0 M
Readers Last 30 Days

children

എന്തുകൊണ്ട് കുഞ്ഞുങ്ങൾ വെള്ളത്തിൽ കളിക്കാൻ ഇഷ്ടപ്പെടുന്നു?

മറ്റേതൊരു കളിയേക്കാളും കുട്ടികൾ സന്തോഷാതിരേകങ്ങളുടെ ഒരുൽസവമായി കൊണ്ടാടുന്നത് വെള്ളം കൊണ്ടുള്ള കളിയാണെന്ന് നമുക്കു കാണാം

Read More »

അങ്ങനെയൊക്കെ നോക്കുമ്പോൾ, ഇന്നത്തെകാലത്തു കുട്ടികൾ വേണ്ട എന്ന് വിചാരിക്കുന്നവർ, അവരുടെ പക്ഷം ആണ് കൂടുതൽ ശരി

കുട്ടികളെ അഡോപ്‌റ്റ് ചെയ്ത നല്ല കഥകൾ കേൾക്കുമ്പോൾ വിചാരിക്കും ഒരു കുഞ്ഞിനെ എടുത്തു വളർത്തിയാലോ എന്ന്. പിന്നെ തോന്നും, തൽക്കാലം ഉള്ളതിനെ

Read More »

‘പങ്കു വയ്ക്കുന്നതാണ് കരുതൽ’ എന്ന മെസ്സേജ് കൊച്ചു കുട്ടികൾക്ക് കൊടുക്കേണ്ടതുണ്ട്

വീട്ടിൽ ആറ് ഉണ്ണിയപ്പം വാങ്ങിയിട്ട്, ഭർത്താവിനും (അല്ലെങ്കിൽ ഭാര്യക്കും) രണ്ടു കുട്ടികൾക്കും രണ്ടെണ്ണം വീതം കൊടുത്തിട്ട്
“എനിക്ക് ഉണ്ണിയപ്പം ഇഷ്ടമല്ല”
എന്ന് പറഞ്ഞു ഉണ്ണിയപ്പമേ കഴിക്കാത്തവരെ കണ്ടിട്ടുണ്ടാവുമല്ലോ?

Read More »

നമ്മുടെ കുട്ടികൾ ഭീരുക്കളും അക്രമാസക്തരും ആകുന്നതെന്തേ ?

മൊബൈല്‍ ഫോണില്‍ അധിക സമയം ചിലവഴിച്ചതിനെ തുടര്‍ന്നു വീട്ടുകാര്‍ വഴക്കു പറഞ്ഞു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൂട്ടുകാർ ചേർന്ന് സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി.ഇങ്ങനെയുള്ള വാർത്തകളുടെ പല പതിപ്പുകൾ ഏറെക്കാലമായി നമ്മൾ കേട്ട് വരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ

Read More »

പ്രതിഷേധ റാലി കഴിഞ്ഞു വന്ന അച്ഛൻ കൊണ്ടു വെച്ച ബാനറും എടുത്ത് കൂട്ടുകാരെയും കൂട്ടി അവൻ ഇറങ്ങി

കുട്ടികളെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ .ഇരുപതാം തീയതി പൗരത്വ ബില്ലിനെതിരെ പ്രതിഷേധ റാലി കഴിഞ്ഞു വന്ന അച്ഛൻ കൊണ്ടു വെച്ച ബാനറും എടുത്ത് കൂട്ടുകാരെയും കൂട്ടി അവൻ ഇറങ്ങി… മക്കൾക്ക്‌ സല്യൂട്ട് .

Read More »

കുട്ടികൾ അച്ഛനമ്മമാരുടെ മാത്രം ഉത്തരവാദിത്വമല്ല, അവർ സമൂഹത്തിന്റെ കൂടി സ്വത്താണ്

ജോലിക്ക് പോകുന്ന അച്ഛനമ്മമാരുളള കുട്ടികളുടെ സുരക്ഷയെ കരുതി പല വികസിത രാജ്യങ്ങളിലും സ്കൂൾ അവേഴ്സിനു മുമ്പും പിമ്പും (രാവിലെയും വെെക്കീട്ടും) കുട്ടികളെ നോക്കുന്ന കെയർ സെന്ററുകളുണ്ട്.

Read More »

മതം കുത്തികയറ്റുന്നത് വരെ കുട്ടികൾ യുക്തിയോടെ ചിന്തിക്കുന്നു

കേൾവിയും, കാഴ്ചയും ഉറക്കുന്നതോടെ അവർ അത്ഭുതങ്ങളുടെ ലോകത്തെ സാകൂതം നിരീക്ഷിച്ചു തുടങ്ങും .. നാവു വഴങ്ങുമ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നു.. നാം കൊടുക്കുന്ന ഉത്തരങ്ങൾ ശെരിയാണെങ്കിലും, തെറ്റാണെങ്കിലും അവർ വീണ്ടും ചോദ്യങ്ങൾ ആവർത്തിക്കും.. ഉത്തരങ്ങളിൽ നിന്ന് അവർ പുതിയ ചോദ്യങ്ങളുണ്ടാകുന്നു.. പുതിയ അറിവിനെ ശാസ്ത്രം ഇഴകീറി പരിശോധിച്ച്, പരീക്ഷണ നീരിക്ഷങ്ങളോടെ, ഉറപ്പുവരുത്തുന്ന അതേ പ്രക്രിയ പോലെയാണ് കുട്ടികൾ കാര്യങ്ങളെ നിരീക്ഷിക്കുന്നത്? സംശയങ്ങളാണ് അവരെ വളർത്തുന്നത്.. നാമാകട്ടെ അവരുടെ ചോദ്യങ്ങളെ കളിയാക്കുന്നു, ഉത്തരം അറിയില്ലെങ്കിൽ ദേഷ്യപെടുന്നു, അറിവില്ലാത്തതൊക്കെ ദൈവത്തിന്റെ ശക്തിയെന്ന് പറഞ്ഞൊഴിയുന്നു

Read More »

പാരന്റിംഗ് അഥവാ രക്ഷാകർതൃത്വത്തെ കുറിച്ച് നിങ്ങൾ നിർബന്ധമായി അറിയേണ്ടത്

പാരന്റിംഗ് എന്നു തുടങ്ങണം , എന്നു നിങ്ങൾക്കൊരു രക്ഷിതാവ് ആവണം എന്നുള്ളത് , അത് സ്ത്രീ ആയാലും പുരുഷൻ ആയാലും നിങ്ങളുടെ മാത്രം ചോയിസും തീരുമാനവും ആണെന്നുള്ള കാര്യം ആദ്യം മനസ്സിലാക്കുക . പാരന്റിംഗ് എന്നുള്ളത് വലിയൊരു ഉത്തരവാദിത്തവും , കടമയുമാണ് . അതിൽ നാട്ടുനടപ്പിനോ , ബന്ധുക്കളുടെ ചോദ്യങ്ങൾക്കോ അല്ല പ്രാധാന്യം കൊടുക്കേണ്ടത് . മറിച്ച് , മാനസികവും , ശാരീരികവുമായ നിങ്ങളുടെ തയ്യാറെടുപ്പിനാണ് സ്ഥാനമുള്ളത് .

കുഞ്ഞു ഗര്ഭപാത്രത്തിനു ഉള്ളിരിക്കുമ്പോൾ തന്നെ പാരന്റിംഗ് ആരംഭിക്കാം . അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല . നല്ല മാനസികാന്തരീക്ഷം , പോഷകാഹാരം , ആവശ്യമുള്ള വൈദ്യ സഹായം എന്നിവ പങ്കാളിക്ക് ഒരുക്കിക്കൊടുക്കുക എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്

Read More »

നിങ്ങൾ കരുതുന്നപോലെ കുഞ്ഞുങ്ങളെ തൊട്ടുനോവിക്കാത്തവരല്ല ഞങ്ങൾ അമ്മമാർ

“ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല…അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ…?എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ….?തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ….?ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ….?എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ…ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്….കുട്ടികൾക്ക് ഞങ്ങൾ നല്ല സുന്ദരൻ തല്ലുകൊടുക്കും,ഭർത്താവ് കുടിച്ചിട്ട് വന്നിട്ടുള്ള സമയത്തോ മറ്റെന്തെങ്കിലും ടെൻഷനിൽ ഇരിക്കുന്ന സമയത്തോ ആണെങ്കിൽ രണ്ട്‌ തല്ല് കൂടുതൽ കിട്ടുകയും ചെയ്യും

Read More »

തല്ലാതെയും കുട്ടികളെ വളർത്താം

തൊടുപുഴയിലെ കുട്ടിയോട് കാണിച്ച ക്രൂരത കേട്ട് രോഷം തോന്നാത്തവർ ആരും തന്നെ ഉണ്ടാവില്ല.ഏറ്റവും കൂടുതൽ ബാല പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.‘കുട്ടികളെ അടിക്കാമോ’, എന്ന ചോദ്യം ചോദിച്ചാൽ പലരും, “കുറ്റം കാണിച്ചാൽ പിന്നെ അടിക്കാതെ പറ്റുമോ?”എന്ന ഉത്തരമാവും വരിക.എന്റെയൊക്ക ചെറുപ്പത്തിൽ സുഹൃത്തുക്കൾ പലരും ക്രൂരമായ ശിക്ഷാ വിധികൾക്ക് വിധേയമാക്കപ്പെട്ടവർ ആണ്.അന്നൊക്കെ എണ്ണ തൂത്തു വച്ചിരിക്കുന്ന ചൂരൽ വടികൾ മിക്കവാറും എല്ലാ വീടുകളുടെയും ഉത്തരത്തിൽ ഉണ്ടായിരുന്നു.കുട്ടികൾക്കും ഉണ്ട് അവകാശങ്ങൾ, അവർക്കുമുണ്ട് ആത്മാഭിമാനം. അച്ചടക്ക ലംഘനം കാണിച്ചാൽ ശിക്ഷിക്കാതെ പറ്റില്ലല്ലോ?ഗ്രീക്ക് ചിന്തകനായ പ്ളേറ്റോ പറഞ്ഞതിൽ നിന്നും തുടങ്ങാം

Read More »