Home Tags BOOLOKAM SPECIAL

Tag: BOOLOKAM SPECIAL

അറിയുമോ ഈ നാരായണ്‍ കൃഷ്ണനെ..??

0
പാചകകലയിലും ജോലിയിലും നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുക്കുന്നു. ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ . ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന്‍ ബാംഗ്ലുരില്‍ നിന്ന് മധുരയിലെത്തി. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളോടൊപ്പം മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്ര. ആ യാത്രയിലാണ് ഓവര്‍ ബ്രിഡ്ജിന്റെ താഴെയായി നാരായണന്‍ ആ ദൃശ്യം കാണുന്നത്. ആ കാഴ്ചയെ പറ്റി നാരായണന്‍ പറയുന്നത് ഇങ്ങനെ..

ബൈജു എന്‍ നായര്‍ പ്രാഹില്‍ നിന്നും…

0
'സോഷ്യല്‍ മീഡിയയുടെ സാധ്യത താങ്കള്‍ യാത്രയില്‍ എത്രമാത്രം ഉപയോഗപ്പെടുത്തി?' 'ഞാന്‍ അത് വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല എന്ന് തന്നെ വേണമെങ്കില പറയാം. ലാലു (ലാല്‍ ജോസ് ) ഒപ്പമുണ്ടായിരുന്നപ്പോള്‍ ലാലുവിന്റെ സോഷ്യല്‍ മീഡിയ ഒരുപാട് മലയാളികളെ കണ്ടെത്തുവാന്‍ സഹായിക്കുകയുണ്ടായി.'

പ്രകാശിന് നടക്കണം, സുമനസ്സുകളുടെ സഹായത്തോട് കൂടി..

പലരും പലപ്പോഴായി സഹായിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ചികിത്സക്കു പോലും തികഞ്ഞില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്കിയ ആപേക്ഷ ഇപ്പോഴും ചുവപ്പ് നാടകള്‍ക്കിടയില്‍ ഇപ്പോഴും കുരുങ്ങിക്കിടക്കുകയാണ്. തന്നെക്കൊണ്ട് ആകുന്ന ജോലി ചെയ്ത് സ്വന്തമായി വരുമാനം ഉണ്ടാക്കാനും പ്രകാശിന് ആഗ്രഹമുണ്ട്.

ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷമാകുന്ന സൌന്ദര്യാത്മകത

0
കളിയിലും ജീവിതത്തിലും വോണ്‍ ഒരു തെമ്മാടിയായിരുന്നു .ലെഗ് സ്പിന്‍ എന്ന മരിച്ചു കൊണ്ടിരുന്ന ബൌളിഗ് കലയെ തന്റെ മാന്ത്രിക വിരലുകളില്‍ ആവാഹിച്ചെടുത്ത വോണ്‍ അപാരമായ പ്രതിഭയുള്ള ബൌളറായിരുന്നു .ജീവിതത്തില്‍ അയാള്‍ യാതൊരു സദാചാരവും പാലിച്ചിരുന്നില്ല .തൊണ്ണൂറു ഡിഗ്രിയോളം ആംഗിളില്‍ തിരിഞ്ഞു മൈക്ക് ഗാറ്റിംഗിന്റെ സ്റ്റമ്പ് പിഴുത നൂറ്റാണ്ടിന്റെ പന്ത് വിരിഞ്ഞത് അയാളുടെ മാന്ത്രിക വിരലുകളില്‍ ആയിരുന്നു .അതെ വിരലുകള്‍ കൊണ്ട് തന്നെ കാണികള്‍ക്ക് നേരെ ആക്ഷേപകരമായ അംഗവിക്ഷേപങ്ങള്‍ നടത്താനും വോണ്‍ മടിച്ചില്ല .വോണ്‍ ഒരു യഥാര്‍ത്ഥ ജീനിയസ് ആയിരുന്നു . മാന്യതയുടെ മൂടുപടം എടുത്തണിഞ്ഞു വിശുദ്ധനാകാന്‍ അയാള്‍ ശ്രമിച്ചില്ല . ഒരു ദുര്‍മന്ത്രവാദി യെപോലെ വോണ്‍ തന്റെ ആഭിചാര ക്രിയകളുമായി ലോകമെമ്പാടും ഉള്ള ബാറ്റ്സ്മാന്മാരെ വേട്ടയാടി . പക്ഷെ ഇന്ത്യയില്‍ എത്തി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞപ്പോള്‍ പലപ്പോഴും വോണിനു തന്റെ അമാനുഷികത നഷ്ടപ്പെട്ടിരുന്നു .അയാളുടെ കയ്യില്‍ വിരിഞ്ഞിരുന്ന ഫ്ളിപ്പര്‍ ,ടോപ്‌ സ്പിന്‍ ,ഗൂഗ്ളി എന്നൊക്കെ വിശേഷിക്കപ്പെട്ടിരുന്ന ചതികുഴികള്‍ തിരിച്ചറിഞ്ഞ ഇന്ത്യന്‍ മാന്ത്രികര്‍ അയാളെ അനായാസം നേരിട്ടു .

