0 M
Readers Last 30 Days

മലയാളം കഥ

ആര്‍ക്കും വിധേയനല്ലാത്ത വിധേയന്‍

ചില ആഴ്ചകള്‍ക്ക് മുന്‍പ് “ഭാര്യ ഒളിച്ചോടി” എന്നൊരു പോസ്റ്റ് വിധേയന്റേതായി കണ്ടുവെങ്കിലും വായിക്കാന്‍ രസമുണ്ടല്ലോ എന്നു മാത്രം വിചാരിച്ച് പിന്നീട് അതെപ്പറ്റി മറന്നു പോയിരുന്നു.

Read More »

സവാക്ക് അല്‍ ബേത്ത്!

ഇരുണ്ട ജയില്‍ മുറിയില്‍ ഭിത്തിക്കഭിമുഖമായി മുഖം മുട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച് അയാള്‍….

“ബാബൂ…….” ആഗതന്റെ വിളി അറിയാതെ ആര്‍ദ്രമായി.

Read More »

ശാന്തമ്മയും ഞാനും ആന്‍ ഐഡിയായും – രഘുനാഥന്‍ കഥകള്‍

ഒരു മാസത്തിനുള്ളില്‍ രണ്ടു തവണയെങ്കിലും വീട്ടില്‍ പോവുക എന്നത് നാട്ടില്‍, പ്രത്യേകിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ രീതിയാണ്. അങ്ങനെ പോകാന്‍ അനുവാദമൊന്നുമില്ല. സെക്ഷനില്‍ ഉള്ള ഒരു ധാരണയുടെ പുറത്താണ് ഈ പോക്ക്. മിക്കവാറും ശനിയാഴ്ച വൈകിട്ടാണ് ഈ പരിപാടി നടക്കുക. ‘കട്ട് പാസ്’ എന്നാണു ഇതിന് ഞങ്ങള്‍ പേരിട്ടിരിക്കുന്നത്. ഒരു ദിവസത്തിന് ശേഷം, അതായത് തിങ്കളാഴ്ച രാവിലെ പി.റ്റി പരേടിനു മുന്‍പ് തിരികെ എത്തിക്കൊള്ളാം എന്നുള്ള ഉറപ്പിന്മേലാണ് ‘കട്ട് പാസ്’ പോകുന്നത്. പോകുന്ന ആള്‍ ഈ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ തിരിച്ചു വന്നിരിക്കണം. വന്നില്ലെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള സകല ആര്‍മി ആക്ടും ടിയാന്റെ തലയില്‍ കെട്ടിവയ്ക്കപ്പെടും. അതോടെ അയാളുടെ പട്ടാള ജീവിതം കട്ടപ്പുക!

Read More »

ഒരു പാപിയുടെ കഥ

ഇന്ന് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.

Read More »

ഉണ്ണികൃഷ്ണനായ ഉണ്ണിയേശു

‘എടാ ഈ ശ്രീകൃഷ്ണനും യേശു ക്രിസ്തുവുമൊക്കെ രാത്രി പന്ത്രണ്ടു മണിക്കാണോ ജനിച്ചത് ? ഇവര്‍ക്ക് പകല്‍ സമയത്ത് ജനിച്ചാല്‍ പോരായിരുന്നോ?’

Read More »

മീനത്തിലെ കുളിര്‍മ

നഗരം വ്യാഭിചരിക്കാത്ത ഗ്രാമമണ്ണില്‍, നോക്കെത്താ ദൂരത്തോളം നീണ്ടു നിവര്‍ന്നു കിടക്കുന്ന പ്രധാന ഒറ്റയടി പാതയുടെ ഓരം പറ്റി ദേവന്‍….

ലക്ഷ്യമില്ലാത്ത ഈ ജീവിതത്തിലെ ഇന്നത്തെ ലക്ഷ്യം തന്റെ വീട്…. നാളയോ?

Read More »

അന്തപ്പേട്ടന്‍ – മലയാളം കഥ

അന്തപ്പന്‍ കഥകള്‍ എന്ന് ടൈറ്റിലില്‍ കൊടുത്താലോ ?
ഈ അന്തപ്പന്‍ എന്നേക്കാള്‍ പത്തന്‍പത് ഓണം കൂടുതല്‍ ഉണ്ടിട്ടുള്ള ആളാണ് .അപ്പൊ പേരൊന്നു മാറ്റി അന്തപ്പേട്ടന്‍കഥകള്‍ എന്നാക്കിയാലോ ?

Read More »

പണിക്കര്‍ സാറും ഞാനും ശീര്‍ഷാസനവും

‘അയ്യോ അമ്മേ ദേ പപ്പാ തെങ്ങിന്റെ ചുവട്ടില്‍ ഉരുണ്ടു വീണേ….’

