ഏതോ കാട്ടുപ്രദേശത്താണ് താന്‍ എത്തിപ്പെട്ടിരിക്കുന്നത് എന്ന ഭീതി അവളുടെ ഉള്ളില്‍ പടര്‍ന്നു കയറി. പരിഭ്രമത്തോടെ അവള് ചുറ്റും നോക്കി, ജീവനുള്ള എന്തിനെയെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു.
രാവിലെ ഓഫീസില്‍ എത്തിയ ഞാന്‍ എന്റെ ഇടതു ഭാഗത്തുള്ള സീറ്റിലേക്ക് ഒന്ന് നോക്കി. അവിടെ അവള് ഇല്ല. ഇന്നോ നാളെയോ വേറെ ആരെങ്കിലും വരുമായിരിക്കും.
ഇപ്പോള്‍ ആളനക്കമോന്നും കേള്‍ക്കുന്നില്ല. മെല്ലെ പാതയിലേയ്ക്ക് ചായ്ഞ്ഞുനില്‍ക്കുന്ന ശീമക്കൊന്നയിലൂടെ അരിച്ച് താഴേക്കിറങ്ങി.
മുട്ടിനുതാഴെ ഒരല്‍പ്പം മാത്രം ഇറങ്ങിക്കിടക്കുന്ന പുത്തന്‍ ഒറ്റമുണ്ടുടുത്ത് ആമിനയോടൊപ്പം ഓത്തുപള്ളിയില്‍ പോയിരുന്നത് ഇന്നലെയെന്ന പോലെ അയാള്‍ ഓര്‍ക്കുന്നു.
വട്ടത്തില്‍ ചാണകം മെഴുകി അതില്‍ വിളക്കും കിണ്ടിയും വയ്ച്ചു. നാക്കില തെക്കോട്ട് തിരിച്ചിട്ട് അതില്‍ നനച്ച അരിയും എള്ളും പഴവും കുഴച്ച് ഉരുളകളാക്കി വയ്ച്ചു. അച്ഛമ്മ കുട്ടിയുടെ കൈ പിടിച്ച് നാക്കിലയില്‍ തിരി കത്തിച്ച് വയ്ച്ചു....
ഭാര്യ പിന്നെയും പുളിയുറുമ്പുകളെ അടിച്ചുകൂട്ടി അടുപ്പില്‍ കൊണ്ടുപോയി ചെരിഞ്ഞു. ചെറിയൊരു സീല്ക്കാരശബ്ദത്തോടെ അവ എരിഞ്ഞടങ്ങി
ഓഫീസിന്റെ വരാന്തയിലേക്ക് ഓടിക്കയറുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. നേരിയ ചാറ്റല്‍മഴ ഉണ്ടായിരുന്നു. വരാന്തയുടെ ഒരു മൂലയ്ക്കല്‍ വൃദ്ധയായ ഒരു സ്ത്രീ ഇരിയ്ക്കുന്നുണ്ടായിരുന്നു.
പതിവുപോലെ അമ്മയുടെ ചീത്തയും കേട്ട്, ഇടംകയ്യില്‍ അല്‍പ്പം ഉമിക്കരിയുമായി അടുക്കളയില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് വലത്തേ ഉള്ളം കൈ ശ്രദ്ധിച്ചത്.
കന്നിമൂലയില്‍ നിന്ന് തറ കീറിത്തുടങ്ങുമ്പോള്‍ ജോലിക്കാരോടൊപ്പം നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു .
നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള് പ്രതികരിച്ചത് ഇങ്ങനെയാണ് . 'അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്.