സ്ക്വയറ് റൂട്ട് ഓഫ് വണ്‍ = വണ്‍ (square root of one =one)

0
ന്യൂയറ് വരവ് പ്രമാണിച്ച് ഹോട്ടല്‍ കാര്‍ നടത്തുന്ന ആഘോഷങ്ങളുടെ നോട്ടീസും ബോറ്ഡും കണ്ടപ്പോ ള്‍വരൂ, ഞാന്‍ പീഡിപ്പിക്കാം അല്ലെങ്കില്‍ എന്നെ പീഡീപ്പിക്കൂ . എന്ന് പറയുന്നതു പോലെ തോന്നി. ഒരു വശത്ത് പീഡിപ്പിച്ചതിന്റെ ബഹളങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.അപ്പോഴാണ്‍,ന്യൂ ഇയറ് ആഘോഷങ്ങളുടെ വരവ്.

ടീക്ക് ഹെ.. ഒരു ഹൈ ലെവല് റിയാലിറ്റി ഷോ

0
ക്രൂരദര്‍ശനോ? എന്റെ പട്ടി പോകും ക്രൂരദര്‍ശനില്! കണ്ട ചാക്യാര്‍ കൂത്തും കഥകളിയും ഷൂട്ട്‌ ചെയ്തോണ്ടിരിക്കാന്‍ ഒരു കാമറയുടെ ആവശ്യമേ ഉള്ളൂ. കാമറ ഒരു സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്തിയേച്ച് മാറ്റിനിക്കു കയറുന്ന ഏര്‍പ്പാടിന് എന്നെ കിട്ടില്ല. അല്ലേലും അതൊക്കെ സഹിച്ചോണ്ടിരിക്കാന്‍ പറ്റ്വോ സാറേ. ഒരു ക്രിയേറ്റിവിറ്റിയും ഇല്ലാത്ത വഹകള്‍ വല്ല സിനിമാറ്റിക്ക് ഡാന്‍സോ ഐറ്റം നമ്പറോ അങ്ങിനെ വല്ലതും ചെയ്യാന്‍ പറ നിങ്ങളുടെ ക്രൂരദര്‍ശന്‍കാരോട്. എന്നാലേ ചാനലില്‍ ആളനക്കമുണ്ടാകൂ. അല്ലെങ്കില്‍ ചാനല്‍ കാമറ ചിലന്തികള്‍ക്ക് പട്ടയമായി കൊടുക്കേണ്ടി വരും. ചുമ്മാ താന്‍ ഒവറാക്കല്ല. ക്രൂരദര്‍ശന്‍ പരിപാടിയില് കാമറ ചലിക്കുന്നതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അത് പരിപാടി അവതരിപ്പിക്കുന്നവര്‍ കാമറയ്ക്കനുസരിച്ചു നീങ്ങുന്നതാ. അല്ലാതെ സുനാമി വന്നാലും സാറേ.. ക്രൂരദര്‍ശന്‍ കാമറ ഒരിന്ജ് അനങ്ങൂല്ല!

വെളിച്ചെണ്ണയുടെ ഉപയോഗവും കുടുംബ കലഹവും

കേരഫെഡോ ,കോക്കനട്ട് ബോര്‍ഡോ അല്ലേല്‍ കേരള സര്‍ക്കാരോ .. ഒന്നും കാശു തന്നിട്ടല്ല ഞാന്‍ ഇത് എഴുതുന്നേ...! നേഴ്‌സ് ആയ എന്റെ ശ്രീമതിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഇന്നലെ പോകുമ്പോള്‍ എന്നോട് പറഞ്ഞിരുന്നു ' രാവിലെ ഫ്രിഡ്ജില്‍ നിന്നും മാവു എടുത്തു ദോശ ഉണ്ടാക്കിയേക്കണം. പിന്നെ സാമ്പാര്‍ ഒന്നു ചൂടാക്കണം അതും ഫ്രിഡ്ജില്‍ ഉണ്ട് .രാവിലെ ഞാന്‍ വരുമ്പോള്‍ ഒരുമിച്ചു കഴിക്കാം. .' ഓക്കേ.. . ഞാന്‍ സമ്മതം മൂളി.

ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് – ചെറുകഥ

0
ഒരു നിലാവിന്റെ പൊന്‍ മെത്തപോലെ ഞാനോടിയെത്തുമെന്‍ ബാല്യം. അറിയാതെ ഞാന്‍ കണ്ട കിനാവുകളെല്ലാം ഒരു നോവായ് ദിനവും എന്നെ കരയിച്ചു. ഏതോ വിദൂരമാം അന്തസലിലത്തില്‍ തിമിര്‍ത്ത അവരാണ് എന്റെ ബാല്യം തച്ചുടച്ചത് . ഞാന്‍ ആ സമൂഹത്തിന്റെ അന്ധത ചുമന്നു. ദിവസവും അടിവാങ്ങി ചമ്മട്ടിയാല്‍ . മത വൈര്യങ്ങള്‍ തമ്മില്‍ തല്ലി അതിവര്‍ എന്നെ കരുവാക്കി . ബാല്യ മെന്ന നൊമ്പരം എന്നെ വിട്ടകന്നപ്പോള്‍ ഞാനും തിമിര്‍ത്തു അറിയാ നേരത്ത്.

വിഷാദം – ചെറുകഥ

0
എനിക്ക് ചുറ്റും ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത് . പതിയെ പതിയെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു നോക്കി . എന്റെ ജീവിതകാലം മുഴുവന്‍ ഇരുന്നാലും ഈ ചലനം മുഴുമിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . ഓടിനടക്കുന്ന എന്റെ മനസ്സിനറിയില്ലായിരുന്നു ഒരു മൂലയില്‍ എന്റെ ശരീരം തളര്‍ന്നിരിക്കുകയാണെന്നു. ഒരു കൊതുക് തലയ്ക്കു ചുറ്റും പാട്ടും പാടി നടക്കുന്നുണ്ടായിരുന്നു . പ്രതികരണ ശേഷി ഇല്ലാത്ത എന്റെ ശരീരത്തിലെ പാതി ചോരയും ഊറ്റി എടുത്തു അവന്‍ പറന്നു പോയി . മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ കൊതുകിരുന്ന ഭാഗത്ത് ഒരു അടികൊടുത്തു . ചിന്തകളുടെ ഒരു കൂട്ടം വേലിയേറ്റം ഒരു മയില്‍ സന്‍ജരിച്ചു തിരിഞ്ഞു നിന്ന് മാടി വിളിച്ചു . ഉറക്കും വരും പോലെ കണ്ണുകള്‍ പതിയെ പതിയെ അടഞ്ഞു തുറന്നു .

ഒരു ശവ സംസ്കാരത്തിന് മുമ്പ് – ചെറുകഥ

0
ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി നീങ്ങി . അസ്തമയ സൂര്യന്റെ പൊന്‍ കിരണങ്ങള്‍ കണ്ണിനിമതീര്‍ത്തു . മഞ്ഞളിച്ച കണ്ണ് പാതിതുറന്നു കാളവണ്ടിക്കാരനോട് ചോദിച്ചു

മണിക്കുട്ടി – കഥ

3
“ഏട്ടാ, ഏട്ടാ, ഏട്ടോ, ഞാന്‍ നിന്റെ വാവച്ചിയല്ലെടാ” "സോപ്പിടണ്ട പെണ്ണെ നിന്റെ, കുറുമ്പിത്തിരി കൂടുന്നുണ്ട്” “ദാ അപ്പോളെക്കും പെണ്ണിന്റെ മോന്ത* അങ്ങ് മാറിയല്ലോ” “അമ്മേ അവക്കെന്നോടല്ലേ തല്ലു കൂടാന്‍ പറ്റൂ” “നീയാ ഇവളെ കൊഞ്ചിച്ചു ഇങ്ങനെയാക്കിയത്” “ഞാനിവളെയല്ലാതെ വേരെയാരെയാ കൊഞ്ചിക്കണ്ടേ, അല്ലേടീ?” അവള്‍ അവനോടു ചേര്ന്നുട നിന്നു. “കൊഞ്ചിച്ചു കൊഞ്ചിച്ചു അവളിപ്പോ തലേ കേറിതുടങ്ങി” മണിക്കുട്ടി അവന്റെ തോളത്തു കൈയിട്ടു ചേര്ന്നു നിന്നു. അവന്‍ അവളുടെ കൈയില്‍ കൈ വച്ചു. “അമ്മക്ക് കുശുംമ്പാ” “പോടീ അവിടുന്ന്”

ഒരു ചിന്ന, പയ്യന്‍സ് കഥ

ഉണ്ടു, ഉണ്ടു, ഉണ്ടനായ ഒരു പയ്യന്റെ പണ്ടത്തെ കഥയാകുന്നു. ഇപ്പോഴാണ് അവന്‍ ഒരു തണ്ടനായത്. പയ്യന്‍ ഗള്‍ഫില്‍ പോയി, സ്വപ്രയത്‌നത്താല്‍ ഒരു ജോലിയും നേടി. ആള് അത്ര മോശക്കാരന്നല്ലെന്നു സാരം. കുറവൊന്നുമില്ലാത്ത ഫോര്‍ /ടു ഫൈവ് ഫിഗര്‍ ശമ്പളവും. അങ്ങിനെ വീടുകാര്‍ക്കിഷ്ടപെട്ട ഒരു കൊച്ചിനെ കണ്ടുപിടിച്ചു കല്യാണവും ഒറപ്പിച്ചു. പയ്യന്‍ പെണ്ണ് കണ്ടില്ലെന്നു സാരം . ഇനിയാണ് കഥ.

