Home Tags Child abusing

Tag: child abusing

“അച്ഛനാണെങ്കിൽ പോലും മക്കളുടെ ജീവന് ഭീഷണിയായാൽ കൊന്നു കളയണം”

0
ലോകത്തിൽ വെച്ച് ഏറ്റവും ഭീകരമായ വേദന പ്രസവവേദന ആണ് എന്നത് പറഞ്ഞു പഴകിയ ഒരു കഥ മാത്രം. വേദന സംഹാരികളുടെ ഇന്നത്തെ ലോകത്തിൽ ആ കഥ ബോധമുള്ളവർ വിശ്വസിക്കേണ്ടതില്ല. പക്ഷെ പ്രസവശേഷം തന്റെ ഗർഭ അറയിൽ കാലിട്ടടിച്ചു ഇക്കിളിപ്പെടുത്തിയ ആ കുഞ്ഞാവയെ ആദ്യമായി കാണുമ്പോളുള്ള സന്തോഷമാണ് ജന്മം നല്കിയവൾക്ക് കിട്ടുന്ന ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിശ്വസിക്കുന്നു. അതിനപ്പുറം ഒരു ആനന്ദം ഒരു പെണ്ണിനും ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു.

മട്ടനും ചപ്പാത്തിയും കഴിച്ച് അവർ സുഭിക്ഷമായി കഴിയുന്നു !

0
കോഴിക്കോട് അദിതി എസ് നമ്പൂതിരി എന്ന ഏഴ് വയസ്സുള്ള പെൺകുട്ടിയെ അച്ഛൻനമ്പൂതിരിയും രണ്ടാനമ്മയും ചേർന്ന് നിരന്തരം മർദ്ദിച്ച് ശരീരം മുഴുക്കെ പൊള്ളിച്ചു കൊണ്ടിരുന്നു. തുടരെയുള്ള മർദ്ദനത്തിൽ ആ കൊച്ചിന്റെ മുൻപല്ലുകൾ അടർന്ന് പോയിരുന്നു...!ഒടുവിൽ അച്ഛന്റെ ചവിട്ടേറ്റ് തെറിച്ച് ഭിത്തിയിൽ അടിച്ച് വീണ് അവൾ മരിച്ചു. ഡോക്ടർമാരുടെ കരുതൽകൊണ്ട് സംഭവം പുറംലോകമറിഞ്ഞു. പോസ്റ്റ്മോട്ടം ചെയ്ത ഡോക്ടർ ആദ്യമായി മോർച്ചറിയിൽ നിന്ന് പൊട്ടിക്കരഞ്ഞു പോയി...!കാരണംആ പെൺകുട്ടി മരിക്കുമ്പോൾ അവളുടെ കുഞ്ഞ് ആമാശയത്തിൽ ഏഴ് ദിവസം മുമ്പ് അഞ്ചു വയസ്സുകാരനായ അനുജൻ പറമ്പിൽ നിന്നും പെറുക്കിക്കൊണ്ടുവന്നു കൊടുത്ത ഒരു പച്ച മാങ്ങയുടെ അംശം മാത്രമാണുണ്ടായതത്രെ!

കേരളിയ കുടുംബങ്ങളിൽ ചൈൽഡ് അബ്യുസ് സംസ്കാരം !

0
വളർത്തലിന്റെ ഭാഗമായി കേരളിയ കുടുംബങ്ങളിൽ ഒരു ചൈൽഡ് അബ്യുസ് സംസ്കാരം ഒളിഞ്ഞു കിടപ്പുണ്ട്.നല്ല പ്രായത്തിൽ തല്ലു കിട്ടാതെ വളർന്നതിന്റെ കേടാണെന്നൊക്കെയുള്ള സ്റ്റൈലൻ ചൊല്ലുകളുമുണ്ട് .മാതാ പിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചുള്ള നല്ല പെരുമാറ്റം ഉണ്ടാകാനും ,മികച്ച മാർക്ക് നേടാനുമൊക്കെയായി വാക്കാലുള്ള നോവിക്കൽ സർവ സാധാരണമാണ്.നല്ലൊരു ശതമാനവും ശാരീരികമായും വേദനിപ്പിക്കാറുണ്ട്.

കുഞ്ഞേ…പൊറുക്കുക!

0
ഏഴ് വയസ്സുള്ള ആ മോനെ ക്രൂരമായി മർദ്ദിച്ച് അത്യാസന്നനിലയിലാക്കിയ വാർത്തയറിഞ്ഞപ്പോൾ ഉള്ളിൽ തെളിഞ്ഞ കുടുംബചിത്രത്തിൽ ഭർത്താവിന്റെ മരണശേഷം തീർത്തും നിരാലംബയായ ഒരു സ്ത്രീയും 2 പിഞ്ചു കുട്ടികളും ഗതികേടുകൊണ്ട് ഒരു നീചജന്മത്തിന്റെയടുത്ത് അഭയം പ്രാപിച്ചതായിരിക്കണമെന്ന മുൻവിധിയാണുണ്ടായത് . അവർക്ക് ചിലപ്പോ വീടുണ്ടാകില്ല, വിദ്യാഭ്യാസമുണ്ടാകില്ല, തൊഴിലുണ്ടാകില്ല, സഹായിക്കാൻ കുടുംബാംഗങ്ങളായി ആരുമുണ്ടാകില്ല

ഒരു കുട്ടി കൂടി കരയുമ്പോൾ …

0
ജീവിതത്തിൽ നമ്മെ സങ്കടപ്പെടുത്തുന്ന പലതും ഉണ്ടെങ്കിലും കൊച്ചു കുട്ടികളോട് മുതിർന്നവർ ചെയ്യുന്ന ക്രൂരതകളാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. ദേഹോപദ്രവം, ലൈംഗികാതിക്രമം, മാനസിക പീഡനങ്ങൾ തുടങ്ങി തിരിച്ച് ഒന്നും ചെയ്യാൻ കഴിയാത്ത വിധം നിസ്സഹായരായവരോട് ചെയ്യുന്ന അക്രമങ്ങൾ ഏറ്റവും അധമമാണ്. അത് ചെയ്യുന്നത് പലപ്പോഴും ആ കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവർ തന്നെയാണെന്നത് ആ കുറ്റകൃത്യത്തിന്റെ ആക്കം കൂട്ടുന്നു.