Home Tags Boolokam Story

Tag: Boolokam Story

മേല്‍വിലാസമില്ലാത്ത കത്തുകള്‍

2
വീട്ടിനടുത്ത് കടലുണ്ടാവണം എന്നു വാശിപിടിച്ചത് ഭാമയാണ്. 'ഉപ്പു കാറ്റടിച്ച് വല്ല അസുഖവും വരും' വിശ്വനാഥന്റെ തടസ്സവാദങ്ങളെ ഭാനുമതിയുടെ സ്‌നേഹം നിറഞ്ഞ വാശി തോല്‍പ്പിച്ചു. നിര്‍ബന്ധങ്ങളെ സ്‌നേഹം കൊണ്ടാണവര്‍ പൊതിയുക. അതിനു മുന്നില്‍ എപ്പോഴും തോറ്റു കൊടുക്കാനയാള്‍ തയ്യാറുമായിരുന്നു.

ആദ്യശമ്പളം(കഥ) – വിനീത് കെ വേണു

0
പെട്ടെന്നാണ് ശരണാലയതിന്റെ വാര്‍ഡന്‍ എന്നെ വിളിച്ചത്, വളരെ സ്നേഹം ഉള്ള ഒരു സ്ത്രീ , അന്ന് എന്നെ സഹായിക്കാന്‍ ആ സ്ത്രീ മാത്രമേ ഉണ്ടായിരുന്നോള് . "അവസാനം അമ്മയുടെ ആഗ്രഹം പോലെ നീ നല്ലൊരു ജോലി കിട്ടി അല്ലെ ?, നിറെ അമ്മക്ക് എന്നും നിന്നെ കുറിച്ച് ആവലാതികള്‍ ആയിരുന്നു . ഭക്ഷണം കഴിക്കുംപോലും ഉറങ്ങാന്‍ പോകുമ്പോളും , നീ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ..? നീ എവിടെ ആണവോ കിടന്നുറങ്ങുന്നത് ഇതൊക്കയെ അമ്മക്ക് ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ ... "

ശവംനാറി പൂവ്

0
കാളിയപ്പനെ തറയില്‍ വിരിച്ച പഴം‌പായയിലേക്ക് ഇറക്കി കിടത്തിയിട്ട് കണ്ണകി നിവര്‍ന്നു നിന്നു. അവള്‍ ഭയങ്കരമായി കിതക്കുന്നുണ്ടായിരുന്നു. മുടിയിഴകളില്‍ നിന്നും വസ്ത്രത്തില്‍ നിന്നും വെള്ളം തറയിലേക്ക് ഒലിച്ചിറങ്ങി. വലിയ വട്ടപ്പൊട്ട് വെളുത്ത കവിളില്‍ രക്തവര്‍ണ്ണമായി പടര്‍ന്നു. അവളുടെ അഴകളവുകളുടെ ആഴങ്ങളിലേക്ക് നനഞ്ഞു കുതിര്‍ന്ന ചുവന്ന പട്ടുപാവട പറ്റിചേര്‍ന്നു. നനവിന്റെ നിറവിലൂടെ അടിയുടുപ്പുകളുടെ സുതാര്യ നിഴലുകളിലേക്ക് ഉഴറി നടന്ന കണ്ണൂകള്‍ക്ക് മുമ്പില്‍ ഒരു ദഹിപ്പിക്കുന്ന നോട്ടത്തോടെ അവള്‍ വാതില്‍ വലിച്ചടച്ചു.

ആണെഴുത്ത്

0
കിനാവുകള്‍ പൂക്കുന്ന താഴ്വാരം തേടിയുള്ള എന്റെ ഈ യാത്ര തുടങ്ങിയത് എന്നായിരുന്നു...........അറിയില്ല. രാവുകളും പകലുകളും കടന്നു പോയതും, മഞ്ഞും മഴയും മാറി മാറി വന്നതും അറിഞ്ഞില്ല. കണ്ടതും കാണാത്തതും കാണാന്‍ മറന്നതും കുറിച്ചിട്ടു കൊണ്ട് ഞാന്‍ നടന്നു....... ഇടയ്ക്കിടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ കട പുഴകി വീഴാതെ, ആരൊക്കെയോ ഇട്ടു തന്ന കച്ചിത്തുരുമ്പില്‍ പിടിച്ചു ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിച്ചു.

