Connect with us

ടി എൻ പ്രതാപന്റെ മകളുടെ MBBS പഠനവും ആദർശങ്ങളിലെ പൊരുത്തമില്ലായ്മയും

അതെങ്ങനെയാണ് താങ്കൾക്ക് സീറ്റ് ഉറപ്പ് കിട്ടുന്നത്? കാരണം എൻട്രൻസ് കഴിഞ്ഞു റാങ്ക് ലിസ്റ്റ് ഇട്ട്, ഇന്റർവ്യൂ കഴിയുമ്പോൾ മാത്രമാണ് സാധാരണക്കാരുടെ മക്കൾക്ക്

 35 total views

Published

on

T.N. Prathapan MP യുടെ സോഷ്യൽ മീഡിയ പോസ്റ്റ്

ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാർഥ്യമായിരിക്കുകയാണ്.
ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം സമൂഹമാണ് എല്ലാം. വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും ആഗ്രഹങ്ങളും പലപ്പോഴും നേർത്തുനേർത്ത് ഇല്ലാതാകും. സമൂഹത്തിന്റെ ആകുലതകളിൽ മനസ്സും ജീവിതവും കൊടുത്ത് ഉറ്റവർക്കുവേണ്ടി ജീവിക്കാൻ മറന്നുപോകുന്നവരുണ്ട് നമുക്കിടയിൽ.

May be an image of 1 personപൊതുപ്രവർത്തകർക്ക് മുന്നിലുള്ള വലിയൊരു ചോദ്യം കൂടിയാണത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അക്കാര്യത്തിൽ ഒരു തിരിച്ചറിവുണ്ട്. സ്വകാര്യ ജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കേണ്ടതായ ജീവിതങ്ങളും അവരുടെ അവകാശങ്ങളും സന്തോഷങ്ങളും നമ്മുടെ വലിയ ഉത്തരവാദിത്തങ്ങൾ തന്നെയാണ് എന്ന് ഞാൻ ഇടക്കെപ്പോഴോ മനസ്സിലാക്കിയ സത്യമാണ്.
ദൈവതുല്യരായ മാതാപിതാക്കൾ, നല്ല പാതിയായ ഭാര്യ, കരളിന്റെ കഷ്ണങ്ങളായ മക്കൾ, രക്ത ബന്ധത്തിനാൽ വിളക്കിച്ചേർത്ത കൂടപ്പിറപ്പുകൾ എന്നിങ്ങനെ നമ്മുടെ ജീവിതത്തിൽ എപ്പോഴും താങ്ങും തണലുമാകുന്ന ഒരു പറ്റം ജീവിതങ്ങളുണ്ട്. പൊതു ജീവിതത്തിൽ നമ്മുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ച നമ്മുടെ ചുറ്റിലുള്ളവരുടെ എണ്ണവും തരവും താല്പര്യങ്ങളും മാറിമറിയും. ചിലപ്പോൾ നമ്മൾ ഒറ്റക്കായിപ്പോവും. കൂടെയുണ്ടാകുമെന്ന് കരുതിയവരൊക്കെ വേറെ ചില്ലകളിലേക്ക് ചേക്കേറും. അതൊരു പ്രകൃതി രീതിയാണ്. അതങ്ങനെ തുടരും. നമുക്ക് പരിഭവിക്കാൻ വകയില്ല.

എന്നാൽ ഇല്ലായ്മകളിലും വല്ലായ്മകളിലും കൂട്ടായി എപ്പോഴുമുള്ളത് കുടുംബമാണ്. മനസ്സും ശരീരവും തളർന്ന് നിൽക്കവേ നമുക്ക് ചായാൻ തണൽ വൃക്ഷം കണക്കെ അവരുണ്ടാകും. ചിലപ്പോഴെങ്കിലും പൊതുജീവിതത്തിന്റെ ഊഷരതക്കിടയിൽ മരുഭൂമിയിൽ ഒറ്റപ്പെട്ട് ദാഹിച്ചവശരായതുപോലെ തളരുമ്പോൾ താങ്ങി നിൽക്കാനുള്ള മരുപ്പച്ചയായി കുടുംബം കാണും. ജരാനരകൾ ബാധിച്ചാലും, ശരിയോർമ്മകൾ നശിച്ചാലും അവർ നമ്മുടെ കൂടെയുണ്ടാകും. കുടുംബത്തെപോലെ നമ്മോടൊപ്പം ഒട്ടി നിൽക്കുന്നവരും ഉണ്ടാകും. എന്റെ അനുഭവത്തിലുമുണ്ട് അങ്ങനെ ചില സുകൃത സൗഹൃദങ്ങൾ എന്നത് പറയാതെ പോകുന്നത് നീതിയല്ല.
കോവിഡ് കാലത്ത് നിരന്തരം ഓർക്കുന്ന കാര്യങ്ങളാണിതൊക്കെ. ഇപ്പോൾ ഇങ്ങനെ ഒരു കുറിപ്പെഴുതാൻ കാരണം, എന്റെ മകൾ എം ബി ബി എസ് പഠനം പൂർത്തീകരിച്ചതാണ്. ഹഔസ് സർജൻസി കഴിഞ്ഞ് അവൾ വീട്ടിലെത്തി. ഒരച്ഛന്റെ കണ്ണ് നിറയുകയാണ്. സന്തോഷം- അഭിമാനം.

