0 M
Readers Last 30 Days

Aladdin

ഐ എ എസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട‌ വോക്കര്‍, പ്രാരംഭ പരിശീലനത്തിനായി പോകുന്നതിന്‍റെ തലേന്ന് ഒരു സ്വപ്നം കണ്ടു

ഞാന്‍ നോക്കിനില്‍ക്കേ മാളയിലെ ഒരു ചായക്കടയില്‍ കയറിയ അയഞ്ഞ വസ്ത്രം ധരിച്ച ഒരാള്‍ ആറു കഷ്ണം പുട്ടും, ആറു കാപ്പിയും അവിശ്യപ്പെട്ടപ്പോള്‍ അമ്പരന്നുപോയ കടക്കാരന്‍ വേഗം അതെല്ലാം മേശപ്പുറത്തു

Read More »

ഗീതാഞ്ജലിയും ടാഗോറും

സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ പ്രഥമ ഇന്ത്യകാരനാണ് രവീന്ദ്രനാഥ ടാഗോർ (Rabindranath Tagore). കവി, ഗാനരചയിതാവ്, ചിത്രകാരൻ, തത്വചിന്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടാഗോർ. (1861 – 1941 )

Read More »

ഈ ഐ എ എസിന്റെ ദൂരത്തിന് മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നു

ഒന്നാം ക്ലാസ്സിൽ ആദ്യത്തെ ദിവസം തന്നെ ടീച്ചർ ചോദിക്കും … ” സ്കൂളിന്ന് പൈസ കിട്ടുന്ന അരി കിട്ടുന്ന കുട്ടികൾ എഴുന്നേറ്റ് നിന്നേ ന്ന് ” ആദ്യത്തെ കൊറച്ച് സമയത്തേക്ക് ആരും എഴുന്നേൽക്കില്ല…. മിക്കവാറും ആദ്യം പൊന്തുക ഞാനായിരിക്കും…. അത് അന്നൊക്കെ പട്ടിക ജാതിക്കാരിയാണെങ്കിലും ഞങ്ങൾക്ക് പൊതുവെയുള്ള കറുത്ത നിറം ചുരുണ്ട പ്രാന്തി തലമുടി (ആ അതെനിക്കുണ്ട് ) ചപ്പാത്തി പരുവ മുള്ള മൂക്ക് ….എല്ലുന്തിയ അപകർഷതാ ബോധം ദാരിദ്ര്യം ,തീരെ പഠിക്കാത്തവർ, ഒന്നിനും കൊള്ളാത്തവർ എന്നീ അളവുകൾക്ക് പുറത്താണ് ഞാൻ എന്ന അഹംഭാവം പോലെ എന്തോ എനിക്കും എന്റെ ചുറ്റുമുള്ളവർക്കും ഉണ്ടായിരുന്നത് കൊണ്ടാണ് തീർച്ച….

Read More »

ശ്രീധന്യയുടെ സിവിൽ സർവ്വീസ് വിജയത്തിൽ കുറ്റബോധം തോന്നുന്നുണ്ടോ ?

കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നൊരാൾ ആദ്യമായാണ് സിവിൽ സർവ്വീസ് നേടുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും മലയാളിക്ക് കുറ്റബോധം തോന്നുന്നില്ലെങ്കിൽ കാര്യമായ തകരാറുണ്ട് ഈ സമൂഹത്തിന്. ഇന്ന് മഹാഭൂരിപക്ഷം മലയാളികളും ജീവിക്കുന്നത് കാലങ്ങളായി മണ്ണിൻ ഉട​യോരെ കബളിപ്പിച്ച് കവർന്നെടുത്ത മുതലിലാണ്. ഈ നാണക്കേട് പുറത്തറിയിക്കാതിരിക്കാനുളള ശ്രമമാണ് അറിഞ്ഞും അറിയാതെയും നമ്മൾ നടത്തുന്നത്.

Read More »

ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ; സെന്തിലിന്റെ കഥ !

ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ! ഇത് എന്റെ സൃഷ്ടിയല്ല, കഴിഞ്ഞ എട്ടു വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായൊരു മനുഷ്യന്റെ അനുഭവം. ഹൃദയം നുറുങ്ങുന്ന വേദനയിലും തന്നെ അവഗണിച്ചവരെ വെറുക്കാൻ കഴിയാതെപോയ ആ മനുഷ്യനെ ഞാൻ ഇവിടെ സെന്തിൽ എന്ന് പേരിട്ടു വിളിക്കുന്നു (അദ്ദേഹത്തിന്റെയും, കുടുംബത്തിന്റെയും യഥാർത്ഥ പേര് വിവരങ്ങൾ ഇവിടെ എഴുതുന്നില്ല) പൊടിപ്പും തൊങ്ങലും വച്ച് അത് വിവരിക്കാനും എനിക്കറിയില്ല.