എന്റെ പോന്നു പെങ്ങളെ ഇങ്ങനെയൊന്നും പറഞ്ഞു കളയല്ലേ..

24
ഈയിടെ എഫ് ബിയില്‍ ഒന്ന് കയറിയപ്പോള്‍ നമ്മുടെ ഒരു പെങ്ങളുടെ വാളില്‍ ഒരു പോസ്റ്റ് കണ്ടു. പെങ്ങള് പോസ്ടിയത് കണ്ടപ്പോള്‍ എന്തോ എനിക്ക് ഒരു വിഷമം പോലെ. വയസ്സായ സ്ത്രീകളെ പോലും ചരക്കെന്നു വിളിക്കുന്നവര്‍ ലോകത്തില്‍ കേരളത്തില്‍ മാത്രേ കാണൂ എന്നാണു പെങ്ങള് പറഞ്ഞത്. സത്യം പറഞ്ഞാല്‍ കേരളത്തില്‍ ഞരമ്പ് രോഗികളുണ്ട് എന്നത് പകല് പോലെ സത്യമാണ്, അത് അവിതര്‍ക്കിതമാണ്. തിരക്കുള്ള ബസിലെ ക്രയ വിക്രയങ്ങളും 'സൂപ്പര്‍ ഗ്ലുവിന്റെ' കൂര്‍ത്ത കമ്പി കൊണ്ട് ആസ്ഥാനത്ത് കുത്ത് കൊള്ളുംപോഴുള്ള ആ ചളിഞ്ഞ മോന്തായവും, തരിപ്പ് മുട്ടികളുടെ ചാരലും തോന്ടലുമൊക്കെ നമ്മളില്‍ പലരും പലപ്പോഴായി കണ്ടവരാണ്. അത് കൊണ്ട് തന്നെ പെങ്ങള് പറഞ്ഞ കാര്യത്തോട് നൂറു ശതമാനം ഞാന്‍ യോജിക്കുന്നു.

ബൂലോകം.കോം ബ്ലോഗ്‌ പേപ്പര്‍ – 2010 ജൂലൈ

0
ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ്‌ പത്രം അച്ചടി ലോകത്തേക്ക് കടക്കുന്ന ഈ സമയത്ത് എല്ലാ ബ്ലോഗര്‍മാരെയും സ്നേഹാദരങ്ങളോടെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് . കഴിഞ്ഞ ഒരു വര്‍ഷം നിങ്ങള്‍ തന്ന എല്ലാവിധ പിന്തുണകളും നന്ദിയോടെ സ്മരിക്കുന്നു . നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ക്കുള്ള നന്ദി സൂചകമായി നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ സമര്‍പ്പിക്കുകയാണ് "ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌ പത്രം ".ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണ് ഇത് .

ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍

ബൂലോകം ഓണ്‍ലൈന്‍ "ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌പേപ്പര്‍"  എന്ന പേരില്‍ അച്ചടിച്ച്‌ ഇറക്കുന്ന ബ്ലോഗ്‌ മാസികയുടെ ആദ്യ പതിപ്പ് ഈ മാസം അവസാനം പ്രസിദ്ധീകരിക്കുന്ന വിവരം എല്ലാ അട്മിനിസ്ട്രേട്ടര്‍ന്മാരെയും പ്രതിനിധാനം ചെയ്ത് കൊണ്ട്  ഈ പോസ്റ്റിലൂടെ അഭിമാനപൂര്‍വം ഔദ്യോഗികമായി അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ ക്ഷണം  സ്വീകരിച്ചു...

ബൂലോകം അവാര്‍ഡും ഞാനും – ബഷീര്‍ വള്ളിക്കുന്ന്

ആദ്യമായി ഞാന്‍ എന്നെ അഭിനന്ദിക്കുന്നു. കാരണം എനിക്ക് ഒരു അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്. ബൂലോകം ഓണ്‍ലൈന്‍ കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ആനുകാലിക ബ്ലോഗായി ഡോട്ട് കോം @ വള്ളിക്കുന്ന് തിരഞ്ഞെടുത്തതായി അവരുടെ ഫലപ്രഖ്യാപനത്തില്‍ കണ്ടു. സി എന്‍ എന്നും ബി ബി സിയുമൊന്നും വിവരം അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.