ചെറുപ്പത്തിൽ സ്‌കൂളിൽ കൊണ്ടുപോയ ആദ്യത്തെ സ്‌ളേറ്റ് ഓർമ്മയിലുണ്ട്. അയല്പക്കത്തെ കുട്ടിയുടെ പഴയ സ്ളേറ്റ്; പൊട്ടിയത്. സ്ളേറ്റിൽ എഴുതുന്ന ചോക്ക് പെന്സിലുകൾ മുറിഞ്ഞ പൊട്ടുകളാണ്. ആദ്യം ലഭിച്ച പാഠപുസ്തകത്തിന്റെ തുടക്കത്തിലെയും ഒടുക്കത്തിലെയും താളുകളുണ്ടാവില്ല. മണ്ണ് പുരണ്ടതും കുത്തിക്കുറിച്ചതുമായ പുസ്തകങ്ങൾ.

നാട്ടിക എസ് എൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാൻ പോകുമ്പോൾ എലൈറ്റിലെ ടി ആർ രാഘവൻ തന്ന കാശ് ഉപയോഗിച്ച് തൈപ്പിച്ച ഷർട്ടും മുണ്ടുമാണ് അതുവരെ കിട്ടിയതിൽ വെച്ച് നല്ല വേഷം. അപ്പോഴും വീട്ടിൽ വൈദ്യുതിയില്ല.
പിന്നെ പഠനം രാഷ്ട്രീയമായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയക്കാരനായ കാലം. കേസുകൾ, മർദ്ദനങ്ങൾ, പലരുടെയും സഹായം കൊണ്ടുള്ള യാത്രകൾ. വിശപ്പും അത് തീർക്കാനുള്ള പരിമിതമായ സാഹചര്യങ്ങളും. തൃശൂർ പാർട്ടി ആസ്ഥാനത്തെ മൂട്ട കടിയേറ്റുള്ള പാതി വെന്ത ഉറക്കങ്ങൾ. ആകെയുള്ള ഖദർ വസ്ത്രങ്ങൾ ചെളിയും പൊടിയും പിടിക്കുന്നതനുസരിച്ച് കുത്തിത്തിരുമ്പുന്ന കലാപരിപാടിയും ഉണ്ണിച്ചേട്ടന്റെ ഇസ്തിരിക്കടയിൽ കയറിയുള്ള തേപ്പും. വാറുണ്ണിയേട്ടന്റെ ചായക്കടയിൽ നിന്ന് ഇഡലിയും മുതിരയും പാലും വെള്ളവും കഴിച്ച് തുടങ്ങുന്ന നീണ്ട ദിവസങ്ങൾ. പാതിവഴിയിൽ പഠനം നിന്നുപോയതിൽ ഇന്നും എന്തെന്നില്ലാത്ത വേദനയാണ്.