Read More »

ദയാബായിയെ തിരിച്ചറിയാത്തവരുടെ ലോകം

ലോകമറിയുന്ന ലോകം ആദരിക്കുന്ന ഈ സാമൂഹിക പ്രവർത്തകയെ തെരുവിലും ബസ്റ്റാന്റിലും ഒന്നും കേരളീയർ തിരിച്ചറിയുന്നില്ലെന്നത് കാണുമ്പോൾ ഒന്നുറപ്പിക്കാം; നമ്മുടെ കണ്ണിൽ വെള്ളയും വെള്ളയുമിട്ട പരിഷ്ക്കാരികൾ മാത്രമാണ് സാമൂഹിക പ്രവർത്തകർ….!!! വർഷത്തിൽ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ

Read More »

ജോസഫ് മാഷിന്റെ കവിതയിൽ ഞാൻ കണ്ട പ്രകാശേട്ടൻ

ജോസഫ് മാഷിന്റെ കവിതയിൽ ഞാൻ കണ്ടത് പി.കെ.പ്രകാശ് എന്ന പ്രകാശേട്ടനെയാണ്.. എഴുതിയതുമദ്ദേഹത്തെ തന്നെയെന്നാണ് കരുതുന്നത്. നിങ്ങളും കണ്ടിരിക്കാം.കൊച്ചിയിൽ എവിടെ വച്ചെങ്കിലും ,എണ്ണ തിളങ്ങുന്ന കഷണ്ടിയുള്ള കഴുത്തിലൊരു വെള്ളത്തോർത്തു വട്ടമിട്ട, ചുമലിലൊരു കറുത്ത ബാഗു തൂക്കിയ, അധികമുയരമില്ലാത്ത, പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു ലോട്ടറി ക്കച്ചവടക്കാരനെ

Read More »

ബഷീറിനെക്കുറിച്ചു പറഞ്ഞു കേട്ടത്

മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് ചെന്നപ്പോഴും അദ്ദേഹം വൈദ്യർക്ക് മുന്നിൽ വച്ച ഒരേയൊരു പിടിവാശി തനിക്കു പൂന്തോട്ടം വച്ചുപിടിപ്പിക്കാൻ ഇത്തിരി മണ്ണുവേണം എന്നായിരുന്നു. ഇതേ ബഷീറിനെ നമുക്ക് മതിലുകളിലും കാണാം. ആകാശത്തിനു കീഴിലെ ഏതുമണ്ണും ഒരു പൂന്തോട്ടക്കാരന് സമമാണ്. ജയിലിനുള്ളിൽ ആവട്ടെ, ഭ്രാന്താശുപത്രിയിൽ ആവട്ടെ, ജീവിതത്തിന്റെ എല്ലാ പുറമ്പോക്കുകളിലും ചെടികൾ വച്ചുപിടിപ്പിക്കണമെന്നും, അവിടെയെല്ലാം പൂക്കൾ വിടരണമെന്നും വാശിപിടിക്കുന്ന മനുഷ്യർ വസന്തങ്ങളല്ലാത്ത മറ്റെന്താണ്?

Read More »

പട്ടിണി കിടന്നു മരിച്ച ആ പെൺകുട്ടി എന്നെ ഞെട്ടിക്കുന്നില്ല

വളരെ മോശപ്പെട്ട ഒരു വൈവാഹിക ജീവിതത്തിലൂടെയും വിവാഹമോചനത്തിലൂടെയും കടന്നു പോയതിന്റെ വെളിച്ചത്തിൽ കൂടി ആണ് ഇതെഴുതുന്നത്.രണ്ടു കൊല്ലം മുമ്പ് അയാളെന്നെ വീട്ടിൽ കൊണ്ടാക്കുമ്പോൾ ഞങ്ങൾ പിരിയുകയാണെന്നു ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല. അതിനു എനിക്ക് കഴിയുമായിരുന്നില്ല. അയാളെ പിരിഞ്ഞൊരു ജീവിതം അസാധ്യമാണ് എന്ന് ഞാൻ വിശ്വസിച്ചിരുന്നു. എനിക്കയാളോടുള്ള വികാരം സ്നേഹമല്ലെന്നും അടിമക്ക് ഉടമയോടു തോന്നുന്ന വിധേയത്വം ആണെന്നും വീട്ടിൽ പോയി സ്റ്റോൾക്ഹോം സിൻഡ്രോം നെ കുറിച്ച് നന്നായി വായിക്കണമെന്നും, എല്ലാ ഡിബേറ്റിലും ഒന്നാം സ്ഥാനം വാങ്ങിയിരുന്ന എന്നെ തർക്കിച്ചു തോൽപ്പിച്ചു പറഞ്ഞു തന്നത് ഒരു സുഹൃത്താണ്.

Read More »