“നീ എന്തെങ്കിലും കഴിച്ചുവോ….”
“ഇല്ല….. കയ്യിലുള്ള അവസാന ഹലാലയും എണ്ണിപ്പെറുക്കി ഇന്നു നാട്ടിലേക്കയച്ചു…… ഈ മാസത്തെ ഡയാലിസിസിനു അതു തികയില്ല എങ്കിലും…”
“നീ പോയി എന്തെങ്കിലും കഴിക്കൂ…..“ കീശയില്‍ കയ്യിട്ട് ഇരുനൂറു റിയാലിന്റെ രണ്ടു കെട്ടുകള്‍ മുനീര്‍ പുറത്തെടുത്തു… പിന്നെ അതില്‍ നിന്ന് ഒരു നോട്ടെടുത്തു തനിക്കു നേരെ നീട്ടി….
“വേണ്ട മുനീര്‍…. നിന്നോടുള്ള ഈ കടം എങ്ങനെ ഞാന്‍ വീട്ടും….. അതിനും മാത്രം എന്തു ബന്ധമാണു മൊനെ നമ്മള്‍ തമ്മില്‍ ഉള്ളത്?” തന്റെ ഗദ്ഗദം നിറഞ്ഞ വാക്കുകളെ ചെറു പുഞ്ചിരിയോടെയാണ് മുനീര്‍ നേരിട്ടത്….
“ഇതു നീ തിരിച്ചു തരിക തന്നെ വേണം….. തൊഴിലാളികളുടെ ഓവര്‍ ടൈം കാശാണ്…… ഉച്ചക്ക് ബ്രക്ക് ടൈമില്‍ പൂട്ടില്ലാത്ത ആ മേശവലിപ്പില്‍ വച്ചിട്ടു പോരാന്‍ പേടി ആയതുകൊണ്ട് കൂടെ എടുത്തു എന്നു മാത്രം…. നിന്റെ അടുത്ത മാസം സാലറിയില്‍ ചിലപ്പോള്‍ ഞാനിതു കട്ട് ചെയ്തേക്കും…. ഇപ്പോള്‍ അതൊന്നും ആലോചിക്കേണ്ട, നീ പോയി വല്ലതും കഴിക്കൂ……”
അടുത്തുള്ള ബൂഫിയയില്‍ നിന്നും ഒരു സാന്റ്വിച്ച് കഴിച്ചു തിരികെ വരുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു…….. സൈനബയുടെ നമ്പര്‍…..
“മച്ചാ…..” ഭയം കലര്‍ന്ന ആ വിളിയില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു…….