മക്കൾ പഠിച്ചുയരുന്നത് കാണുമ്പോഴാണ് ആശ്വാസം. ഇപ്പോൾ ആൻസി ഡോക്ടറായി. ഈയവസരത്തിൽ ഏറ്റവും കൂടുതൽ കടപ്പാടുള്ള ചിലരുണ്ട്. മാതാ അമൃതാനന്ദ മയി. അമ്മയെ പോലെ സ്നേഹവും പരിഗണനയും നൽകിയാണ് എന്നും എന്നെ കണ്ടിട്ടുള്ളത്. മകളുടെ കാര്യം വന്നപ്പോഴും ഒരു രൂപ പോലും ഡൊണേഷൻ വാങ്ങാതെ വാർഷിക ഫീസിന്റെ പുറത്തു മാത്രം പഠിപ്പിക്കാമെന്ന് അവിടുന്ന് പറഞ്ഞു.
സീറ്റ് ഉറപ്പാക്കിയെങ്കിലും വർഷാവർഷം മകളുടെ പഠനത്തിന് കെട്ടേണ്ട തുക എങ്ങനെ സങ്കടിപ്പിക്കുമെന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. മകൾക്ക് വന്ന അവസരം ഇല്ലാതാകുമോ എന്ന് സങ്കടപ്പെട്ട അവസരത്തിൽ പ്രിയ നേതാവ് രമേശ് ചെന്നിത്തല കോളേജ് അധികൃതരോട് തന്റെ മകളെ പോലെ ആൻസിയെ കാണണമെന്ന് പറയുകയും എന്നോട് വലിയ വാത്സല്യം കാണിക്കുകയും ചെയ്തു. എന്റെ മകനാണെങ്കിൽ എങ്ങനെ നിങ്ങൾ കാണും അതുപോലെ തന്നെ പ്രതാപന്റെ മകളുടെ കാര്യവും നോക്കണം എന്നായിരുന്നു അദ്ദേഹം സ്വാമിജിയോട് ആവശ്യപ്പെട്ടത്. ഇതറിഞ്ഞപ്പോൾ പ്രിയ സ്നേഹിതൻ വി ഡി സതീശൻ വല്ലാതെ വികാരഭരിതനായി എന്റെ അടുത്ത് വന്നു. ‘ആൻസി എന്റെ മൂത്ത മകളാണ്. അവൾക്ക് പഠിക്കാനുള്ളത് ഞാൻ നോക്കാം. എന്റെ ബാങ്ക് ചെക്ക് ഞാൻ തരികയാണ്’ എന്ന് പറഞ്ഞു. ഈ സ്നേഹങ്ങൾക്ക് മുന്നിൽ എന്റെ ഉള്ളം പിടഞ്ഞു.

എന്നാൽ എന്റെ വീട്ടുകാര്യങ്ങളൊക്കെ സ്ഥിരമായി അന്വേഷിക്കുന്ന എന്റെ പ്രിയപ്പെട്ട ഇക്ക പദ്മശ്രീ യൂസഫലിക്ക ഇക്കാര്യം അറിഞ്ഞു. അദ്ദേഹം നാട്ടിൽ വരുമ്പോൾ ഒന്നിച്ചുള്ള അത്താഴം പതിവായിരുന്നു. അഷ്റഫലിയുമായുള്ള കൂട്ട് കുട്ടിക്കാലം മുതലുള്ളതാണ്. അവരുടെ സ്നേഹനിധിയായ ഉമ്മ വിളമ്പിത്തന്ന ചോറ് എത്രയോ തവണ കഴിച്ചിരിക്കുന്നു. സി എ റഷീദും ചിലപ്പോഴൊക്കെ സി ജി അജിത് കുമാറും അങ്ങനെ ഒരുമിച്ചുള്ള അത്താഴങ്ങളിൽ ഉണ്ടാകും. അങ്ങനെ ഒരു ദിവസം ആഷിഖിനെ പറ്റിയും ആൻസിയെ പറ്റിയും യൂസഫലിക്ക അന്വേഷിച്ചപ്പോഴാണ് വിവരങ്ങളറിയുന്നത്.

