‘അനില്‍, ഒരിക്കലെങ്കിലും എന്റെ മോന് എന്നെ അച്ഛാ എന്നൊന്ന് വിളിക്കില്ലേ, വിളിക്കുമായിരിക്കും അല്ലേ?’
പുറത്ത് ആള്‍ക്കാരുടെ അമര്‍ത്തിയ ഒച്ചകള്‍. ആരുടേയൊക്കെയോ അടക്കം പറച്ചിലുകള്‍. ആരെല്ലാമോ വരികയും പോകുകയും ചെയ്യുന്നു. ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു നേരം തനിച്ചിരിക്കണം എന്ന് തോന്നിയപ്പോഴാണ് മുറിക്കുള്ളിലേക്ക് വന്നത്. വല്ലാത്ത പുകച്ചില്‍. പുറത്തേക്കുള്ള ജനല്പ്പാളികള് തുറന്നു....
'ചാവാനായി ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താനായി!''എന്തു പറ്റി?'
അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ? ഉണ്ടാകാനിടയില്ല. എന്നാല്‍ ഞാനനുഭവിച്ചിട്ടുണ്ട്. അതും വിവാഹം കഴിഞ്ഞയുടനെ.
വാതില്‍ തുറന്ന് കുട നിവര്‍ത്തി എന്റെ മുന്നിലേക്ക് വന്ന അവന് എന്നെ ശാന്തമായി ഒന്നു നോക്കി. അവന് പിന്നിലേക്ക് തള്ളിയടച്ച ഡോറിലേക്ക് നോക്കുമ്പോള്‍ എന്റെ മുഖത്ത് ചോദ്യഭാവം വന്നിരുന്നു.
എന്റെ ജീവിതത്തിലെ ഒരു രസകരമായ അനുഭവം ഞാന്‍ ഇവിടെ പങ്ക് വെക്കട്ടെ.
തിരക്ക് പിടിച്ച ജോലി കഴിഞ്ഞു വീട്ടിലെത്തിയല് ഡ്രസ്സ് പോലും മാറ്റാതെ നേരെ കമ്പ്യുട്ടറിനു മുന്നിലേക്ക്. അതിനിടയില്‍ അമ്മയും അച്ഛനും ഭാര്യയും എന്തൊക്കെയോ വന്നു പറഞ്ഞു
ശകുന്തളയുടെ ഭര്‍ത്താവ് പിണങ്ങി നടക്കുകയാണ്. വര്‍ഷങ്ങളായി അവരോടു മിണ്ടിയിട്ട്. മൂത്ത രണ്ടാണ്മക്കള് വേറെയാണ് താമസം.
നാണുവിന്റെ ഭാര്യയെ ഞാന്‍ കണ്ടിട്ടില്ല. എന്നെപ്പോലെ ആ സ്ത്രീയെ കാണാത്ത ധാരാളം പേര് നാട്ടിലുണ്ടായിരുന്നു.
രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.