"നിങ്ങള്‍ കാണുന്നത് നിങ്ങളുടെ സ്വപ്നങ്ങളോ മറ്റുള്ളവരുടെ സ്വപ്നങ്ങളോ?" അന്നയുടെ ചോദ്യത്തിന് പതിവ് പോലെ മിനുസവും മൂര്‍ച്ചയും ഒരേപോലെ തന്നെ.
നമ്മളില്‍ ഭുരിപക്ഷവും കിനാവ് കാണുന്നവര്‍ ആണ്. ഉറക്കത്തെ സുഖപ്രദം ആകുന്ന മധുരമനോജ്ഞ സ്വപനങ്ങളും, ഭയാനകമായതും വളരെ അസുഖകരമായതുമായ ദുഃസ്വപ്നങ്ങളും അതില്‍പ്പെടും
ഇന്സെപ്ഷന് കാണാത്തവര്‍ ചുരുക്കമായിരിക്കും, സ്വപ്നത്തിലേക്ക് കടന്നു ചെന്ന് തന്നിഷ്ട്ട പ്രകാരം സ്വപ്നം ഡിസൈന്‍ ചെയ്യുന്നതാണ് ഇന്സെപ്ഷന്. ഇന്സെപ്ഷന് ഇന്നത്തെ സാങ്കേതിക വിദ്യ അനുസരിച്ച് നടക്കാത്ത കാര്യമാണ്, എന്നാല്‍ നമ്മുടെ സ്വന്തം സ്വപ്നത്തില്‍ നമ്മക്ക് സ്വബോധത്തോടെ നമ്മുടെ...