തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡ് സിനിമകളിലും തിളങ്ങുന്ന അഭിനേത്രിയും മോഡലുമാണ് താപ്സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് താപ്സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു. മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. “പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ 2008” എന്നീ അവാർഡുകൾ 2008-ൽ ലഭിച്ചിട്ടുണ്ട്.

2010-ൽ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആടുകളം, വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്. ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ് എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്. 2015 വളരെ അഭിപ്രായം നേടിയ ബേബി എന്ന സിനിമയിൽ പ്രധാന വേഷം താപ്സി ചെയ്തിട്ടുണ്ട്. 2016 ൽ പിങ്ക് എന്ന ഹിന്ദി സിനിമയിലെ നായികാ വേഷം താപ്സിയുടേതായിരുന്നു.കരിയറിന്റെ തുടക്കകാലത്ത് താൻ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് എന്നാണ് താരം പറയുന്നത്. സിനിമ മേഖലയിലെ പല സ്ത്രീവിരുദ്ധ സമീപനങ്ങളെയും നേരിടേണ്ട അവസ്ഥ തനിക്ക് വന്നിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നു. തെന്നിന്ത്യൻ സിനിമയിലെ സംവിധായകരായ രാഘവേന്ദ്ര റാവുവിനെതിരെയായിരുന്നു ഒരിക്കൽ താരം വലിയൊരു തുറന്ന പറച്ചിൽ നടത്തിയത്.

തന്നെ തെന്നിന്ത്യൻ സിനിമയിലേക്ക് ലോഞ്ച് ചെയ്ത ഒരു സംവിധായകനായിട്ട് പോലും അദ്ദേഹത്തിനെതിരെ തുറന്നു പറയാൻ നടി തയ്യാറായി. തനിക്ക് ഗ്ലാമർ റോളുകൾ മാത്രമേ ചെയ്യാൻ ആകു എന്നായിരുന്നു സൗത്തില്‍ ഉള്ളവരുടെ കാഴ്ചപ്പാട് എന്നും ഇവർക്ക് അഭിനയിക്കാനും അറിയുമോ എന്നാണ് ചിലർ തന്‍റെ അഭിനയം കണ്ട് കരുതിയത് എന്നും നടി പറയുന്നു. തന്നെ സിനിമയിൽ അവതരിപ്പിച്ച സംവിധായകനായ രാഘവേന്ദ്ര റാവുവിനെതിരെ നടത്തിയ ചില പരമാര്ശങ്ങള് വലിയ വിവാദങ്ങൾക്ക് വഴി വച്ചു.

ഈസ്റ്റ് ഇന്ത്യ കോമഡി എന്ന കോമഡി ഗ്രൂപ്പുമായുള്ള ഒരു ചാറ്റിൽ, “നായകി മാരുടെ അടിവയർ കാണിക്കാനും അതിലേക്ക് പഴങ്ങളും പൂക്കളും എറിയാനും ഉള്ള റാവുവിൻ്റെ താൽപ്പര്യത്തെ പരാമർശിച്ചതിന് നടി സോഷ്യൽ മീഡിയയിൽ വൻതോതിൽ ആക്ഷേപിക്കപ്പെട്ടു. തപ്‌സിയുടെ ആദ്യ സിനിമയെക്കുറിച്ചുള്ള കഥയുടെ ഭാഗമായാണ് ഇത് പറഞ്ഞത്, എന്നാൽ തൻ്റെ വേരുകൾ മറന്ന് അത്തരം ഒരു മുതിർന്ന വ്യക്തിയെ പരിഹസിച്ചതിന് “നന്ദികെട്ടവൾ ൻ”, “കാപട്യക്കാരി “, “പിന്നിൽ നിന്ന് കുത്തുന്നവൾ” എന്നിങ്ങനെ രോഷാകുലരായ ആരാധക പ്രതികരണങ്ങൾ താരത്തിന് ലഭിച്ചു.

താൻ ചെയ്തിട്ടുള്ള സിനിമകളിലൊക്കെ പൊക്കിൾ കാണിക്കുന്നത് പതിവായി മാറിയിരുന്നു. ഇത് നേരത്തെ അറിയാമായിരുന്നു എങ്കിൽ സൗത്തിലേക്ക് പോകുന്നതിനു മുൻപ് തന്നെ പൊക്കിളിൽ വർക്ക് ചെയ്യുവാൻ സമ്മതിച്ചേനെ എന്നും എന്നാൽ അവർ ഷൂട്ടിംഗ് തുടങ്ങിയത് തന്നെ പാട്ടിലാണ് എന്നും താരം പറയുന്നുണ്ട്.

