കുടുംബങ്ങളില്‍ നിന്ന് ഒരു ഉണര്‍ത്തു പാട്ട്

ചൂണ്ടയില്‍ കൊരുക്കുന്ന ഇര പോലെ പരസ്യ സംവിധാനങ്ങള്‍, വിപണന തന്ത്രങ്ങള്‍ അവരെ ഇരുട്ടിലേക്ക് നയിക്കുന്നു. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്നേഹ കാരുണ്യങ്ങള്‍ ലഭിക്കാത്ത സ്ത്രീകള്‍ പെട്ടെന്ന് ഈ വലയില്‍ അകപ്പെടുന്നു.

ഫ്രീ എനര്‍ജി അഥവാ ഒരു യൂടൂബ് തട്ടിപ്പ്

ഞാനൊരു കഥ പറഞ്ഞു തുടങ്ങാം, മുമ്പ് കേട്ട ഒരു കഥയാണ്, ഒരു മുയല്‍ പ്ലാവിന്റെ താഴെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ പൊട്ടിവീഴുന്ന ശബ്ദം കേട്ടു. മുയല്‍ പേടിച്ചു പോയി. ‘ആകാശം പൊട്ടി വീഴുന്നേ’ എന്നക്രോശിച്ചു കൊണ്ട് മുയല്‍ ഓടി. കേട്ടവര്‍ കേള്‍ക്കാത്തവര്‍ മുയലിന്റെ പിന്നാലെ ആകാശം പൊട്ടി വീഴുന്നെയെന്നും കരഞ്ഞ് ഓടാന്‍ തുടങ്ങി.

കുറ്റകൃത്യങ്ങളിലെ കുട്ടിരാജാക്കന്‍മാര്‍

ജൂണ്‍ ആദ്യവാരത്തില്‍ കോഴിക്കോട്‌ പബ്ലിക്‌ ലൈബ്രറിയുടെ മുമ്പില്‍ ടൂവീലറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനടുത്ത്‌ ഒരു പതിനാറുകാരന്‍ പയ്യന്‍.നഗരത്തിലെ മുന്തിയ സ്‌കൂളിലെ യൂണിഫോം ആണ്‌ വേഷം. ബൈക്കിനു താഴെ കുനിഞ്ഞിരിക്കുകയാണവന്‍. പെട്ടന്നാണ്‌ ടൗണ്‍ പോലീസ്‌ സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ അതുവഴി വന്നത്‌. പയ്യന്‍ പെട്ടന്ന്‌ എണീറ്റ്‌നിന്നു. പോലീസുകാരന്‍ എന്തെങ്കിലും ചോദിക്കാന്‍ തുടങ്ങുംമുമ്പേ അവന്‍ പറഞ്ഞു. അച്ഛന്‍ ബൈക്ക്‌ നിര്‍ത്തിപോയിട്ട്‌ കുറെ നേരമായി. കാണാനില്ല. വണ്ടിക്കെന്തങ്കിലും കുഴപ്പമുണ്ടോ എന്ന്‌ നോക്കിയതാ…

ജനാധിപത്യ ഇന്ത്യ

ഇന്ത്യയെക്കാള്‍ ജനസംഖ്യ കുറഞ്ഞ സമ്പന്ന മുതലാളിത രാജ്യങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനാവശ്യം മനസ്സിലാക്കാതെ ഇവിടെ ചെയ്യുമ്പോള്‍, നഷ്ടപ്പെടുന്നത് ഇവിടത്തെ പാവങ്ങല്‍ക്കാണ്. ഇന്ത്യയുടെ സമ്പന്നവും വിശാലവുമായ അടിസ്ഥാന സ്രോതസ്സുകളെ അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ വികസ്സനതിനു ഉപയോഗിക്കാതെ വന്‍കിടക്കാര്‍ക്ക് കൂടുതല്‍ സംപന്നരാകാനും വിദേശ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കനുമുള്ള ഭരണവര്‍ഗ്ഗ ശ്രമങ്ങള്‍ തടയപ്പെടണം.

കിളി പോയി

(ഗദ്ഗദം:– അതൊരു ഒന്നൊന്നര പോക്കായിപ്പോയി ) അങ്ങനെ കുറെ നാള് കൂടി ഒരു പടം കാണാന്‍ ഇറങ്ങി, ഏതു പടം കണ്ടാലും അത് റിലീസിംഗ് ദിവസം തന്നെ ആരെ കൊന്നിട്ടായാലും കാണും. അതായിരുന്നു അതിന്റെയൊരു ഇത്….. ഏതു……?

ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷമാകുന്ന സൌന്ദര്യാത്മകത

കളിയിലും ജീവിതത്തിലും വോണ്‍ ഒരു തെമ്മാടിയായിരുന്നു .ലെഗ് സ്പിന്‍ എന്ന മരിച്ചു കൊണ്ടിരുന്ന ബൌളിഗ് കലയെ തന്റെ മാന്ത്രിക വിരലുകളില്‍ ആവാഹിച്ചെടുത്ത വോണ്‍ അപാരമായ പ്രതിഭയുള്ള ബൌളറായിരുന്നു .ജീവിതത്തില്‍ അയാള്‍ യാതൊരു സദാചാരവും പാലിച്ചിരുന്നില്ല .തൊണ്ണൂറു ഡിഗ്രിയോളം ആംഗിളില്‍ തിരിഞ്ഞു മൈക്ക് ഗാറ്റിംഗിന്റെ സ്റ്റമ്പ് പിഴുത നൂറ്റാണ്ടിന്റെ പന്ത് വിരിഞ്ഞത് അയാളുടെ മാന്ത്രിക വിരലുകളില്‍ ആയിരുന്നു .അതെ വിരലുകള്‍ കൊണ്ട് തന്നെ കാണികള്‍ക്ക് നേരെ ആക്ഷേപകരമായ അംഗവിക്ഷേപങ്ങള്‍ നടത്താനും വോണ്‍ മടിച്ചില്ല .വോണ്‍ ഒരു യഥാര്‍ത്ഥ ജീനിയസ് ആയിരുന്നു . മാന്യതയുടെ മൂടുപടം എടുത്തണിഞ്ഞു വിശുദ്ധനാകാന്‍ അയാള്‍ ശ്രമിച്ചില്ല . ഒരു ദുര്‍മന്ത്രവാദി യെപോലെ വോണ്‍ തന്റെ ആഭിചാര ക്രിയകളുമായി ലോകമെമ്പാടും ഉള്ള ബാറ്റ്സ്മാന്മാരെ വേട്ടയാടി . പക്ഷെ ഇന്ത്യയില്‍ എത്തി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞപ്പോള്‍ പലപ്പോഴും വോണിനു തന്റെ അമാനുഷികത നഷ്ടപ്പെട്ടിരുന്നു .അയാളുടെ കയ്യില്‍ വിരിഞ്ഞിരുന്ന ഫ്ളിപ്പര്‍ ,ടോപ്‌ സ്പിന്‍ ,ഗൂഗ്ളി എന്നൊക്കെ വിശേഷിക്കപ്പെട്ടിരുന്ന ചതികുഴികള്‍ തിരിച്ചറിഞ്ഞ ഇന്ത്യന്‍ മാന്ത്രികര്‍ അയാളെ അനായാസം നേരിട്ടു .

ബ്ലോഗി

എന്താണെന്ന് ഒരു പിടിയുമില്ല.. അടങ്ങാത്ത ഒരു ആശയ പ്രളയം ആയിരികുമോ എന്ന ഒരു ചിന്തയില്‍ അത് അങ്ങ് ബ്ലോഗക്കാം എന്ന് കരുതി സൈന്‍ ഇന്‍ ചെയ്ത് ന്യൂ പോസ്റ്റിന്റെ ടൈറ്റില്‍ നോക്കി ഇരിക്കുമ്പോള്‍….. ഒരു ആശയതിന്റെം പ്രസവ വേദന അല്ല എന്ന് മനസിലകിയത് ..എങ്കിലും എടുതതലേ എന്തെങ്കിലും എഴുതാം എന്ന് വിചാരിച്.. എവട.. ഒന്നുമിലാത്ത ശുന്യത.. വീണ്ടും ഒരു പിന്‍വലി ..പെട്ടന് എന്നാണ് ഞാന്‍ ഇങ്ങനെ ബ്ലോഗി ആയതെന്നു ഒരു ചിന്ത..

സ്ക്വയറ് റൂട്ട് ഓഫ് വണ്‍ = വണ്‍ (square root of one =one)

ന്യൂയറ് വരവ് പ്രമാണിച്ച് ഹോട്ടല്‍ കാര്‍ നടത്തുന്ന ആഘോഷങ്ങളുടെ നോട്ടീസും ബോറ്ഡും കണ്ടപ്പോ ള്‍വരൂ, ഞാന്‍ പീഡിപ്പിക്കാം അല്ലെങ്കില്‍ എന്നെ പീഡീപ്പിക്കൂ . എന്ന് പറയുന്നതു പോലെ തോന്നി. ഒരു വശത്ത് പീഡിപ്പിച്ചതിന്റെ ബഹളങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.അപ്പോഴാണ്‍,ന്യൂ ഇയറ് ആഘോഷങ്ങളുടെ വരവ്.

ഒളിച്ചോട്ടം – ചെറുകഥ

ഞാന്‍ വളരെ നല്ല ഒരു ഒളിച്ചോട്ടക്കാരനായിരുന്നു . കഥ നടക്കുന്നത് സ്വര്‍ഗത്തില്‍ ആയിരുന്നു . ഞാന്‍ അവിടെ ഒഴുകി നടക്കുകയായിരുന്നു . എനിക്ക് ചുറ്റും ഒരുകൂട്ടം ആളുകള്‍ അങ്ങിങ്ങായി വിന്യസിച്ചു കിടപ്പുണ്ടായിരുന്നു . മദുരമേറിയ ഭക്ഷണവും പാനീയങ്ങളും എനിക്കായി മാത്രം ഉള്ളതാണെന്ന് ഞാന്‍ വിശ്വസിച്ചു പോന്നു . എന്റെ രാത്രിയും പകലും എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല . നിമിഷങ്ങളുടെ ആയുസില്‍ ഞാന്‍ ഒരു യുഗം കടന്നു പോകുകയും , തിരിച്ചു വരുകയും ചെയ്യുമായിരുന്നു . ശെരിക്കും സ്വര്‍ഗത്തില്‍ തന്നെ . ആദമിനെയും ഹവ്വയെയും പുറത്താക്കിയ അതെ സ്വര്‍ഗത്തില്‍ .

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ – ചെറു കഥ

ഒരു കുട്ട നിറയെ കഴിവുകളുമായി ഒരാള്‍ വന്നു . കുട്ട തലയിലാണ് വച്ചിരുന്നത് . അത് കൊണ്ട് അത് എത്തിപ്പിടിക്കാന്നോ, അതിലെന്താനെന്നോ ആരും അറിഞ്ഞില്ല . ഒരാള്‍ ചോദിച്ചു . ‘ഇതിലെന്താണ് ?’ ‘ചലിക്കുന്ന ചിത്രങ്ങള്‍ , അവ നിര്‍മിക്കാന്‍ അവശ്യ മായ സാധനങ്ങള്‍ ‘