യക്ഷി

0
കസവുസാരിയുടുത്തു, പനങ്കുല പോലെയുള്ള മുടിയും അഴിച്ചിട്ടു, നക്ഷത്ര തിളക്കമുള്ള കണ്ണും ചുവന്ന ചുണ്ടുകളുടെ കോണില്‍ വശ്യമായ ചിരിയും ......അറിയാതെ ഞാന്‍ എഴുനേറ്റു പോയി, തൊണ്ട വരണ്ടത് പേടിച്ചിട്ടാണോ അതോ അവളുടെ സൌന്ദര്യം കണ്ടിട്ടാണോ?

ഓരോ തോന്നലേയ്…..

0
രാവിലെ എണീറ്റപ്പോ മുതല്‍ മനസ്സില്‍ ഒരു ചോദ്യം..... "എന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍......?" കട്ടന്‍ കാപ്പിയുമായി വന്ന വാമഭാഗത്തിനു എന്റെ ഇരുപ്പു അത്ര സുഖിച്ചില്ല. "ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ രാവില ആ പറമ്പിലോട്ടിറങ്ങി തൂമ്പയെടുത്ത് നാല് കിള കിളച്ചാലെന്താ മനുഷ്യാ നിങ്ങക്ക്" 'അത് നിന്‍റെ അപ്പനോട് ചെന്ന് പറ' എന്ന് മനസ്സില്‍ പറഞ്ഞു.......അവളോട്‌ പറഞ്ഞ് വെറുതെ എന്തിനാ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാക്കുന്നത്‌......? "എടീ പതുക്കെ......ആരെങ്കിലും കേട്ടാല്‍ നാണക്കേടാ, ഒന്നുമല്ലേലും ഞാനൊരു എന്‍ജിനീയര്‍ അല്ലെടീ......" "ഓ പിന്നെ......ഒരു ഇഞ്ചിനീര്, എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ മനുഷ്യാ"

ബ്ലുടൂത്ത്…

0
ക്ലാസ്സ്‌ വിട്ടു വരുന്ന സമയത്ത് റോഡില്‍ ഒരു ആള്‍ക്കൂട്ടം. എന്തോ അപകടം നടന്നിരിക്കുന്നു.തിക്കിത്തിരക്കി അവന്‍ ആള്‍ക്കൂട്ടത്തിനു മുന്‍പിലെത്തി..ലോറിക്കടിയില്‍ ചോരയില്‍ കുതിര്‍ന്നു ഒരു മനുഷ്യന്‍ പിടയുന്നു.പോക്കറ്റില്‍ നിന്നും അച്ഛന്‍ വാങ്ങി തന്ന പുതിയ ക്യാമറ മൊബൈല്‍ എടുത്ത് അവന്‍ ചിത്രീകരണം തുടങ്ങി.വാര്‍ത്താചാനല്‍ ക്യാമറമാന്‍മാരെ പോലെ തിരിഞ്ഞും മറിഞ്ഞും പലപല ആംഗിളുകളിലും അവന്‍ ചിത്രീകരിച്ചുകൊണ്ടിരുന്നു.ചോരയില്‍ കുതിര്‍ന്നതിനാല്‍ ആ മനുഷ്യന്‍റെ മുഖം വ്യക്തമല്ലായിരുന്നു.

എഴുത്തുകാരന്….

