Tag: Ajith Kattackal
ആശ്രയത്തിനായി ആരുമില്ലാത്ത ഒരു പെണ്ണിന്റെ കഥ നെടുവീർപ്പോടെ പങ്കുവയ്ക്കുകയാണ് ഒരു മാധ്യമപ്രവർത്തകൻ
മെഡിക്കല്‍ കോളേജില്‍ നിന്നും അടുത്തിടെ ഒരു എക്സ്ക്ലൂസീവും കിട്ടുന്നില്ലെന്നാണ് ബ്യൂറോ ചീഫ് ബഷീറിക്കയുടെ പരാതി.
ചീഫിനെ ഞെട്ടിക്കാന്‍ ഒരു 'എക്സ്ക്ലൂസീവ് സ്റ്റോറി' തപ്പിയിറങ്ങിയതാണ് അന്ന് ഞാൻ.
ഇടവപ്പാതിയിലെ ഒരു ത്രിസന്ധ്യക്ക്. ലോഷന്‍ മണക്കുന്ന വാര്‍ഡുകളും തീവ്രപരിചരണ വിഭാഗങ്ങളും താണ്ടി പതിനാറാം വാര്‍ഡിന് സമീപത്തെ ഇടനാഴിയിലൂടെ മോര്‍ച്ചറി ഭാഗത്തേക്ക് നടക്കുമ്പോഴാണ് ആ നിലവിളി കാതുകളില്‍ വന്നലച്ചത്.