പിന്നെ ഒരു ദിവസം വന്ന ഫോണ്‍ കോളില്‍ കണ്ണന്റെ ശബ്ദത്തിന് എന്തോ പന്തികേട് പോലെ. ‘എന്ത് പറ്റി മോളേ?’ ഒരു വിങ്ങിക്കരച്ചില്‍ ആയിരുന്നു മറുപടി! സ്തബ്ധനായി നില്ക്കുമ്പോള് അവള് പറഞ്ഞു, ‘ഏട്ടാ ഞാന്‍ മെയില്‍ ചെയ്യാം’....
പുറത്ത് ആള്‍ക്കാരുടെ അമര്‍ത്തിയ ഒച്ചകള്‍. ആരുടേയൊക്കെയോ അടക്കം പറച്ചിലുകള്‍. ആരെല്ലാമോ വരികയും പോകുകയും ചെയ്യുന്നു. ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു നേരം തനിച്ചിരിക്കണം എന്ന് തോന്നിയപ്പോഴാണ് മുറിക്കുള്ളിലേക്ക് വന്നത്. വല്ലാത്ത പുകച്ചില്‍. പുറത്തേക്കുള്ള ജനല്പ്പാളികള് തുറന്നു....
യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ബുക്ക് ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സര്‍ഗ്ഗ സമീക്ഷ കഥാ പുരസ്കാ!രം എന്റെ 'ഓര്‍മ്മകളുടെ ജാല്കം' എന്ന സമാഹാരത്തിലൂടെ പ്രവാസിയും പ്രമുഖ ബ്ലോഗ്ഗറുമായ അനില്‍ കുമാര്‍ സിപി കരസ്ഥമാക്കി.