0
ഒരുപാട് നാളത്തെ ആഗ്രഹമാണ് എന്തെങ്കിലും ഒന്നെഴുതണം എന്ന്. ബൂലോകത്തില്‍ കൃതികള് എഴുതാം എന്നറിഞ്ഞപ്പോള് ആ ആഗ്രഹം ഇരട്ടിച്ചു. എനിക്ക് വലിയ എഴുത്തുകാരന് ഒന്നും ആവണ്ട.എങ്കിലും സ്വന്തമായി എന്തെങ്കിലും എഴുതി നിങ്ങളുടെ മുന്നിലൊക്കെ ഒന്നു സ്റ്റാര് ആകണം.ഇതുവരെ ഒന്നും എഴുതിയിട്ടില്ല.പലരുടെയും കോപ്പി അടിക്കുകയാണ് പതിവ്.സ്കൂളില് പോകുന്ന കാലത്ത് തൊട്ടു തുടങ്ങിയതാണ് കോപ്പിയടി. പഠനം നിര്ത്തി യെങ്കിലും കോപ്പിയടി മാത്രം നിര്ത്താന് കഴിഞ്ഞില്ല.ഇന്നെന്തെങ്കിലും ഒന്നെഴുതണം മനസ്സിലുറപ്പിച്ചു പേനയും കാലാസും എടുത്ത് വരാന്തയിലെ ചാരു കസേരയില് മലര്ന്നിരുന്നു ആലോചന തുടങ്ങി.എന്തെഴുതണം?കഥയോ കവിതയോ? ഒരുപാട് നേരം ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. ഭാവന വരുന്നില്ല.

സ്ക്വയറ് റൂട്ട് ഓഫ് വണ്‍ = വണ്‍ (square root of one =one)

0
ന്യൂയറ് വരവ് പ്രമാണിച്ച് ഹോട്ടല്‍ കാര്‍ നടത്തുന്ന ആഘോഷങ്ങളുടെ നോട്ടീസും ബോറ്ഡും കണ്ടപ്പോ ള്‍വരൂ, ഞാന്‍ പീഡിപ്പിക്കാം അല്ലെങ്കില്‍ എന്നെ പീഡീപ്പിക്കൂ . എന്ന് പറയുന്നതു പോലെ തോന്നി. ഒരു വശത്ത് പീഡിപ്പിച്ചതിന്റെ ബഹളങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.അപ്പോഴാണ്‍,ന്യൂ ഇയറ് ആഘോഷങ്ങളുടെ വരവ്.

വെളിച്ചെണ്ണയുടെ ഉപയോഗവും കുടുംബ കലഹവും

കേരഫെഡോ ,കോക്കനട്ട് ബോര്‍ഡോ അല്ലേല്‍ കേരള സര്‍ക്കാരോ .. ഒന്നും കാശു തന്നിട്ടല്ല ഞാന്‍ ഇത് എഴുതുന്നേ...! നേഴ്‌സ് ആയ എന്റെ ശ്രീമതിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഇന്നലെ പോകുമ്പോള്‍ എന്നോട് പറഞ്ഞിരുന്നു ' രാവിലെ ഫ്രിഡ്ജില്‍ നിന്നും മാവു എടുത്തു ദോശ ഉണ്ടാക്കിയേക്കണം. പിന്നെ സാമ്പാര്‍ ഒന്നു ചൂടാക്കണം അതും ഫ്രിഡ്ജില്‍ ഉണ്ട് .രാവിലെ ഞാന്‍ വരുമ്പോള്‍ ഒരുമിച്ചു കഴിക്കാം. .' ഓക്കേ.. . ഞാന്‍ സമ്മതം മൂളി.

റോസ്

ഞാന്‍ അവളെ വീണ്ടും കണ്ടു. ഇരുപത്തിരണ്ടു കൊല്ലങ്ങള്‍ക്ക് ശേഷം! അതും ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വച്ച്. കൊച്ചിയിലേക്കുള്ള ഫ്‌ലൈറ്റ് കാത്തു ലൌന്ജില്‍ ഇരിക്കുമ്പോള്‍ വാതിലിലൂടെ റോസ് കടന്നു വന്നു. മനസ്സില്‍ ഒരു മിന്നല്‍ , ഓര്‍മയില്‍ ഒരു തെന്നല്‍ . വേണ്ട, വേണ്ട, തേങ്ങല്‍ ഒന്നും പ്രതീക്ഷിക്കണ്ട. കൂടെ മകനാണെന്ന് തോന്നുന്നു