തന്നെ സിനിമയിലേക്ക് എടുത്ത സംവിധായകൻ നായികമാരുടെ അടിവയർ ഫോക്കസ്ചെയ്യുന്ന വ്യക്തിയായിരുന്നു. അടിവയറ്റിലേക്ക് പൂവും പഴങ്ങളും ഒക്കെ വലിച്ചെറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ രംഗങ്ങൾ. തന്റെ അവസരം വന്നപ്പോൾ താനും അതിനു വേണ്ടി കാത്തിരുന്നു എന്നാൽ തന്റെ വയറ്റിലേക്ക് എറിഞ്ഞത് തേങ്ങയായിരുന്നു. പാട്ടിൽ ഈ നടിയുടെ വയറ്റിലേക്ക് ഒരു മുറി തേങ്ങ വന്നു വീഴുന്നതും പിന്നാലെ അതിലേക്ക് പൂവ് വന്ന് വീഴുന്നതും നായകൻ അത് കടിച്ചെടുത്ത് നായികയുടെ ചുണ്ടിലേക്ക് വയ്ക്കുന്നതും ആണ് കാണിക്കുന്നത്. മുതിർന്ന സംവിധായകനായ റാവുവിനെതിരെ ആണ് താരം പറഞ്ഞത് , അത് അദ്ദേഹത്തെ അപമാനിക്കാനാണ് എന്നൊക്കെയേയിരുന്നു അന്നുണ്ടായആരോപണം അതിനു താരം നൽകിയ മറുപടി ഇങ്ങനെ

ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുമ്പോൾ തപ്‌സി പറയുന്നു, “ഞാൻ പറഞ്ഞത് ഒരു വസ്തുതയാണ് അദ്ദേഹം അത്തരം രംഗങ്ങൾക്ക് അറിയപ്പെടുന്ന് ഒരാൾ തന്നെയാണ് നിങ്ങൾ അത് അപകീർത്തികരമായ രീതിയിൽ എടുക്കുകയാണെങ്കിൽ, അതാണ് നിങ്ങളുടെ പ്രശ്നം. അവൾ പറയുന്നു, “എന്നെ വിശ്വസിക്കൂ, അവനെ അല്ലെങ്കിൽ എന്നെ, ഞങ്ങൾ രണ്ടുപേരും ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഓക്കേ ആണ് ഒരു പ്രശനവും ഞങ്ങൾക്കിടയിലില്ല , കാരണം ഞാൻ വീഡിയോ കണ്ടു, അവനും അവൻ്റെ കുടുംബത്തോടൊപ്പം അത് കണ്ടു, ഞങ്ങൾ എല്ലാവരും ഇത് കണ്ടു ചിരിച്ചു. .”

താൻ ആരെക്കുറിച്ചും “അനാദരവില്ലാതെ” ഒന്നും പറഞ്ഞിട്ടില്ലെന്ന് തപ്‌സി ഉറപ്പിച്ചു പറയുന്നു , മുഴുവൻ ചാറ്റ് വീഡിയോയിലും താൻ “അനാദരിക്കുകയോ പരിഹസിക്കുകയോ ചെയ്ത” ഒരേയൊരു വ്യക്തി താനാണെന്ന് അവൾ സ്വൊയം പരിഹസിചു കൊണ്ട് പറയുന്നു . …എൻ്റെ ഊഴം വന്നപ്പോൾ, എൻ്റെ മിഡ്‌റിഫ് വേണ്ടത്ര തയ്യാറാകാത്തത് കൊണ്ടാവാം, അവർ എൻ്റെ മേൽ തേങ്ങ എറിഞ്ഞു! ഒരു തേങ്ങ എൻ്റെ മിഡ്‌റിഫിൽ ഇടിക്കുന്നത് എന്താണ് ഇത്ര വികാരമെന്ന് എനിക്കറിയില്ല! അന്ന് തപ്‌സി പറഞ്ഞിരുന്നു. ഇതിൽ എന്തെങ്കിലും മോശമായി ഉണ്ടെങ്കിൽ അത് തന്നെ കുറിച്ച് മാത്രമാണ് എന്ന് താരം പറയുന്നു.

You May Also Like

സാണി കായിദം – അണ്ണൻ്റെയും തങ്കച്ചിയുടെയും ചോരക്കളി

സാണി കായിദം – അണ്ണൻ്റെയും, തങ്കച്ചിയുടെയും ചോരക്കളി. ???????? തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും, സ്വന്തം…

മാമന്നൻ എന്ത് കൊണ്ട് കാണണമെന്ന് ചോദിച്ചാല്‍… രണ്ട് ഉത്തരങ്ങളാണുള്ളത്

മാമന്നൻ എന്ത് കൊണ്ട് കാണണമെന്ന് ചോദിച്ചാല്‍… രണ്ട് ഉത്തരങ്ങളാണുള്ളത് – സാമൂഹ്യ നീതിയും അതിലേക്കുള്ള വഴിയും.…

മോഹൻലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ‘നേര്’, പൂജ നടന്നു, ചിത്രീകരണത്തിനു തുടക്കമിട്ടു

പൊന്നിൻചിങ്ങമായ ആഗസ്റ്റ് പതിനേഴ് വ്യാഴാഴ്‌ച്ച തലസ്ഥാന നഗരിയിൽ ഒരു പുതിയ സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടു. വാഴൂർ…

നമ്പിയായി വേഷപകർച്ച നടത്തിയ മാധവൻ ആ കഥാപാത്രമായി മാറുകയായിരുന്നു

ആരാണ് നമ്പി നാരായണൻ അജയ് പള്ളിക്കര ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു.…