‘ആൻസി എന്റെ മകളാണ്. അവളെ ഞാൻ പഠിപ്പിക്കും. നീ വിഷമിക്കണ്ട.’ ഇക്കയുടെ എൻ ആർ ഐ അക്കൗണ്ടിൽ നിന്ന് കോളേജിലെ അക്കൗണ്ടിലേക്ക് ഫീസ് വന്നുകൊണ്ടിരുന്നു. ചെറുപ്പം മുതലേ യൂസഫലിക്കയും അഷ്റഫലിയും എന്നെ സ്വന്തം അനുജനെ പോലെയാണ് കരുതിയത്. ഇന്നും ആ വാത്സല്യം ഒരത്ഭുതമാണ്. സഹജീവി സ്നേഹം അവരുടെ മാതാപിതാക്കളും അവരിലും അവരുടെ ഏക സഹോദരിയിലും ഏറ്റവും പ്രകടമായ സവിശേഷതയാണ് ഞാൻ പറയേണ്ടതില്ലല്ലോ.
ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവിത മാർഗ്ഗം നൽകിയ ഒരു മഹാമനീഷി എന്റെ മകളെ പഠിപ്പിച്ചു എന്നത് ഒരിക്കലും മങ്ങാത്ത അഭിമാന മുദ്രയാണ്. ജാതി-മത-വർഗ്ഗ വ്യത്യാസങ്ങളുടെ വേലികളുയരാത്ത, സ്നേഹം മാത്രം നിറഞ്ഞ ഒരു മനുഷ്യ മനസ്സ്! അങ്ങനെ വേണം യൂസഫലിക്കയെ നിർവചിക്കാൻ. പടച്ചവൻ ആയുരാരോഗ്യങ്ങളോടെ ദീർഘായുസ്സ് നൽകി അദ്ദേഹത്തെ വാഴിക്കട്ടെ. ഈ പരിശുദ്ധ റമദാനിൽ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാർത്ഥനകൾ തന്നെ മതി ഒരു പുരുഷായുസ്സ് സഫലമാകാൻ.
ഓരോ തവണയും കോളേജിൽ നിന്ന് മെസേജ് വരുമ്പോൾ ഞാനത് ഹാരിസിനയക്കും. ഒട്ടും വൈകാതെ ഫീസ് അവിടെയെത്തും. ഒരിക്കൽ പോലും എനിക്ക് അതോർത്ത് ആധി കൂട്ടേണ്ടി വന്നില്ല. ആ ധൈര്യം ഒരു പക്ഷെ യൂസഫലിക്കാക്ക് മാത്രം നൽകാൻ പറ്റുന്നതായിരിക്കും. അതുപോലെ വിഷമഘട്ടത്തിൽ എന്നോട് അതിയായ സ്നേഹം കാണിച്ച രമേശ് ചെന്നിത്തലയോടും വി ഡി സതീശനോടും ഞാൻ നന്ദി പറഞ്ഞു.

Advertisement

എന്നിട്ടും രാഷ്ട്രീയ പ്രതിയോഗികൾ എന്റെ മകളുടെ എം ബീ ബി എസ് പഠനത്തെ ചൊല്ലി വിവാദങ്ങൾക്ക് ശ്രമിച്ചു. ഞാൻ കോഴ കൊടുത്താണ് സീറ്റ് തരപ്പെടുത്തിയതെന്ന് വ്യാജ വാർത്തകളുണ്ടാക്കി. അതൊന്നും ഞാൻ കാര്യമാക്കിയില്ല. എന്നെ സംബന്ധിച്ച്, വലിയ മനസ്സിനുടമകളായ ചിലരോട് എനിക്കൊരിക്കലും വീട്ടാനാവാത്ത കടപ്പാടുകളായി അവളുടെ പഠനം മാറുകയായിരുന്നു. അതുകൊണ്ട് എനിക്ക് ഒരു കാര്യം ഉറപ്പാണ്. അവൾ വെറുതെ ഒരു ഡോക്ടർ ആവില്ല. പാവങ്ങൾക്കും അശരണർക്കും സാന്ത്വനം നൽകുന്ന ഒരാളായി അവൾ മാറും. അത് അവളെ പഠിപ്പിച്ചവരുടെ സുകൃതഫലം കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഈ മഹാമാരിക്കാലത്തും സന്നദ്ധ സേവനത്തിന് അവൾ തയ്യാറാണ്. ഏത് വിഷമഘട്ടത്തിലും ആശ്വാസമാകുന്ന ഒരു മനസ്സ് അവൾക്കുണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന, അവളുടെ സാനിധ്യം തന്നെ സാന്ത്വനമാകുന്ന ഒരു നല്ല കാലമാണ് എന്റെ സ്വപ്നം.