ചന്ദ്ര ഗോപുരവും വെണ്‍ നിലാവും കണ്ട് – ചെറുകഥ

0
ഒരു നിലാവിന്റെ പൊന്‍ മെത്തപോലെ ഞാനോടിയെത്തുമെന്‍ ബാല്യം. അറിയാതെ ഞാന്‍ കണ്ട കിനാവുകളെല്ലാം ഒരു നോവായ് ദിനവും എന്നെ കരയിച്ചു. ഏതോ വിദൂരമാം അന്തസലിലത്തില്‍ തിമിര്‍ത്ത അവരാണ് എന്റെ ബാല്യം തച്ചുടച്ചത് . ഞാന്‍ ആ സമൂഹത്തിന്റെ അന്ധത ചുമന്നു. ദിവസവും അടിവാങ്ങി ചമ്മട്ടിയാല്‍ . മത വൈര്യങ്ങള്‍ തമ്മില്‍ തല്ലി അതിവര്‍ എന്നെ കരുവാക്കി . ബാല്യ മെന്ന നൊമ്പരം എന്നെ വിട്ടകന്നപ്പോള്‍ ഞാനും തിമിര്‍ത്തു അറിയാ നേരത്ത്.

വിഷാദം – ചെറുകഥ

0
എനിക്ക് ചുറ്റും ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത് . പതിയെ പതിയെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു നോക്കി . എന്റെ ജീവിതകാലം മുഴുവന്‍ ഇരുന്നാലും ഈ ചലനം മുഴുമിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . ഓടിനടക്കുന്ന എന്റെ മനസ്സിനറിയില്ലായിരുന്നു ഒരു മൂലയില്‍ എന്റെ ശരീരം തളര്‍ന്നിരിക്കുകയാണെന്നു. ഒരു കൊതുക് തലയ്ക്കു ചുറ്റും പാട്ടും പാടി നടക്കുന്നുണ്ടായിരുന്നു . പ്രതികരണ ശേഷി ഇല്ലാത്ത എന്റെ ശരീരത്തിലെ പാതി ചോരയും ഊറ്റി എടുത്തു അവന്‍ പറന്നു പോയി . മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ കൊതുകിരുന്ന ഭാഗത്ത് ഒരു അടികൊടുത്തു . ചിന്തകളുടെ ഒരു കൂട്ടം വേലിയേറ്റം ഒരു മയില്‍ സന്‍ജരിച്ചു തിരിഞ്ഞു നിന്ന് മാടി വിളിച്ചു . ഉറക്കും വരും പോലെ കണ്ണുകള്‍ പതിയെ പതിയെ അടഞ്ഞു തുറന്നു .

ഒരു ശവ സംസ്കാരത്തിന് മുമ്പ് – ചെറുകഥ

0
ചിന്തകള്‍ ക്കടിയില്‍നിന്നും പാടുപെട്ടു യാഥാ ര്‍ത്യ ത്തിലേക്ക് വന്നു . ചിന്തകള്‍ക്ക് മനോഹരമേകിയപോലെ ഇവിടൊന്നും കാണാന്‍ കഴിഞ്ഞില്ല . കണ്ണില്‍ ഇമവെട്ടാതെ വിദൂരതയിലേക്കും നോക്കി ഇരുന്നു . പൊളിഞ്ഞ ഒരു വഴിയംബലവും കടന്നു ആ കാളവണ്ടി നീങ്ങി . അസ്തമയ സൂര്യന്റെ പൊന്‍ കിരണങ്ങള്‍ കണ്ണിനിമതീര്‍ത്തു . മഞ്ഞളിച്ച കണ്ണ് പാതിതുറന്നു കാളവണ്ടിക്കാരനോട് ചോദിച്ചു

