Tag: article
അവിയല്‍ ഭാഷ – ലേഖനം
ഇതൊക്കെ വീടിന്റെ പുറത്തെ സംഭവങ്ങളാണെങ്കില്‍ സ്വന്തം വീട്ടിലെ അനുഭവങ്ങളും മറിച്ചായിരുന്നില്ല.പറമ്പിലെ പണിക്കായി ഒരു ഹിന്ദിക്കാരന് വന്നതോടെ സ്ഥിതിഗതികള്‍ ആകെ മാറ്റി മറിച്ചു.അതുവരെ മലയാളം പറഞ്ഞിരുന്ന അമ്മ ഓടിപോയി ഒരു കടലാസ്സും കൊണ്ട് വരുന്നുണ്ട്. പേപ്പറില്‍ മലയാളമാണ് എഴുതിയിരിക്കുന്നതെങ്കിലും അത് വായിക്കുമ്പോള്‍ ഹിന്ദിയാവും.
പ്രാര്‍ഥനയോടെ നിനക്കായി – ബൈജു ജോര്‍ജ്ജ്
ഒരു നിമിഷത്തെ അശ്രദ്ധ, കൈപ്പിഴ അതുമൂലം ജീവിതം തീരാദുഖത്തിലേക്ക് വഴുതി വീഴപ്പെട്ട, ആ പിഞ്ചു കുഞ്ഞിന്റെ രോദനം,മിണ്ടാന്‍ പോലും സാധിക്കാത്ത അവന്റെ നിഷ്ക്കളങ്കമായ കണ്ണുകള്‍ കൊണ്ടുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്!
നിങ്ങള്‍ ദാദാവോ..പിന്തുടര്ച്ചക്കാരനോ..? – ബൈജു ജോര്‍ജ്ജ്
ഇവിടെ ഒരാള്‍ നോവലെഴുതി പ്രശസ്തനാകുന്നു ..., ആയതിനാല്‍ .. ഞാനും നോവല്‍ എഴുതുവാന്‍ തുടങ്ങുകയാണ് ..., എന്നു പറഞ്ഞ് എഴുതുവാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഒന്നുമാകില്ല .., കാരണം നിങ്ങളുടെ ഉള്ളില്‍ ഒരു നോവല്‍ എഴുതുവാന്‍ വേണ്ട സര്‍ഗ്ഗ വാസനയോ ...., ഭാവനയോ .., ഫിക്ഷനുകളോ ..., ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല ...,
വിഷാദക്കാറ്റില്‍ വളര്‍ന്ന ചിത്രശലഭങ്ങള്‍..
എയ്ഡ്സെന്നാല്‍ മഹാമാരിയാണെന്നും മരണത്തിലേ അതൊടുങ്ങൂ എന്നും ധരിച്ചുവെച്ചവര്‍ക്കിടയിലാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ എച്ച് ഐ വി ബാധിതരായി പിറന്നവര്‍ ഇന്ന് കുടുംബമായി ജീവിതം നയിക്കുന്നത്. ആരോഗ്യത്തോടെ ജീവിച്ചും അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിച്ചും മറ്റുള്ളവര്‍ക്ക് അത്ഭുതമാകുക മാത്രമല്ല അവര്‍.
നാം മലയാളികള്‍ – ഭാഗം 2
ചിലര്‍ പല അവസരങ്ങളിലും പ്രതികരിക്കുന്നുണ്ടെങ്കിലും ആ പ്രതികരണത്തിന് ശക്തി ക്ഷയം സംഭവിച്ചുട്ടുണ്ട്. നാം മലയാളികള്‍ നമ്മുടെ സ്വന്തം നേട്ടത്തിനു മാത്രമല്ല, പൊതു നേട്ടത്തിനും വേണ്ടി നില കൊള്ളണം. ശക്തമായി പ്രവര്‍ത്തിക്കണം. അതിശക്തമായി പ്രതികരിക്കണം. നാം ഉണരൂ മലയാളികളേ! നിങ്ങള്‍ ജാഗരൂപരാകണം.
കേരളത്തിലെ ചില വൈരുദ്ധ്യങ്ങള്‍ (ലേഖനം)
സംസ്ഥാനങ്ങളില്‍ ഏറ്റവുമുയര്‍ന്ന സാക്ഷരത (98.9%) കേരളത്തിനാണുള്ളത്. സാക്ഷരത ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ പെടുന്നു, ജമ്മുകാശ്മീര്‍ (72.2%). എന്നാല്‍ ഏറ്റവുമധികം സ്ത്രീകള്‍ ആക്രമിയ്ക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്നത് ജമ്മുകാശ്മീരും (ഒരു ലക്ഷം പേരില്‍ ഇരുപത്തിമൂന്നു പേര്) കേരളവുമാണ് (21 പേര്).
കാലമേ കനിയാതിരിക്കരുത്….
ഇനിയുണ്ടാവില്ല എന്റെ കാതില്‍ മുഴങ്ങി കേട്ടിരുന്ന ദല മര്‍മ്മരങ്ങള്‍...
ഇനിയെന്റെ കന്നാന്തലികല് പൂക്കുകയില്ല..
ഇപ്പോള്‍ എന്റെ മുന്നില്‍ വന്ധ്യത ബാധിച്ച അത്തിമരം മാത്രം വേദനയോടെ അവശേഷിക്കുന്നു...