 

Dr Shanavas AR എഴുതിയത്

ടി എൻ പ്രതാപന്റെ കദന(?) കഥയുടെ ഫേസ്ബുക് പോസ്റ്റ്‌ ലിങ്ക് ഒരുപാട് പേർ അയച്ചു തന്ന് എന്റെ അഭിപ്രായം ചോദിക്കുന്നുണ്ട്. അത് കൊണ്ട് ആ പോസ്റ്റ്‌ ഒന്ന് ഡീറ്റെയിൽഡ് ആയി നോക്കി.ആദ്യമായി എംബിബിഎസ് പഠനവും ഹൌസ് സർജൻസിയും വിജയകരമായി പൂർത്തിയാക്കിയ ആ മോൾക്ക് അഭിനന്ദനങ്ങൾ.ഇനി കാര്യത്തിലേക്ക്…

❓️ പ്രശ്നം 1
💢 മാതാ അമൃതാനന്ദമയി നടത്തുന്ന അമൃത മെഡിക്കൽ കോളേജിൽ ഡോണെഷൻ വാങ്ങാതെ എംബിബിഎസ് ന് മകൾക്ക് അഡ്മിഷൻ നൽകാമെന്ന് കാരുണ്യമയി ആയ അമ്മ പറഞ്ഞത്രേ.
അതായത് അമൃത മെഡിക്കൽ കോളേജിൽ എംബിബിഎസ് ന് അഡ്മിഷൻ കിട്ടണമെങ്കിൽ ഡോണെഷൻ കൊടുക്കണം എന്നല്ലേ അർത്ഥം.
പ്രിയപ്പെട്ട ഹരിത എംപി , എംബിബിഎസ് അഡ്മിഷന് ഡോണെഷൻ എന്നത് സുപ്രീം കോടതി വളരെ പണ്ടേ നിരോധിച്ച ഒന്നാണ്. സുപ്രീം കോടതി നിരോധിച്ച ഒരു കാര്യം അമൃത മെഡിക്കൽ കോളേജ് അധികൃതർ വാങ്ങുന്നു എന്നറിഞ്ഞിട്ടും അതിനെതിരെ അന്ന് ഒരു എംഎൽഎ ആയ താങ്കൾ ഒരു ചെറുവിരൽ പോലും അനക്കിയില്ല എന്നതോ പോട്ടെ, അക്കാര്യം ഒരു സഹായം ആണെന്ന രീതിയിൽ ഫേസ്ബുക് വഴി ഇങ്ങനെ ഛർദിക്കാൻ അല്പമെങ്കിലും ഉളുപ്പുണ്ടോ?

❓️ പ്രശ്നം 2
💢 പിന്നീട് പറയുന്നത് എംബിബിഎസ് ന് മകൾക്ക് സീറ്റ് ഉറപ്പാക്കി എന്ന്.
അതെങ്ങനെയാണ് താങ്കൾക്ക് സീറ്റ് ഉറപ്പ് കിട്ടുന്നത്? കാരണം എൻട്രൻസ് കഴിഞ്ഞു റാങ്ക് ലിസ്റ്റ് ഇട്ട്, ഇന്റർവ്യൂ കഴിയുമ്പോൾ മാത്രമാണ് സാധാരണക്കാരുടെ മക്കൾക്ക് കോഴ്‌സും കോളേജും ഏതെന്ന് അറിയാൻ പറ്റുകയുള്ളൂ. ഓ, മറന്ന് പോയി, താങ്കൾ ഒരു സാധാരണക്കാരൻ അല്ലല്ലോ. അന്ന് ഒരു എംഎൽഎ യും ഇപ്പോൾ ഒരു എംപി യുമാണല്ലോ. ഇങ്ങനെ സീറ്റ് പറഞ്ഞുറപ്പിക്കുന്നത് പച്ച മലയാളത്തിൽ പറഞ്ഞാൽ നാറീത്തരവും നിയമവിരുദ്ധവുമല്ലേ?

❓️ പ്രശ്നം 3
💢 വർഷാവർഷം കൊടുക്കേണ്ട ഫീസ് എങ്ങനെ കെട്ടും എന്ന് ഒരു ധാരണയുമില്ല എന്ന് പറയുന്നു.
മൂന്ന് പ്രാവശ്യം എംഎൽഎ ആയിട്ടുള്ള താങ്കൾക്ക് പോലും അവിടത്തെ ഫീസ് താങ്ങാൻ പറ്റുന്നില്ല എന്ന് തുറന്നു പറഞ്ഞതിന് നന്ദി. അപ്പോൾ ഇവിടത്തെ സാധാരണക്കാരിൽ സാധാരണക്കാർക്ക് ഇതൊക്കെ തീർത്തും അപ്രാപ്യമാണെന്ന് താങ്കൾ ഇനിയെങ്കിലും അംഗീകരിക്കുമോ? അമൃത പോലുള്ള കഴുത്തറുപ്പൻ ഫീസ് വാങ്ങുന്ന കോളേജ്കൾക്കെതിരെ പ്രതികരിക്കാൻ താങ്കൾ ഇനിയെങ്കിലും മുന്നിലുണ്ടാവുമോ?

