ആത്മഹത്യ ചെയ്തവന്‍റെ വീട്
വെയില്‍ ചായുന്നതെയുള്ളായിരുന്നു അപര്‍ണയുടെ വീട്ടിലേക്കു നടക്കുമ്പോള്‍. പാതിചാരിയ വാതിലിനരികെ യാത്ര പോകാനാകാതെ ഒതുങ്ങിയിരിക്കുന്ന ചെരുപ്പുകള്‍. ഉമ്മറത്തെ ചാരുകസേരക്ക് താഴെ മടക്കു നിവര്‍ക്കാതെ പത്രങ്ങള്‍ വീണു കിടക്കുന്നു. മുറ്റത്തെ മണല്‍ തരികളില്‍ പോലും മൗനം മുറ്റി