വംശ നാശം സംഭവിച്ച അണ്ണാറക്കണ്ണന്റെ കലംബലുകള്‍ പാട്ടുപെട്ടിയില്‍ കേട്ടപ്പോഴുള്ള വേദന ശാശ്വതാമായിരുന്നു..
ബ്ലോഗി
എന്താണെന്ന് ഒരു പിടിയുമില്ല.. അടങ്ങാത്ത ഒരു ആശയ പ്രളയം ആയിരികുമോ എന്ന ഒരു ചിന്തയില്‍ അത് അങ്ങ് ബ്ലോഗക്കാം എന്ന് കരുതി സൈന്‍ ഇന്‍ ചെയ്ത് ന്യൂ പോസ്റ്റിന്റെ ടൈറ്റില്‍ നോക്കി ഇരിക്കുമ്പോള്‍..... ഒരു ആശയതിന്റെം പ്രസവ വേദന അല്ല എന്ന് മനസിലകിയത് ..എങ്കിലും എടുതതലേ എന്തെങ്കിലും എഴുതാം എന്ന് വിചാരിച്.. എവട.. ഒന്നുമിലാത്ത ശുന്യത.. വീണ്ടും ഒരു പിന്‍വലി ..പെട്ടന് എന്നാണ് ഞാന്‍ ഇങ്ങനെ ബ്ലോഗി ആയതെന്നു ഒരു ചിന്ത..
ശ്രീനിയുടെ സ്വന്തം എംഡി
ഇതു, അത്ര പ്രശസ്തമല്ലാത്ത ഒരു ശ്രീനിയുടെ കഥയാകുന്നു. അതെ, ഗോസ്സിപ്പ് പ്രതീക്ഷിച്ചു ചാടിക്കയറിയ എല്ലാവര്ക്കും അടുത്ത ഫുള്‍ സ്റ്റോപ്പില്‍ ഇറങ്ങാം.
പ്രശസ്തമായ ഒരു നവ ലിബറല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു ഈ ശ്രീനി. ശിപായി ആയിട്ടാണ് ശ്രീനി അവിടെ ജോലിക്ക് കയറിയത്. അക്കാലത്തെ ഒരു കഥയാണ് താഴെ.
നൂറുന്നീസയുടെ കസിനും, പോളേട്ടന്റെ ട്വിസ്റ്റും
പലരോടും പലപ്പോഴായി പലതും പറയാമെങ്കിലും, ചിലരോട് ചിലപ്പോള്‍ ചിലത് ചോദിക്കരുത്. പെട്ട് പോകും, കട്ടായം. സൂക്ഷിച്ചുകൊള്ളുക, ഇല്ലെങ്കില്‍ നന്നായി കൊള്ളും, നൂറു തരം.
കുവൈറ്റ് മാരിടൈം മ്യുസിയം – കടല്‍ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ
പെട്രോളിയം കണ്ടെത്തുന്നതിന് മുമ്പ് കുവൈത്ത് ജനത മീന്‍ പിടിച്ചും നാല്‍ക്കാലികളെ മേച്ചും ആഴക്കടലില്‍ നിന്നും കിട്ടുന്ന മുത്തും പവിഴവും വിറ്റുമാണ് ജീവിതം നയിച്ചിരുന്നത്.
എണ്ണപ്പണം അവരുടെ ജീവിതം മാറ്റി മറിച്ചെങ്കിലും വന്ന വഴി മറക്കാത്തവരാണ് ഇക്കൂട്ടര്‍. അതിന്റെ സ്മരണക്കെന്നോണം ഇന്നും കടലില്‍ പോയി മീന്‍ പിടിക്കാനും ഒട്ടകക്കൂട്ടങ്ങള്‍ അടക്കം ഉപകാരപ്രദമായ നാല്‍ക്കാലികളെ വളര്‍ത്താനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. മല്‍സ്യബന്ധനം ഇന്നും ഒരു പ്രധാന വരുമാന മാര്‍ഗം തന്നെയാണ്. പണ്ട് കുവൈത്തികള്‍ വില്‍പനക്കാരായിരുന്നുവെങ്കില്‍ ഇന്ന് അവര്‍ ഉപഭോക്താക്കളാണ് എന്ന വ്യത്യാസം മാത്രം.
ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര
ബംഗളൂരിനടുത്ത് ഹൊസുരില്‍ എം ബി എ ക്ക് പഠിച്ചിരുന്നപ്പോള്‍ രണ്ടു വര്‍ഷം സ്ഥിരമായി ഇടയ്ക്കും തലക്കുമായി ഞാനൊരു തീവണ്ടി യാത്രക്കാരനായിരുന്നല്ലോ എന്ന കാര്യം ഓര്‍ത്തപ്പോഴാണ് അതേക്കുറിച്ച് എന്തെങ്കിലും ഒന്നെഴുതണമെന്ന് തോന്നിയത്.
ഒരു കോടി !! – കഥ
എന്റെ ജീവിതാഭിലാഷം ഒരു കോടി രൂപ സമ്പാദിക്കണം എന്നതാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഞാന്‍ ഒരു അഹങ്കാരി ആണെന്ന് തോന്നാം,