Advertisement

❓️ പ്രശ്നം 4
💢 ഹരിത എംപി യുടെ ദാരിദ്ര്യം പറച്ചിലും കണക്കുകളും ഒത്ത് പോകുന്നില്ലല്ലോ.
2001 മുതൽ 2016 വരെ എംഎൽഎ യും 2019 മുതൽ എംപി യുമായ ശ്രീ പ്രതാപന്റെ സ്വയം വെളിപ്പെടുത്തിയ ആസ്തി വിവരങ്ങൾ.
🔺മൊത്തം ആസ്തി: 86,09,349 രൂപ.
🔺 കയ്യിൽ ഉള്ള ക്യാഷ്: 39,000 രൂപ.
🔺 ബാങ്ക് ഡിപ്പോസിറ്റ്: 21,02,135 രൂപ.
🔺 എൽഐസി പോളിസി: 711,880 രൂപ.
🔺 വണ്ടികൾ
👉 ടൊയോട്ട ഇന്നോവ കാർ 2017 model: 19,61,725 രൂപ.
👉 ബജാജ് സ്കൂട്ടർ: 35000 രൂപ.
🔺 സ്വർണ്ണം: 48 പവൻ
🔺സ്ഥലങ്ങൾ
👉 കൃഷിസ്ഥലം:17.5 സെന്റ്
👉 വീട് :20.5 സെന്റും, 1984 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള വീടും
🔺കടങ്ങൾ
മൊത്തം കടം: 29,78,120 രൂപ
ടൊയോട്ട ഇന്നോവ ലോൺ: 10,60,352
മകൻറെ പേരിൽ ഉള്ള ലോൺ: 19,17,768
വരുമാന സ്രോതസ്സ് എംഎൽഎ പെൻഷൻ. ഇപ്പോൾ എംപി ആയതുകൊണ്ട് എംപിയുടെ ശമ്പളം കിട്ടുന്നുണ്ട്.

❓️ പ്രശ്നം 5.
അമൃതയിൽ എംബിബിഎസ് നു ഏകദേശം 20 ലക്ഷം രൂപയാണ് ഒരു വർഷത്തെ ഫീസ്. അതായത് കോഴ്‌സിന് ഏകദേശം ഒരു കോടി രൂപ. ഇത്രയും വലിയ തുക വളരെ നിസ്സാരമായി താങ്കൾക്ക് നൽകാൻ തയ്യാർ ആയ ശ്രീ വി ഡി സതീശൻ എംഎൽഎ യെ ഹൃദ്യമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഇത്രയും ആസ്തി ഉള്ള ആളായിരുന്നുവോ ശ്രീ വി ഡി സതീശൻ?
ആയിരിക്കും അല്ലെ?പ്രളയ പുനരധിവാസ പദ്ധതിയായ പുനർജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന ആരോപണത്തിൽ വി.ഡി.സതീശൻ എം.എൽ.എയ്ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി ആഭ്യന്തര വകുപ്പ് സ്പീക്കറെ സമീപിച്ചു എന്ന് കേട്ടിട്ടുണ്ട്.

❓️ പ്രശ്നം 6.
ഏകദേശം ഒരു കോടി രൂപ യൂസഫലി മുതലാളി ശ്രീ പ്രതാപന്റെ മകൾക്കു വേണ്ടി മുടക്കി എന്നാണ് ശ്രീ പ്രതാപൻ തന്നെ പറയുന്നത്.
നാളെ ഈ മുതലാളിയുടെ ബിസിനസ് താൽപര്യങ്ങൾക്കെതിരായ ഒരു നിയമം പാർലമെൻറിൽ അല്ലെങ്കിൽ നിയമസഭയിൽ വന്നാൽ എന്തായിരിക്കും ശ്രീ പ്രതാപന്റെ നിലപാട്?
ഇതേ യൂസഫലി മുതലാളി ചതുപ്പു നികത്തി മാള് പണിതു എന്ന് ആരോപണം വന്നപ്പോൾ സാധാരണ ഗതിയിൽ ഇത്തരം ഹരിത വിഷയങ്ങളിൽ ചാടി വീഴാറുള്ള ശ്രീ പ്രതാപനെ ആ ഏരിയയിൽ പോലും കാണാത്തത് മുതലാളിയുടെ ഈ ഒരു കോടി രൂപയുടെ സ്മരണാഞ്‌ജലി കാരണമാണെന്ന് കരുതിയാൽ കുറ്റം പറയാൻ പറ്റുമോ ?

