അധികാരത്തിലിരിക്കെ ഹിറ്റ്‌ലറും സ്റ്റേഡിയത്തിനു സ്വന്തം പേരു നൽകിയിരുന്നു, മോദിയെ പരിഹസിച്ച് ടി സിദ്ദിഖ്

48

കോൺഗ്രസ് നേതാവ് T Siddique ന്റെ കുറിപ്പ്

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം എന്ന് അറിയപ്പെടുമെന്ന്. പുതുക്കിപ്പണിത ശേഷം ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ പിങ്ക്‌ ബോൾ ടെസ്റ്റ്‌ ആരംഭിക്കുന്ന ദിവസമാണു ഈ പേരു മാറ്റൽ. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണു നരേന്ദ്ര മോഡി എന്ന് തെളിയിക്കുന്നതാണു പട്ടേലിന്റെ പേരു മാറ്റി മോഡിയുടെ പേരു നൽകിയതിനെ കാണാൻ കഴിയൂ. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്റെ പേരു സ്റ്റേഡിയത്തിനു നൽകി ആത്മരതിയിൽ ആറാടുന്നത്‌ കാണുമ്പോൾ സഹതാപം മാത്രം.

അധികാരത്തിലിരിക്കെ ഹിറ്റ്‌ലറും സ്റ്റേഡിയത്തിനു സ്വന്തം പേരു നൽകിയിരുന്നു എന്നോർക്കണം. തെക്കുകിഴക്കൻ ജർമനിയിലെ ബാഡൻ-വുർടംബർഗ് സ്റ്റേറ്റിന്റെ തലസ്ഥാനമാണ് സ്റ്റുറ്റ്ഗാട്ട്. 1933ലാണ് നഗരത്തിൽ സ്‌റ്റേഡിയം നിർമിക്കപ്പെട്ടത്. നിർമിക്കപ്പെട്ട ശേഷം സ്റ്റേഡിയത്തിന് അഡോൾഫ് ഹിറ്റ്‌ലർ കാംപ്ഫ്പാൻ എന്ന പേര് നൽകുകയായിരുന്നു. കാംപ്ഫ്പാൻ എന്ന ജർമൻ വാക്കിന്റെ അർത്ഥം കളിസ്ഥലമെന്നാണ്. ഇന്ത്യയുടെ പേരു മാറ്റി മോഡിയ എന്നാക്കിയാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കിൽ ഇന്ത്യക്ക്‌ വേണ്ടി ഓപണിംഗ്‌ ബാറ്റ്സ്മാനായി മോഡി വന്നാലും നമ്മൾ കാണേണ്ടി വരും. എല്ലാം തികഞ്ഞ ഒരു നാർസ്സിസ്റ്റ്‌ ആണല്ലോ നമ്മെ ഭരിക്കുന്നത്‌..!!

പട്ടേലിന്റെ പേരു മാറ്റി നരേന്ദ്ര മോഡി സ്റ്റേഡിയമാക്കിയ അഹമ്മദാബാദിലെ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്റെ രണ്ട്‌ എന്റുകൾ നോക്കിയാൽ കാര്യങ്ങൾ കൂടുതൽ മനസ്സിലാവും.
1- റിലയൻസ്‌ എന്റ്‌, 2- അദാനി എന്റ്
May be an image of one or more people, people playing sport and text that says "ENG 30-2 OVERS8.2 DAY1,SESSION1 CRAWLEY ROOT 23 AXAR 1-3 RELIANCE END facebook/TSiddique MPL ENG 19-1 OVERS5. DAY SESSION BYJU CRAWLEY BUMRAH 0-5 BAIRSTOW ADANI END"
*