0 M
Readers Last 30 Days

BET Awards

ഷെയറിംഗ് അക്കൊമോടെഷന്‍ എന്ന വളളികെട്ട് !

എന്നാലും ആ ദ്രോഹി കൊച്ചു തോമാ ഈ സമയത്ത് ഇങ്ങനെ കാണിച്ചല്ലോ..ഇരുപതാം തീയതി ആണോ താമസം മാറ്റുവാ എന്ന് പറയുന്നേ..എല്‍ദോക്ക് ദേഷ്യം മാറിയില്ല

Read More »

ഒറോത സാനിയാ മാത്തപ്പന്‍ – രഘുനാഥന്‍ കഥകള്‍

വെള്ളരിക്കയ്ക്ക് കയ്യും കാലും വച്ചത് പോലെയാണ് ഒറോത ചേടത്തിയുടെ ശരീര പ്രകൃതിയെങ്കിലും വെളുത്ത ചട്ടയും അടുക്കിട്ടുടുത്ത മുണ്ടും ധരിച്ച് കയ്യില്‍ ഒരു കുടയും പിടിച്ചു പള്ളിയിലേയ്ക്ക് പോകുന്ന ഒറോത ചേടത്തിയെ കണ്ടാല്‍ ആരും നോക്കി നിന്നുപോകും.

Read More »

സാള്‍ട്ട് മാംഗോ ട്രീ

അനിക്കുട്ടന്‍ എന്നും പൂജാമുറിയില്‍ കയറുന്നത് ഭക്തി തലയില്‍കയറിയതു കൊണ്ടല്ല;

പിന്നെയോ?

എല്‍.കെ.ജി. കാരനായ അവനെന്നും സന്ധ്യാനേരത്ത് മുത്തശ്ശിയുടെകൂടെ പൂജാമുറിയില്‍ കടക്കുന്നത് സാക്ഷാല്‍ ഉണ്ണിക്കണ്ണനെ കാണാനാണ്.

മഞ്ഞപ്പട്ടുടുത്ത്, പീലിത്തിരുമുടിയും കിരീടവും ചൂടി, ഓടക്കുഴല്‍ വിളിക്കുന്ന നീലനിറമാര്‍ന്ന കാര്‍വര്‍ണ്ണനെ നോക്കിയിരിക്കെ; അവന്‍ ഉണ്ണിക്കണ്ണനായി രൂപാന്തരപ്പെട്ടിരിക്കും. മുത്തശ്ശി നാമംചൊല്ലുന്ന നേരത്ത് കണ്ണനെ നോക്കിയിരിക്കുന്ന അനിക്കുട്ടന്റെ മനസ്സില്‍ ആ രൂപം പതിഞ്ഞിരിക്കയാണ്. തിരുമുടിയില്‍ ചൂടിയ മയില്‍പീലിയെക്കാള്‍ അവനെ ആകര്‍ഷിച്ചത് ഉണ്ണിക്കണ്ണന്റെ ഓടക്കുഴലാണ്; പാട്ടുപാടാന്‍ അങ്ങനെയൊന്ന് തനിക്ക് കിട്ടിയെങ്കില്‍,,,

ഒരു ദിവസം അവന്‍ മുത്തശ്ശിയോട് ചോദിച്ചു,

Read More »

ആനസവാരി – പണി കിട്ടിയ കഥ

‘ആനസവാരി’ എന്നു കേള്‍ക്കുമ്പൊ ഇതു കുറുമാന്റേതല്ലേ എന്നൊരു തോന്നലുണ്ടാവാം .അല്ല, ഇത് എന്റെ മാത്രം ആനസവാരി. കോപി റൈറ്റ് എനിക്കു മാത്രം അവകാശപ്പെട്ടതാ.അതും ഇതുമായുള്ള ആകെ ബന്ധം ആ വലിയ കറുത്ത ജീവി മാത്രാ.

Read More »

കുറ്റിക്കാട്ടില്‍ ഡോട്ട് കോം

സമയം അര്‍ദ്ധരാത്രിയോടടുത്തു….. എന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ ക്ഷേത്രമുറ്റത്താണ് ഞാന്‍… ഞാന്‍ മാത്രമല്ല എന്റെ ആത്മമിത്രമായ അനിയനും…. മീനത്തിലെ കൊടും ചൂടില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന പ്രകൃതി….. കിണറുകളായ കിണറുകളും, കുളങ്ങളായ കുളങ്ങളും എല്ലാം വറ്റി വരണ്ട്

Read More »

കുറ്റിക്കാട്ടില്‍ ഡോട്ട് കോം

സമയം അര്‍ദ്ധരാത്രിയോടടുത്തു….. എന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ ക്ഷേത്രമുറ്റത്താണ് ഞാന്‍… ഞാന്‍ മാത്രമല്ല എന്റെ ആത്മമിത്രമായ അനിയനും…. മീനത്തിലെ കൊടും ചൂടില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന പ്രകൃതി….. കിണറുകളായ കിണറുകളും, കുളങ്ങളായ കുളങ്ങളും എല്ലാം വറ്റി വരണ്ട്

Read More »

കറുത്ത ഒമാനി പോലീസുകാരന്‍

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അജ്മാനിലേ ഒരു പാവം?അറബിയുടെ ബില്‍ഡിങ്ങില്‍ വാച്ച്മാനായി ജോലിനോക്കുന്ന കാലം ബില്‍ഡിങ്ങിനു പിന്നിലേ വില്ലകളില്‍ അഭയാര്‍ഥികളും അന്തേവാസികളും അടിമകളും താമസിച്ച് അര്‍മാദിച്ച് ആനന്ദനൃത്തം കൊണ്ടാടുന്ന ഈ ഉള്ളവന്‍ അല്പം എത്തിനോട്ടവും കുത്തിത്തിരിപ്പും പ്രാക്റ്റീസു ചൈയ്തുകൊണ്ടിരിക്കുന്ന പാസ്പോര്‍ട്ട് കണ്ടുപിടിച്ചവനേ ഇന്ന് ശപിക്കുകയും അന്ന് പൂജിക്കുകയും ചൈയ്ത ആ നല്ല?നാളില്‍ നടന്ന ഒരു സംഭവം വിവരിക്കുകയാണിവിടെ

Read More »

ഹായ് കൂയ് പൂയ്!

ഞാനും മൈലങ്കോടന്‍ റഹ്‌മത്തലിയും പുല്ലാണി നിസാറും വെറുതെ നടക്കാനിറങ്ങിയതാണ്‌. ബാലവാടിയുടെ മുന്‍പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന്‌ പാടവരമ്പിലൂടെനടന്ന്‌ കണ്ടിക്കുളത്തിന്‌ ചാരിയുള്ള പാറപ്പുറന്ന്‌ ചെന്നുരുന്ന്‌ ഇച്ചിരി്‌ നേരം സൊള്ളാം. പാടത്തിപ്പോഴുംചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്‌. വരമ്പിനോട്‌ ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്‌ന്നിറങ്ങും, കൂട്ടം കൂട്ടമായി.
ഇടവഴിയിലേക്ക്‌ കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക്‌ കയറുന്നു.
“വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ജനപുസ്‌.. ജനപുസ്‌…
തൊട്ടാവാടി മുല്ലപ്പൂ…!”
സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു.
“സൂറാ…”

Read More »

നിങ്ങള്‍ സ്ട്രോയിട്ട് ചായ കുടിച്ചിട്ടുണ്ടോ..?

അപ്പോഴാണ് ഞാന്‍ അടുത്തായി ഇരിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്.എല്ലാവരും ഇന്‍റര്‍വ്യൂന് വന്നവര്‍ തന്നെ.അത് മാത്രമല്ല എല്ലാം പെണ്‍കുട്ടികള്‍.ഇരുന്നു തലയറഞ്ഞ് പഠുത്തമാണ്.ഇവറ്റകള്‍ക്ക് വേറെ പണിയൊന്നുമില്ലേ..ബഡുകൂസ് കോതകള്‍..!

Read More »

ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രധാന കാരണം

എന്റപ്പനെപ്പോലെ പടിച്ചു പാലക്കാട് ജില്ലാ കളക്ട്ടറാവണമെന്ന ആഗ്രഹമൊക്കെ (അപ്പന്റേതും ആഗ്രഹം മാത്രമാണേ) മണ്ണാര്‍ക്കാട് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പടിക്കുമ്പോഴേ എനിക്കുണ്ടായിരുന്നെങ്കിലും, ദിവസേന മുടങ്ങാതെ സ്കൂളില്‍ പോവാന്‍ എനിക്കുള്ള പ്രചോദനങ്ങള്‍ ഞങ്ങടെ തൊട്ടപ്പറത്തുള്ള ജിത്തുവിന്റെ പുതിയ

Read More »