ശ്രീനിയുടെ സ്വന്തം എംഡി

ഇതു, അത്ര പ്രശസ്തമല്ലാത്ത ഒരു ശ്രീനിയുടെ കഥയാകുന്നു. അതെ, ഗോസ്സിപ്പ് പ്രതീക്ഷിച്ചു ചാടിക്കയറിയ എല്ലാവര്‍ക്കും അടുത്ത ഫുള്‍ സ്‌റ്റോപ്പില്‍ ഇറങ്ങാം. പ്രശസ്തമായ ഒരു നവ ലിബറല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു ഈ ശ്രീനി. ശിപായി ആയിട്ടാണ് ശ്രീനി അവിടെ ജോലിക്ക് കയറിയത്. അക്കാലത്തെ ഒരു കഥയാണ് താഴെ.

നൂറുന്നീസയുടെ കസിനും, പോളേട്ടന്റെ ട്വിസ്റ്റും

പലരോടും പലപ്പോഴായി പലതും പറയാമെങ്കിലും, ചിലരോട് ചിലപ്പോള്‍ ചിലത് ചോദിക്കരുത്. പെട്ട് പോകും, കട്ടായം. സൂക്ഷിച്ചുകൊള്ളുക, ഇല്ലെങ്കില്‍ നന്നായി കൊള്ളും, നൂറു തരം.

ഒരു ചിന്ന, പയ്യന്‍സ് കഥ

ഉണ്ടു, ഉണ്ടു, ഉണ്ടനായ ഒരു പയ്യന്റെ പണ്ടത്തെ കഥയാകുന്നു. ഇപ്പോഴാണ് അവന്‍ ഒരു തണ്ടനായത്. പയ്യന്‍ ഗള്‍ഫില്‍ പോയി, സ്വപ്രയത്‌നത്താല്‍ ഒരു ജോലിയും നേടി. ആള് അത്ര മോശക്കാരന്നല്ലെന്നു സാരം. കുറവൊന്നുമില്ലാത്ത ഫോര്‍ /ടു ഫൈവ് ഫിഗര്‍ ശമ്പളവും. അങ്ങിനെ വീടുകാര്‍ക്കിഷ്ടപെട്ട ഒരു കൊച്ചിനെ കണ്ടുപിടിച്ചു കല്യാണവും ഒറപ്പിച്ചു. പയ്യന്‍ പെണ്ണ് കണ്ടില്ലെന്നു സാരം . ഇനിയാണ് കഥ.

പരേതനും, മഴയുടെ കണ്ണീരും – ചെറുകഥ

1
ജീവിതത്തില്‍ ഞാന്‍ രണ്ടു ലോകത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട് ഒന്ന് മരണം അടുത്തത് ജീവിക്കാന്‍ ഉള്ള ആര്‍ജം നശിച്ച നരഗ ജീവിതം . അപ്പോള്‍ ഞാന്‍ ചോദിച്ചു നിന്റെ ഈ യാദനകള്‍ കെല്ലാം അപ്പുറം ഉണ്ടായിരുന്ന പ്രതീക്ഷ എന്തായിരുന്നു . അതിവിടമാണ് . ഞാന്‍ ഒരു പെണ്ണിന്റെ കഥ കേള്‍ക്കുന്നു അമീന അവള്‍ ഹ്രദയം പൊട്ടുന്ന കഥയും പേറി അലയുന്നു . മരണത്തിന്റെ കൂടാരത്തിലേക്ക് യാത്ര നടത്തിയ അവളുടെ മുഖം ഒരിക്കലും പ്രസാദിച്ചു ഞാന്‍ കണ്ടിട്ടില്ല . അവളുടെ നഷ്ട്ടങ്ങള്‍ അത്ര ആഴത്തിലുള്ളവയായിരുന്നു . എന്നാല്‍ അവളുടെ കഥ ഒരു പാട് പേരുടെ ജീവിതം മാറ്റിമറിച്ചു .

