കാൻസർ വാർഡിലെ ചിരി : ഇന്നസെന്റ് (വായന :ശ്രീജവാര്യർ )
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ശ്രീ. ഇന്നസെന്റ് എഴുതിയ ഓർമ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിലുള്ളത് . ചിരിയും ചിന്തയും സമാസമം ചാലിച്ചെഴുതിയ ഈ അനുഭവക്കുറിപ്പുകൾ നല്ലൊരു ഉണർവ് നമുക്ക് നൽകുന്നു . പലകാരണങ്ങളാലും മനസ്സുമടുത്ത് തളർന്ന് ജീവിതം ഉന്തിത്തള്ളി നീക്കുന്നവർക്ക് ഇതൊരു ഉത്തേജനമരുന്നാണ് . ‘ ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള മരുന്നാണ് ‘ ( ഡോ . വി.പി. ഗംഗാധരൻ ) . ‘ തനിക്ക് തരാത്തത് ജീവിതത്തിൽനിന്ന് പിടിച്ചുവാങ്ങുമെന്ന് ഇന്നസെന്റ് കാണിച്ചുതന്നു ‘ ( സാരാ ജോസഫ് ) . ‘ എഴുതാത്ത ബഷീർ എന്നാണ് ഞാൻ പണ്ട് ഇന്നസെന്റിനെ വിളിച്ചിരുന്നത് .ഇപ്പോൾ അദ്ദേഹം എഴുതുന്ന ബഷീർ ആയി ( സത്യൻ അന്തിക്കാട് ) . ഇവരുടെയൊക്കെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് ഈ പുസ്തകം.