വീണ്ടും പെട്രോൾ വിലകൂട്ടി. തിരുവനന്തപുരത്തു ലിറ്ററിന് 90 ആയിരിക്കുന്നു. കുറേക്കാലമായി തുടരുന്ന കൊള്ളയടി അതിന്റെ ഉച്ചസ്ഥായിയിൽ ആണ്
അതാണ് ഈ കോവിഡ് ദുരന്ത കാലത്തു പോലും ജനങ്ങളോട് ഒരു നിലക്കും മനസ്സലിവ് തോന്നാ ത്ത ഒരു വല്ലാത്ത മാനസികാവസ്ഥയാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന് കുറ്റം പറഞ്ഞാൽ തെറ്റാവുമോ ? അന്താ രാഷ്ട്ര വിപണിയിൽ
പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വിലയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെമ്പാടും വിലയിടിയുകയാണ്. ഇന്ത്യാ സർക്കാരാവട്ടെ നികുതി വർദ്ധിപ്പിച്ച് വില ഉയർത്തി നിർത്താനുള്ള തത്രപ്പാടിലാണ്.
പെട്രോളിനും ഡീസലിനും മദ്യത്തിനും വിലകൂട്ടി...പ്രളയ സെസ് പോലെ മദ്യത്തിന് കോവിഡ് സെസും ചുമത്തുവാൻ തയ്യാറെടുക്കുന്നുണ്ട്. അതായത് എന്തെല്ലാം ദുരിതങ്ങൾ വന്നാലും വെളിച്ചപ്പാട് ആരൊക്കെ മാറി വന്നാലും
നിരവധി രാജ്യങ്ങളിൽ പെട്രോൾ ഡീസൽ വില കുറഞ്ഞു കഴിഞ്ഞു. 35 ശതമാനത്തിൽ അധികം വില കുറഞ്ഞ രാജ്യങ്ങൾ വരെയുണ്ട്. അന്താരാഷ്ട്ര എണ്ണവില കുത്തനെ കുറഞ്ഞതാണ് കാരണം. എന്നാൽ ഇന്ത്യയിൽ പെട്രോൾ-ഡീസൽ നികുതി