്‍ ക്കോയ്മ സ്ഥാപിച്ചിട്ടുള്ളതിനാല്‍ അടിമത്വം അഥവാ ഭക്തി മഹനീയമായ ഭാഗ്യമായി ഒരു മയക്കു മരുന്ന് പോലെ ഉപയോഗിക്കപ്പെടുകയും അതിനു സമൂഹത്തില്‍ അംഗീകാരവും ആദരവും ലഭിക്കുന്ന സ്ഥിതി വിശേഷം ഉണ്ട്.

ഭക്തരെ സ്വയം ഭിന്ന ശേഷി അവസ്ഥ പ്രാപിച്ച വിഡ്ഢികള്‍ ആയി കാണുന്നതില്‍ സാങ്കേതികമായി തെറ്റില്ല എങ്കിലും, പ്രായോഗികമായി ആരും അത് തുറന്നു പറയാറില്ല. സത്യം പറയുന്നവര്‍ ബഹിശ്കൃതരാകും എന്നതിനാലും പൌരോഹിത്യം സമസ്ത മേഖലകളും സാംസ്ക്കാരികമായി ആധിപത്യം പുലര്‍ത്തുന്നതിനാലും പോലീസോ കോടതിയോ പോലും സ്വതന്ത്ര-ജനാധിപത്യ ചിന്തകളെ സംരക്ഷിക്കാന്‍ വിമുഖത പുലര്‍ത്തുന്ന സമൂഹമായി തുടരുകയാണ് .

ഇതിനൊരു അറുതി വരേണ്ടതുണ്ട്.
ഭക്തര്‍ മഹത്വവല്‍ക്കരിക്കപ്പെട്ട വെറും അടിമകളാണ്. അവരെ തന്ത്രശാലികളായ ആര്‍ക്കും വേട്ടപ്പട്ടികളെപ്പോലെ ഉപയോഗിക്കാനാകും എന്നാ സത്യമാണ് ശബരിമലയിലെ “ആര്‍ത്തവ നാമജപ ലഹള” നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

ഭക്ത -അടിമത്ത മോചനം ഒരു പരിഹാര ചിന്ത
…………………………………………………………………………….

ഭക്തര്‍ സ്വയം ബോധം നഷ്ടപ്പെടുത്തിയ വെറും അടിമകളായതിനാല്‍ അവരെ ബുദ്ധി ഉപദേശിച്ച് സമയം നഷ്ടപ്പെടുത്തരുത്. ഭക്തരെ അടിമത്തത്തിലെക്ക് ആകര്‍ഷിക്കുന്ന കുടില ബുദ്ധികളായ പുരോഹിതരെയും പൌരോഹിത്യത്തിന്റെ അടിമത്ത തന്ത്രങ്ങള്‍ ക്ക് വേദിയൊരുക്കുന്ന സവര്‍ണ്ണ ജാതിഭ്രാന്തരായ മാടംബിത്ത ദുഷ് പ്രഭുക്കളെയും തന്നെയാണ് നിയന്ത്രണ വിധേയം ആക്കേണ്ടത്.

അതിനായി കലാ സാഹിത്യ സാംസ്ക്കാരികത പ്രവര്‍ത്തകരും ചരിത്ര ഗവേഷകരും സ്ത്രീ സ്വാതന്ത്ര്യ ചിന്തകരും മാധ്യമങ്ങളുടെ സഹായത്തോടെ ‍ നമ്മുടെ പുരാനെതിഹാസങ്ങളെയും ആചാര വിശ്വാസങ്ങളെയും പൊതുജന മധ്യത്തില്‍ ഉടച്ചുവാര്‍ക്കാന്‍ മുന്നോട്ടു വരേണ്ടതുണ്ട്.

പൌരോഹിത്യത്തിനെതിരെയുള്ള പൊതുജന ബോധം സാംസ്ക്കാരികമായി ഉയര്‍ത്തിക്കൊണ്ടുവരാതെ “ആര്‍ത്തവ നാമജപ ലഹള” പോലുള്ള പൌരോഹിത്യ -മാടംബിത്ത തന്ത്രങ്ങളെ നമുക്ക് പ്രതിരോധിക്കാനാകില്ല.

ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത് 2013 ല്‍ ഞാന്‍ വരച്ച “മഹത്വവല്‍ക്കരിച്ച അടിമത്തം” / Glorified Slavery എന്ന പെയിന്റിങ്ങാണ്. ഭക്തിക്കു കീഴിലെ അടിമത്തത്തിന്റെ മാനസികാവസ്ഥ കലാസ്വാദകര്‍ ക്ക് അനായാസം മനസ്സിലാക്കാന്‍ ഈ ചിത്ര നിരീക്ഷണത്തിലൂടെ സാധിക്കും എന്ന് ആശിക്കട്ടെ !
– ചിത്രകാരന്‍ ടി. മുരളി
– Chithrakaran T Murali
24-12-2018
https://www.facebook.com/chithrakaran/

Previous articleശിവലിംഗവും ന്യൂക്ലിയര്‍ റിയാക്ടറും!
Next articleഅവസാനമില്ലാത്ത ആൺദൂരങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.