❓️ പ്രശ്നം 7.
മൂന്ന് തവണ എംഎൽഎ ആയ ഒരു വ്യക്തി ഇത്രയും ഉയർന്ന തുക ഒരു മുതലാളിയുടെ കയ്യിൽ നിന്നും സ്വീകരിക്കുക എന്നതിന്റെ ധാർമികത അവിടെ നിൽക്കട്ടെ. പക്ഷേ അതിന്റെ രാഷ്ട്രീയ വശം എങ്കിലും ചർച്ച ചെയ്യണ്ടേ?
ഒരു കോടി രൂപ ഇങ്ങനെ ഒരു മുതലാളിയുടെ കയ്യിൽ നിന്നും കൈ പറ്റി എന്ന് സ്വയം വിളിച്ചു പറഞ്ഞിട്ടും ഒരു മാധ്യമ ഓഡിറ്റിങ്ങും ഇല്ല എന്നതോ പോട്ടെ, അതിനെ വലിയ ഒരു കാര്യമായി ഇതേ മാധ്യമങ്ങൾ തന്നെ പ്രൊജക്റ്റ്‌ ചെയ്ത് കാണിക്കുകയും ചെയ്യുന്നു. ഇതിന്റെ പേരാണല്ലോ പ്രിവിലേജ്.

വെറും 70 രൂപ ഓട്ടോ കൂലി പിരിച്ച സഖാവ് ഓമനകുട്ടനെ ഇവിടത്തെ മാധ്യമങ്ങൾ ഒന്നടങ്കം വിചാരണ ചെയ്തത് ഓർക്കുന്നില്ലേ?
സിപിഎം ന്റെ വെറും ഒരു ലോക്കൽ കമ്മിറ്റി മെമ്പർ മാത്രമായ ( ഓർക്കുക, ഒരു സർക്കാർ സ്ഥാനവും വഹിക്കാത്ത ഒരു മനുഷ്യനാണ് ) സഖാവ് ഓമനക്കുട്ടനെ തലങ്ങും വിലങ്ങും കീറി മുറിച്ചവർ ഇപ്പോൾ വായിൽ പഴവും തിരുകി ഇരിക്കുകയാണോ?
ഫ്രണ്ട് പേജിൽ എട്ട് കോളം വാർത്തക്ക് അച്ച് നിരത്തിയവരും മണിക്കൂറുകൾ നീണ്ട അന്തിചർച്ചകൾ ആഴ്ചകളോളം നടത്തിയ കോട്ടിട്ട മാധ്യമ ജഡ്ജിമാരും ഉറക്കമായിരിക്കും അല്ലേ? അല്ലെങ്കിൽ തന്നെ കേരളത്തിന്റെ രാഷ്ട്രീയ ധാർമികത മുഴുവൻ ഇടതുപക്ഷത്തിന്റെ പിടലിക്കാണല്ലോ.

✅️ ഒന്ന് കണ്ണടക്കുക, എന്നിട്ട് ഒന്ന് ആലോചിച്ചു നോക്കൂ, ശ്രീ പ്രതാപന്റെ സ്ഥാനത്ത് ഒരു ഇടത് പക്ഷ എംഎൽഎ യോ എംപി യോ ആയിരുന്നു എങ്കിൽ, എന്താകുമായിരുന്നു അവസ്ഥ?
❤ അവസാനമായി ഇതും കൂടി പറഞ്ഞോട്ടെ, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പണം പിരിച്ചെന്ന വ്യാജ പ്രചാരണങ്ങളിൽ ‘വിചാരണ’ ചെയ്യപ്പെട്ട സഖാവ് ഓമനകുട്ടന്റെ മകൾക്ക് സർക്കാരിന്റെ കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് കഴിഞ്ഞ കൊല്ലം പ്രവേശനം കിട്ടിയിട്ടുണ്ട്.

 36 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment19 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement