Home Tags Bhagat Singh

Tag: Bhagat Singh

ഭഗത് സിങ്, സുഖ്ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷി ദിനത്തിൽ ഈ മഹാ വിപ്ലവകാരികളുടെ ജീവിതത്തിലെ തുടിക്കുന്ന ഒരു ചരിത്രം...

0
1930 ജനുവരി 21ന്, സഖാവ് ലെനിൻറെ ഏഴാം ചരമവാർഷിക ദിനത്തിൽ ലാഹോർ ഗൂഡാലോചന കേസിൽ പ്രതി ചേർക്കപ്പെട്ട വിപ്ലവകാരികൾ ചുവന്ന തലക്കെട്ടുകൾ ധരിച്ചാണ് കോടതിയിൽ ഹാജരായത്. മജിസ്ട്രേട്ട് ആസനസ്ഥനായതോടെ അവർ മുദ്രാവാക്യങ്ങളുയർത്തി, “സോഷ്യലിസ്റ്റ് വിപ്ലവം നീണാൾ വാഴട്ടെ”, “കമ്യൂണിസ്റ്റ് ഇൻറർനാഷണൽ

പക്വതയില്ലാതെ എടുത്തുചാടി കഴുമരത്തിൽ പോയ ഒരാളല്ല ഭഗത് സിംഗ്

0
ഞാൻ ഈ വർഷം വായിച്ച ഏറ്റവും നല്ലൊരു ലേഖനം ഇരുപത്തിരുണ്ട് വയസുള്ള ഒരു ചെറിയ പയ്യൻ 1930 ഒക്ടോബറിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ജയിലിൽ കിടക്കുമ്പോൾ എഴുതിയ ഒന്നാണ്. "ഞാനെന്തുകൊണ്ടൊരു നിരീശ്വരവാദിയായി"

ഭഗത്‌സിംഗ് അച്ഛനയച്ച കത്ത്

0
പ്രത്യേക കോടതിയംഗങ്ങളുടെ സമക്ഷം എനിക്കുവേണ്ടി അങ്ങ് ദയാഹർജി സമർപ്പിച്ചു എന്ന വാർത്ത എന്നെ സ്തബ്ധനാക്കി. ഈ അതിബുദ്ധി കനത്തൊരു അടിയായിപ്പോയെങ്കിലും അക്ഷോഭ്യനായി ഞാൻ നേരിടേണ്ടിയിരിക്കുന്നു. എന്റെ സമനിലയാകെ തെറ്റിക്കാൻപോന്ന വാർത്തയാണത്. ഈയൊരു ഘട്ടത്തിൽ, ഇത്തരമൊരു പരിതഃസ്ഥിതിയിൽ, ഇങ്ങിനെയൊരു അപേക്ഷ സമർപ്പിക്കുവാൻ അങ്ങേയ്ക്ക് എങ്ങനെ തോന്നിയെന്നത് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. ഒരച്ഛന്റെ വികാരങ്ങളും മാനസികാവസ്ഥയും മാറ്റിവെച്ചാൽ എന്നോടാലോചിക്കാതെ ഇത്തരമൊരു നീക്കം നടത്താൻ അങ്ങയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ രംഗത്തും നാം തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നത് അങ്ങേക്കറിയാമല്ലോ. എന്നും സ്വതന്ത്രമായാണ് ഞാൻ പ്രവർത്തിച്ചുപോന്നിട്ടുള്ളത്. അങ്ങയുടെ അംഗീകാരമോ എതിർപ്പോ ഞാൻ പരിഗണിച്ചിരുന്നില്ല.

ബ്രിട്ടീഷ്‌ പോലിസ് ഓഫീസറെ കൊന്ന കേസില്‍ ഭഗത് സിംഗ് നിരപരാധിയെന്ന് വ്യക്തമായി !

0
ബ്രിട്ടീഷ് പോലിസ് ഓഫീസറെ കൊന്ന കേസില്‍ ഭഗത് സിംഗ് നിരപരാധിയെന്ന് ലാഹോര്‍ പോലിസ്. ഇത് സംബന്ധമായുള്ള എഫ്‌ഐആറില്‍ ഭഗത് സിംഗിന്റെ പേരില്ലെന്നാണ് ലാഹോര്‍ പോലിസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ നീണ്ട 83 വര്‍ഷത്തെ തന്റെ വീരചരമത്തിനുകൂടി കാരണമായ ആരോപണത്തില്‍ നിന്നുമാണ് ഇന്ത്യന്‍ വീര നായകന്‍ കുറ്റവിമുക്തനായിരിക്കുന്നത്.

സത്യം തേടിയുള്ള യാത്ര

0
വിപ്ലവത്തിനും വിപ്ലവകാരികള്‍ക്കും മരണമില്ല എന്നാണ് കേള്‍വി. എന്നാല്‍ അവര്‍ രണ്ടുപേരും മരിച്ചിരുന്നു. ഒരാള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ 30 വര്‍ഷങ്ങള്‍ക്കുള്ളിലും മറ്റെയാള്‍ അവസാനത്തെ 30 വര്‍ഷങ്ങള്‍ക്കുള്ളിലും. രണ്ടുപേരും ഒരേ ആശയങ്ങള്‍ മനസ്സില്‍ കൊണ്ടുനടന്നു. തീവ്രമായി തന്നെ. തലപ്പാവ് വച്ച പയ്യനെ ഒരു ബ്രിട്ടീഷ് പോലിസ് ഓഫീസറുടെ മരണമായി ബന്ധപെട്ടു തൂക്കിലേറ്റിയപ്പോള്‍ മറ്റേയാള്‍ ഒരു നാടന്‍ പോലിസ് കോണ്‍സ്റ്റബിളിന്റെ കൈ കൊണ്ട് വെടിയേറ്റ് മരിച്ചു.