രാവിലെ വീടിന്റെ മുന്‍വശത്ത് നിന്നും ചക്ക വീഴുന്ന പോലത്തെ ഒരു ശബ്ദവും ഒപ്പം മകളുടെ നിലവിളിയും കേട്ട ഭാര്യ അടുക്കളയില്‍ നിന്നും ഇറങ്ങി നിലവിളി കേട്ട ഭാഗം ലക്ഷ്യമാക്കി ഓടി..

Read More »

ഞെട്ടിപ്പിക്കുന്ന അണ്ടര്‍വെയറും ഭീകര കാലുകളും

‘ഒറോത ചേടത്തിയെ കരണ്ടടിച്ചു. ..!!?’

വാര്‍ത്ത കാട്ടു തീ പോലെ പരന്നു…!!!

കേട്ടവര്‍ കേട്ടവര്‍ ഒറോത ചേടത്തിയുടെ സ്വഭവനമായ മാത്തന്‍സ് വില്ലയിലേയ്ക്ക് പ്രവഹിച്ചു. മാത്തന്‍സ് വില്ല ശോകമൂകമായി.
എന്റെ സുഹൃത്തും അയല്‍ക്കാരനുമായ ശ്രീമാന്‍ മാത്തപ്പന്‍ അവര്‍കളുടെ പ്രിയ പത്‌നിയാണ് ഒറോത ചേടത്തി. അഞ്ചടി പൊക്കവും കാക്കയുടെ കറുപ്പും ഭാരത് ഗ്യാസ് സിലിണ്ടെറിന്റെ ആകൃതിയും കഷണ്ടിത്തലയും പിന്നെ മുഖത്തു ഒരു ഹിറ്റ്‌ലര്‍ മീശയും ചേര്‍ന്നാല്‍ മാത്തപ്പന്‍ ചേട്ടനായി. നാലര അടി പൊക്കവും ഉരുണ്ട ശരീരവും വട്ടമുഖവും അടുക്കിട്ടുടുത്ത മുണ്ടും ചട്ടയും ചേര്‍ന്നാല്‍ ഒറോത ചേടത്തിയായി. ഇവരു രണ്ടും ചേര്‍ന്നാല്‍ മാത്തന്‍സ് വില്ലയിലെ തിരു:കുടുംബമായി..
ഇനി ഞാന്‍ മാത്തന്‍സ് വില്ലയിലേയ്ക്ക് മൈക്ക് കൈമാറുന്നു..ഇനി ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ മാത്തപ്പന്‍ ചേട്ടന്റെ അണ്ടര്‍വെയര്‍ കരണ്ട് ഉത്പാദിപ്പിക്കുകയുള്ളൂ എന്നുണ്ടോ? എങ്കില്‍ ഏതാണാ സന്ദര്‍ഭം? ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങള്‍. ഉത്തരം തരാന്‍ ഒരാള്‍ക്കേ കഴിയൂ. അണ്ടര്‍ വെയറിന്റെ ഉടമസ്ഥനായ സാക്ഷാല്‍ മാത്തപ്പന്‍ ചേട്ടന്‍. ഞങ്ങള്‍ മാത്തപ്പന്‍ ചേട്ടന്റെ വരവ് പ്രതീക്ഷിച്ചിരുന്നു..

Read More »

ഒരു ചില്ലറക്കാര്യം

എന്റെ പോക്കറ്റില്‍ 120 രൂപയെ ചില്ലറയായിട്ടുള്ളു..പേഴ്‌സില്‍ ഒളിച്ചിരിക്കുന്ന ഒരു ചുവന്ന നോട്ട്..ഗാന്ധിത്തലയുള്ളത്..ആയിരം രൂപ..അത് മാറ്റി ചില്ലറകിട്ടിയാലെ ഇന്നത്തെ കാര്യങ്ങള്‍ നടക്കൂ… ആയിരത്തിന്ന് ചെയ്ഞ്ച് കിട്ടുമോ എന്തൊ.. ചോദിച്ചുനോക്കാം…

അടുത്തുകണ്ട പലചരക്കുകടയിലേക്ക് കയറി..പണ്ടുമുതലെ പരിചയമുള്ള പലചരക്കുകടയും കടയുടമയും… കടയുടെ വരാന്തയിലേക്ക് കയറിയതും പരിചയക്കാരായ രണ്ടുമൂന്നുപേര്‍…എല്ലാവരുമായി പരിചയം പുതുക്കി…

‘കാര്യങ്ങളൊക്കെ ഞാനറിഞ്ഞു, വസ്തുമേടിക്കുന്ന കാര്യേ’,

വിശേഷങ്ങള്‍ തിരക്കുന്നതിന്നിടയില്‍ കടയുടമ അബ്ദുള്ളക്കുട്ടി പറഞ്ഞു…

‘അതൊക്കെ പിന്നെപ്പറയാം, എനിക്ക് ആയിരം രൂപക്ക് ചെയ്ഞ്ച് വേണം’

ഞാന്‍ ആവശ്യം പറഞ്ഞു..

‘അതിനെന്ത്, ഞാനിപ്പോള്‍ തരാം, ഒരു മിനിട്ട്’ ..

Read More »