മേല്‍വിലാസമില്ലാത്ത കത്തുകള്‍
വീട്ടിനടുത്ത് കടലുണ്ടാവണം എന്നു വാശിപിടിച്ചത് ഭാമയാണ്. ‘ഉപ്പു കാറ്റടിച്ച് വല്ല അസുഖവും വരും’ വിശ്വനാഥന്റെ തടസ്സവാദങ്ങളെ ഭാനുമതിയുടെ സ്നേഹം നിറഞ്ഞ വാശി തോല്‍പ്പിച്ചു. നിര്‍ബന്ധങ്ങളെ സ്നേഹം കൊണ്ടാണവര്‍ പൊതിയുക. അതിനു മുന്നില്‍ എപ്പോഴും തോറ്റു കൊടുക്കാനയാള്‍ തയ്യാറുമായിരുന്നു.