ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര വിജയം എന്ന റിക്കാര്‍ഡ് സ്വന്തമാക്കിയതിന് പിറകേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹിലിക്ക് ഇരട്ടിമധുരമായി ഐ.സി.സി. ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹിലി ഒന്നാം സ്ഥാനത്ത് എത്തിയത്. നിലവില്‍ കോഹിലിക്ക് 861 പോയിന്റുകളും ഫിഞ്ചിന് 854 പോയിന്റുകളും ആണുള്ളത്.
ഇംഗ്ലണ്ടിന്റെ അലെക്സ് ഹെയില്‍സ്, ദക്ഷിണാഫ്രിക്കയുടെ ഫഫ് ദുപ്ലിസ്, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയില്‍ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്. ഇന്ത്യയുടെ സുരേഷ് റെയിന പതിനൊന്നാം സ്ഥാനത്തും എം.എസ്.ധോണി മുപ്പത്തിമൂന്നാം സ്ഥാനത്തും ആണ് ഉള്ളത്.
ബോളര്‍മാരുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സാമുവല്‍ ബദ്രി ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ആര്. അശ്വിന് നാലാം സ്ഥാനത്ത് ഉള്ളപ്പോള്‍ പട്ടികയില്‍ ഉള്ള അടുത്ത ഇന്ത്യന്‍ ബോളര്‍ മുപ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജ ആണ്.