കുട്ടികളെ കടത്തലിന്റെ കാണാപ്പുറങ്ങള്‍..

എത്ര തലങ്ങും വിലങ്ങും വായിച്ചിട്ടും എനിക്ക് മനസ്സിലാവാത്ത കാര്യം ആ കുഞ്ഞുങ്ങള്‍ ചെയ്ത കുറ്റമാണ്. തന്റെ ചേട്ടന്മാര്‍ പഠിക്കുന്ന പോലെ പഠിക്കണം എന്ന് ആഗ്രഹിച്ചതാണോ അവര്‍ ചെയ്ത തെറ്റ്..? സ്‌കൂളില്‍ ചേര്‍ത്തിയ ദിവസം മുതല്‍ സ്‌കൂള്‍ ബാഗ് മുതുകത്തു നിന്ന് മാറ്റാത്ത, പാതി രാത്രി എഴുന്നേറ്റു ‘ നാളെ സ്‌കൂളില്‍ കൊണ്ടോവോ..? ‘ എന്ന് ചോദിക്കുന്ന 4 വയസുകാരിയുടെ അച്ഛനായ എനിക്ക്, ആ കൂട്ടത്തിലെ ഓരോ കുട്ടിയുടെയും ആഗ്രഹവും ആവേശവും മനസ്സിലാവുന്ന പോലെ ഓരോ അച്ഛനും മനസ്സിലാവും. അതിനു പക്ഷെ സംഭോഗത്തിന്റെ ഉപോല്പന്നം ആയി കുഞ്ഞുങ്ങളെ കാണുന്ന പരിഷ്‌കൃത കേരളത്തിന്റെ പിതൃധര്‍മ്മം പോര…!