പുലയാട്ട്‌ ജീവിതം – ചെറുകഥ

5
യഥാര്‍ത്ഥ ജീവിതത്തിന്റെ ഒരു ചെറുകഥാവിഷ്‌കരണം. കാലത്ത് 6 : 30 നു അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ ഷൊര്‍ണൂരില്‍ നിന്നും വരുന്ന ഒരു ട്രെയിന്‍ വന്നു നിന്നു. അതില്‍ നിന്നും വേഷപകര്‍ച്ചയാല്‍ മനുഷ്യരാണെന്ന് തോന്നിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇറങ്ങി . ആരുടെയും മുഖം വെക്തമല്ല . എല്ലാവരും അപരിചിതര്‍ . എങ്ങും എനിക്കറിയാന്‍ പാടില്ലാത്ത സംസാരങ്ങള്‍ . കണ്ണും , കാതും അവര്‍ക്കുനെര്‍ കുറച്ചു നേരം കൂര്പിച്ചു . വ്രധജനങ്ങള്‍ , മദ്യവയസ്‌കര്‍ , സ്ത്രീകള്‍ ,കുട്ടികള്‍ ഇങ്ങനെ കാണുബോള്‍ തോന്നുന്ന ഒരു പിടി ആളുകള്‍ . മുഖം വെക്തമാല്ലഞ്ഞിട്ടും റെയില്‍വെ പോലീസ് അവരോടൊന്നും ചോദിച്ചില്ല. അവര്‍ ചെറിയ ഇടനാഴി കടന്നു മെയിന്‍ റോഡില്‍ എത്തി. ആകപ്പാടെ ഒരു ബഹളം . ആര്‍ക്കും ഒന്നും കേള്‍ക്കാനോ പറയാനോ കഴിയാത്ത വിധം അവരുടെ ശബ്ദങ്ങള്‍ അവിടമാകെ പരന്നിരിക്കുന്നു . എനിക്കും ശ്വാസം മുട്ടി തുടങ്ങി . അക്കൂട്ടത്തില്‍ ഒരു സ്ത്രീയോട് ഞാന്‍ ചോദിച്ചു

എന്‍റെ പ്രിയ റോസ് മേരി

“ഡാ, നീ ഇത് വരെ എഴുന്നേറ്റില്ലേ? ഞാന്‍ അങ്ങോട്ട്‌ വന്നാലുണ്ടല്ലോ? നിനക്ക് ഇന്ന് പോളിയില്‍ പോകണ്ടേ?” സ്റ്റൈലന്‍ ഒരു സ്വപ്നവും കണ്ടു സുഖമായ്‌ ഉറങ്ങുകയായിരുന്നു ഞാന്‍. എന്നും അമ്മ ഇങ്ങനെ ആണ്. ഒന്ന് ശരിക്ക് ഉറങ്ങാനും സമ്മതിക്കില്ല. ചാടി എണീറ്റ്‌ പല്ല് തേക്കാന്‍ ഓടി. സമയം 6.35. ഇരുപതു മിനിട്ടിനുള്ളില്‍ ഞാന്‍ നല്ല കുട്ടപ്പനായി കഴിക്കാന്‍ വന്നിരുന്നു. ഒട്ടും വിശക്കുന്നില്ല. എങ്കിലും അമ്മയെ ബോധിപ്പിക്കുവാന്‍ വേണ്ടി ആഹാരം കഴിച്ചെന്നു വരുത്തി. ശ്ശൊ, പൌഡര്‍ ഇടാന്‍ മറന്നല്ലോ.. പെട്ടന്ന് എണീറ്റ്‌ കണ്ണാടിക്കു മുന്നിലേക്ക്‌ ഓടി.

SMS (എസ്. എം. എസ്.)

വാട്ടര്‍ഫാള്‍ ലൈഫ്സൈക്കിള്‍ മോഡലിന്റെ വിവിധ തലങ്ങള്‍ നോട്ടുകളായി അവന്റെ കണ്ണുകള്‍ക്ക്‌ താരാട്ട് പാടി കൊണ്ടിരുന്നു. പെട്ടെന്ന് ബെഞ്ചിന് ഒരു വിറയല്‍ - 1 Message Recieved. അവന്‍റെ കണ്ണുകള്‍ L.C.D ഡിസ്പ്ലേ പോലെ തിളങ്ങി. ടീച്ചര്‍ ഇപ്പോഴും നോട്ടിന്റെ ലോകത്തു തന്നെ.

നെല്ലിക്ക

0
റോഡരുകിലെ പെട്ടിക്കടയില്‍ അയാള്‍ എന്തോ ധ്രിതിപ്പെട്ടു നിരത്തുന്നുണ്ട്. ഇന്നയാള്‍ മുന്നില്‍ കൂട്ടി വെച്ച സ്വപ്നങ്ങളുടെ കൂമ്പാരത്തിന്നു നെല്ലിക്ക എന്ന് പേര് വിളിച്ചു. അയാളുടെ മകളുടെയും ഭാര്യയുടെയും പഷിയടക്കാനുള്ള വഴിയെയും അയാള്‍ ആ പേരിട്ടു തന്നെ വിളിച്ചു

കഥയും.. വിഷയങ്ങളൂം..

0
കഥ എഴുതിത്തുടങ്ങിയപ്പോള്‍ ഒരു വിഷയത്തിനായി എങ്ങും അലയേണ്ടി വന്നില്ല, എന്തെന്നാല്‍ എന്റെ കഥയുടെ വിഷയം എന്റെ മുന്നിലുണ്ടായിരുന്നു.. ആരെന്നല്ലെ? എന്റെ അമ്മ. പിന്നീട് എന്റെ കഥയുടെ വിഷയം എപ്പൊഴൊ സൗഹൃതമായി മാറി. അതിനു ശേഷമെപ്പഴൊ ഞാന്‍ എഴുതിയപ്പോള്‍ അതു പ്രണയമായി. പ്രണയമെന്നവിഷയം ഞാന്‍ എഴുതിത്തീരരുതെന്നാശിച്ചപ്പോഴേക്കും അത് വിരഹമായി.

ഖോല്‍ ദോ

സുപ്രസിദ്ധ ഉര്‍ദു സാഹിത്യകാരന്‍ സാദത്ത് ഹസന്‍ മന്‍ടോയുടെ ഖോല്‍ ദോ (തുറക്കൂ) എന്ന പ്രസിദ്ധമായ കഥയുടെ മലയാള വിവര്‍ത്തനമാണ് വിധിയുണ്ടെങ്കില്‍ നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. 14 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ തന്നെ വിവര്‍ത്തനം നിര്‍വഹിച്ചതും 1997 മെയ് 31 ജൂണ്‍ 6 ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടതുമാണിത്. മലയാളത്തിന്‍റെ മഹാനായ കഥാകാരന്‍ ഒ.വി. വിജയന്‍റെ ‘പ്രവാചകന്‍റെ വഴി’യില്‍ സ്വാസ്ഥ്യം കെടുത്തുന്ന ഈ കഥയെകുറിച്ച് പരാമര്‍ശമുണ്ട്. ഉര്‍ദുവില്‍ നിന്ന് നേരിട്ടാണ് വിവര്‍ത്തനം.

ഇല്ല! ഡാര്‍ലിംഗ് ഇത്തവണ അതുണ്ടായില്ല! ഒരു ഇന്റര്‍നെറ്റ്‌ കഥ

1
ഒറ്റ നോട്ടത്തില്‍ ആരും ആശ്ചര്യത്തോടോന്നു നോക്കി നിന്നുപോകും ആ തരുണീ മണികളെ കണ്ടാല്‍. മദ്യവയസ്കരായ ആ മാതാപിതാക്കള്‍ സൌന്ദര്യവതികളായ മക്കളെ ലഭിച്ചതില്‍ അത്യധികം സന്തുഷ്ടരായിരുന്നു. എങ്കിലും ഒരു ആണ്‍ പ്രജ തങ്ങള്‍ക്കില്ലാഞ്ഞതില്‍ ഒപ്പം ദുഖിതരുമായിരുന്നു അവര്‍. നമുക്കൊരു ആണ്‍ പ്രജ വേണം എന്ന ആഗ്രഹം അവരെ ഭരിച്ചുകൊണ്ടിരുന്നു.

തോമായണം രണ്ടാം ഗണ്ടം മൂന്നാം ചരിതം നാലാം ഭാഗം

0
അവറാച്ചന്‍ ചേട്ടന് മൂന്നു  ഭാര്യമാര്‍ ഉണ്ടായിരുന്നു. ഏലിയാമ്മ, അന്ന കുട്ടി, സൂസമ്മ. ഒരിക്കല്‍ തന്റ്‌റെ രണ്ടാമത്തെ ഭാര്യ അന്ന കുട്ടിയുമായി  തന്റ്‌റെ ജിപ്‌സിയില്‍ ഹൈ റേഞ്ച് ചുരം ഇറങ്ങി വരിക ആയിരുന്നു അവറാച്ചന്‍...

വീട്ടിലിരിക്കാന്‍ എനിക്ക് പേടിയാണ്‌

3
പതിവിനു വിപരീതമായി ഞാനന്നു ക്ലാസിലെ കുട്ടികളെയും കൊണ്ട് കമ്പ്യൂട്ടര്‍ ലാബിലേയ്ക്കു പോകാന്‍ തീരുമാനിച്ചു. മലയാളം ക്ലാസെന്തിനാ കമ്പ്യൂട്ടര്‍ ലാബിലാക്കുന്നത്, ചില കുട്ടികള്‍ സംശയത്തോടെ എന്നെ നോക്കി. ഞാനുറക്കെ പ്രഖ്യാപിച്ചു 'ഇന്നു നമ്മുടെ ക്ലാസ് ലാബിലാണ്',...

ആര്‍ത്തി…..!

0
നഗ്ന മേനിമിനുപ്പുകളെ തഴുകുന്ന ക്യാമറക്കണ്ണുകള്‍ ഗ്യാലറിയുടെ വിദൂര മൂലകളില്‍ സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനുകളില്‍ സൌന്ദര്യ മല്‍സരവേദിയുടെ ദൃശ്യങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. സ്ക്രീനിന് മുമ്പില്‍ ശേഖരനും ഭാനുമതിയും ആകാംക്ഷയാല്‍ പിടയുന്ന മനസുകളുമായി നിന്നു. മിസ് കേരള...

ആങ്ങളക്കുഞ്ഞമ്മ

0
എം.സുബൈര്‍ ജീവിക്കുവാന്‍വേണ്ടി മരിക്കുവാന്‍പോലും തയ്യാറായി ലോഞ്ചിലും കപ്പലിലും ഒക്കെയായി, പച്ച ഇല്ലാത്തടത്ത് പച്ചപിടിക്കുവാനായി എത്തിപ്പെട്ടവര്‍ ഞങ്ങള്‍. ഈ വരണ്ടഭൂമിയിലെ വരണ്ട ജീവിതത്തിലേക്കു ഒരു കുളിര്‍മഴയായി അവള്‍ പെയ്തിറങ്ങി. ഒരു ശലഭത്തെപ്പോലെ അവള്‍ പറന്നു നടന്നു....

വാലന്‍ന്റൈന്‍ ഗിഫ്റ്റ്

നാളെ ഫെബുവരി 14.വളരെ നാളുകള്‍ക്കു ശേഷം ഞാന്‍ എന്‍റെ പ്രണയിനിയെ കാണുവാന്‍ വേണ്ടി പോകുന്നു.ഹാ അല്ലെങ്കിലും ഈ യുഗത്തില്‍ തമ്മില്‍ കാണുന്നതിനൊക്കെ എന്ത് പ്രസക്തി.ഇന്റര്‍നെറ്റ്‌ മൊബൈല്‍ എല്ലാം വിരല്‍തുമ്പില്‍ ഉണ്ടല്ലോ.പോരാത്തതിനു ബിസി ലൈഫ്...